- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തുണയറിയിച്ച് മഹിജയെ വി എസ് ഫോണിൽ വിളിച്ചു; പരിഹസിച്ച് എംഎം മണിയും; മഹിജ ബിജെപിയുടെയും ആർഎസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണെന്ന് മന്ത്രിയുടെ കുറ്റപ്പെടുത്തൽ; പൊലീസ് നായാട്ടിൽ സി.പി.എം രണ്ട് തട്ടിലേക്ക്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ ആരോപണങ്ങളുമായും പൊലീസ് നടപടിയെ ന്യായീകരിച്ചും വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ഇന്നലെ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയിൽ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫിസിന് മുന്നിൽ എത്തിയാൽ അറസ്റ്റ് ചെയ്യും. മഹിജ ബിജെപിയുടെയും ആർഎസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണെന്ന് മണി കുറ്റപ്പെടുത്തി. അതിനിടെ പൊലീസ് ആസ്ഥാനത്തുണ്ടായ അതിക്രമങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും ബന്ധുക്കളെയും ഭരണ പരിഷ്‌കാരകമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ ഫോണിൽ വിളിച്ചു പിന്തുണയറിയിച്ചു. ജിഷ്ണുവിന്റെ അമ്മയെ ബിജെപി-കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഉപയോഗപ്പെടുത്തുകയാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനോട് കാണാൻ വരേണ്ടെന്ന് മഹിജ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സന്ദർശിക്കാൻ വരുന്നുവെന്ന് പറഞ്ഞപ്പോൾ ജിഷ്ണു പ്രണോയിയുടെ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതിനുശേഷം മാത്രം തന്നെ കാണാൻ വന്നാൽ മതിയെന്നാണ് മഹിജ പറഞ്ഞിരുന്നത്. ആയിക്കോട്ടെ. നമുക്ക് അവരോട
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ ആരോപണങ്ങളുമായും പൊലീസ് നടപടിയെ ന്യായീകരിച്ചും വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ഇന്നലെ പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിയിൽ വീഴ്ച വന്നിട്ടില്ല. ഡിജിപിയുടെ ഓഫിസിന് മുന്നിൽ എത്തിയാൽ അറസ്റ്റ് ചെയ്യും. മഹിജ ബിജെപിയുടെയും ആർഎസ്എസിന്റെയും യുഡിഎഫിന്റെയും കൈയിലാണെന്ന് മണി കുറ്റപ്പെടുത്തി. അതിനിടെ പൊലീസ് ആസ്ഥാനത്തുണ്ടായ അതിക്രമങ്ങളെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും ബന്ധുക്കളെയും ഭരണ പരിഷ്‌കാരകമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ ഫോണിൽ വിളിച്ചു പിന്തുണയറിയിച്ചു.
ജിഷ്ണുവിന്റെ അമ്മയെ ബിജെപി-കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഉപയോഗപ്പെടുത്തുകയാണ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനോട് കാണാൻ വരേണ്ടെന്ന് മഹിജ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സന്ദർശിക്കാൻ വരുന്നുവെന്ന് പറഞ്ഞപ്പോൾ ജിഷ്ണു പ്രണോയിയുടെ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതിനുശേഷം മാത്രം തന്നെ കാണാൻ വന്നാൽ മതിയെന്നാണ് മഹിജ പറഞ്ഞിരുന്നത്. ആയിക്കോട്ടെ. നമുക്ക് അവരോട് സഹാനുഭൂതിയുണ്ട്. സുപ്രീംകോടതിയിൽ ഉൾപ്പെടെ ആ കേസിനു വേണ്ട കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.-മണി പറഞ്ഞു.
മണിയുടെ പ്രസ്താവനയ്ക്കിടെയാണ് ആശ്വാസമായി വിഎസിന്റെ ഫോൺ വിളി എത്തിയത്. ആശുപത്രിയിൽ നിരാഹാരം തുടരുന്ന മഹിജയുടെ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ വി എസ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പറഞ്ഞതായിട്ടാണ് വിവരം. സിപിഎമ്മിലെ വലിയൊരു വിഭാഗവും ഈ വിഷയത്തിൽ വിഎസിനൊപ്പമാണ്. ആർക്കും ഇതിനെ ന്യായീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അപ്പോഴും എംഎം മണിയെ പോലുള്ള അതിവിശ്വസ്തർ ന്യായീകരണവുമായെത്തുന്നത് സിപിഎമ്മിലെ ഭിന്നതയാണ് പുറത്തു കൊണ്ടു വരുന്നത്. ഇടത് പക്ഷത്തെ രണ്ടാമത്തെ കക്ഷിയായ സിപിഐയും പൊലീസ് നടപടിയെ വിമർശിച്ചിട്ടുണ്ട്.
അതേസമയം ഡിജിപിയുടെ ഓഫിസിന് മുമ്പിലേക്ക് നിരാഹാരം മാറ്റുമെന്ന് ജിഷ്ണുവിന്റെ അച്ഛൻ ഇന്ന് പറഞ്ഞു. പൊലീസിന്റെ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പൊലീസിന് ഇന്നലത്തെ സംഭവങ്ങളിൽ സാമാന്യ യുക്തി പ്രയോഗിക്കാമായിരുന്നു. രാഷ്ട്രീയയുദ്ധത്തിൽ മാനംകെടുത്തുന്ന നടപടിയാണിത്. ജിഷ്ണുവിന്റെ മാതാപിതാക്കളെ പുറത്തിറങ്ങി ചെന്ന് കൈകൊടുത്ത് സ്വീകരിക്കുകയായിരുന്നു ഡിജിപി ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ വിമർശിക്കുന്ന മാധ്യമങ്ങൾ ഉൾപ്പെടെ അഭിനന്ദിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ഒരായുധം നൽകിയിരിക്കുകയാണ്. പൊലീസിന്റെ വീഴ്ച അടക്കമുള്ള കാര്യങ്ങളിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണു പ്രണോയ് മരിച്ച് എൺപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രിൽ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാൽ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കൾക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. എന്നാൽ അതിക്രമം ഒന്നും നടന്നില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിലുള്ളത്.