- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീറാം ചെറ്റയും കഴിവു കെട്ടവനും; സുരേഷ് കുമാർ കള്ളുകുടിയനും കഞ്ചാവടിക്കാരനും; അടുത്തുള്ള കാട്ടിലായിരുന്നു പെമ്പിളൈ ഒരുമയുടെ പണി; മനസ്സിലായില്ലേ... ഒരു ഡിവൈഎസ് പി ഉണ്ടായിരുന്നു.... യാതൊരു ലജ്ജയുമില്ലാതെ മന്ത്രി പറഞ്ഞ കാര്യങ്ങൾ ഇവയൊക്കെ
തൊടുപുഴ : സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സഖറിയ കയ്യേറ്റക്കാരനല്ലെന്നും ദേവികുളം സബ് കലക്ടർ വി. ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടർ ജി.ആർ.ഗോകുൽ കഴിവുകെട്ടവനാണെന്നും മന്ത്രി എം.എം.മണി. ടോം സഖറിയയ്‌ക്കെതിരെ കേസെടുത്തതു വിഡ്ഢിത്തമാണെന്നും മന്ത്രി ചാനലുകളോട് പറയുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടണം. ചെന്നിത്തല ആർഎസ്എസുകാരനാണ്. സബ് കലക്ടർ യോഗ്യനാണെന്നു ചെന്നിത്തല സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ചെന്നിത്തലയുടെ പശ്ചാത്തലം കൂടി വച്ചുനോക്കുമ്പോൾ സബ് കലക്ടർ വർഗീയവാദിയാണെന്ന എന്റെ വാദം ശരിയെന്നു തെളിയുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുൻ ദൗത്യസംഘത്തലവൻ സുരേഷ്‌കുമാർ മൂന്നാറിൽ കള്ളുകുടിയും കഞ്ചാവുവലിയും ആയിരുന്നു-മന്ത്രി പറയുന്നു. ചില കത്തനാരുമാർ പറയുന്നതു പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിൽ പ്രശ്‌നമില്ലെന്നും അതു കയ്യേറ്റസ്ഥലത്തായിരുന്നുവെന്നുമാണ്. അവിടെ കുരിശു വന്നിട്ട് 64 കൊല്ലമായി. എന്നിട്ട് ഇത്രയും കാലം അവർ എവിടെയായിരുന്നു? അയോധ്യയിലെ പള്ളി
തൊടുപുഴ : സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ ടോം സഖറിയ കയ്യേറ്റക്കാരനല്ലെന്നും ദേവികുളം സബ് കലക്ടർ വി. ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടർ ജി.ആർ.ഗോകുൽ കഴിവുകെട്ടവനാണെന്നും മന്ത്രി എം.എം.മണി. ടോം സഖറിയയ്‌ക്കെതിരെ കേസെടുത്തതു വിഡ്ഢിത്തമാണെന്നും മന്ത്രി ചാനലുകളോട് പറയുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടണം. ചെന്നിത്തല ആർഎസ്എസുകാരനാണ്. സബ് കലക്ടർ യോഗ്യനാണെന്നു ചെന്നിത്തല സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ചെന്നിത്തലയുടെ പശ്ചാത്തലം കൂടി വച്ചുനോക്കുമ്പോൾ സബ് കലക്ടർ വർഗീയവാദിയാണെന്ന എന്റെ വാദം ശരിയെന്നു തെളിയുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുൻ ദൗത്യസംഘത്തലവൻ സുരേഷ്‌കുമാർ മൂന്നാറിൽ കള്ളുകുടിയും കഞ്ചാവുവലിയും ആയിരുന്നു-മന്ത്രി പറയുന്നു.
ചില കത്തനാരുമാർ പറയുന്നതു പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതിൽ പ്രശ്‌നമില്ലെന്നും അതു കയ്യേറ്റസ്ഥലത്തായിരുന്നുവെന്നുമാണ്. അവിടെ കുരിശു വന്നിട്ട് 64 കൊല്ലമായി. എന്നിട്ട് ഇത്രയും കാലം അവർ എവിടെയായിരുന്നു? അയോധ്യയിലെ പള്ളി പൊളിച്ചപോലെയാണു പാപ്പാത്തിച്ചോലയിലെ കുരിശുതകർത്തതെന്ന പ്രസ്താവന മന്ത്രി ആവർത്തിച്ചു. കുരിശു തകർക്കുമ്പോൾ സന്തോഷിക്കാൻ ഹിന്ദുത്വ വർഗീയവാദികൾക്കേ സാധിക്കൂ. സബ് കലക്ടർ അങ്ങനെയാണെന്നു സംശയമുണ്ട്. വി. ശ്രീറാം ആർഎസ്എസിനുവേണ്ടി കുഴലൂത്തുനടത്തുകയാണ് മന്ത്രി ആരോപിച്ചു-അങ്ങനെ എല്ലാ അർത്ഥത്തിലും സീമകൾ ലംഘിക്കുകയാണ് മണി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ മന്ത്രിയെ പ്രകോപിപ്പിക്കുന്നു. കുരിശ് മാറ്റിയത് അല്ല വേദനിപ്പിച്ചെതന്നും വ്യക്തം. ടോം സഖറിയയ്‌ക്കെതിരായ കേസും നടപടികളും തന്നെയാണ് മന്ത്രിയെ വേദനിപ്പിക്കുന്നത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് പിണറായി സർക്കാരാണ്.
ശനിയാഴ്ച അടിമാലി ഇരുപതേക്കറിൽ മന്ത്രി എം.എം. മണിയുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. പെൺപിളൈ ഒരുമയ്‌ക്കെതിരായ പ്രസ്താവനയെ അംഗീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞില്ല. അവിടെ ഇയാളടെ കൂടെയാ, സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ്‌കുമാർ വന്നിട്ടു കള്ളുകുടി, കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച... പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്‌പി ഉണ്ടായിരുന്നു അന്ന്, ഏതാ ? (ഡിവൈഎസ്‌പിയുടെ പേരു പറയുന്നു) ആ..എല്ലാവരും കൂടെ കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ... പുള്ളിക്കങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..''-ഇതായിരുന്നു വിവാദമായ മണിയുടെ വാക്കുകൾ. ഇതിനെ പ്രതിരോധിക്കാൻ ചാനലുകളെ വീണ്ടും കുറ്റം പറഞ്ഞും മണി എത്തി.
മണിയുടെ ഖേദ പ്രകടനം ഇങ്ങനെ
''എനിക്ക് അഞ്ചു പെൺമക്കളാണുള്ളത്. അതിൽ രണ്ടുപേർ പൊതുപ്രവർത്തനരംഗത്തു സജീവമായി പ്രവർത്തിക്കുന്നു. ഒരാൾ പഞ്ചായത്ത് പ്രസിഡന്റുമാണ്. അഞ്ചുപെൺകുട്ടികളുടെ പിതാവായ ഞാൻ സ്ത്രീകളെ അപമാനിച്ചു എന്നു പറയുന്നതിൽ കാര്യമില്ല. ഞാനും ഒരു അമ്മയുടെ വയറ്റിലാണു പിറന്നത്. എന്റെ പ്രസ്ഥാനത്തിലും തോട്ടംതൊഴിലാളികളടക്കം ലക്ഷക്കണക്കിനു സ്ത്രീകൾ പ്രവർത്തിക്കുന്നു. എന്നെ തെറ്റിദ്ധരിക്കാനിടയായതിൽ അതിയായ ഖേദവും ദുഃഖവുമുണ്ട്. പെമ്പിളൈ ഒരുമൈ പ്രവർത്തകർ സമരം അവിടെ നടത്തട്ടെ. അവരെ ആരോ ഇളക്കിവിട്ടിരിക്കുന്നതാണ്.
ഹൈറേഞ്ചിലെ കുടിയേറ്റ മേഖലയിലുള്ള ബഹുഭൂരിപക്ഷം ദേവാലയങ്ങളും പട്ടയഭൂമിയിലല്ല നിലകൊള്ളുന്നതെന്നും മന്ത്രി മണി പറഞ്ഞു. ഹൈറേഞ്ചിലെ ദേവാലയങ്ങളുടെ കൈവശമിരിക്കുന്ന ഭൂമിക്കു പട്ടയം കൊടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല. എന്നാൽ അത്തരത്തിലുള്ള സ്ഥാപനങ്ങൾ അനധികൃത നിർമ്മാണമായി കരുതി പൊളിച്ചുനീക്കുവാൻ കഴിയുമോ എന്നു മന്ത്രി ചോദിച്ചു. പാപ്പാത്തിച്ചോലയിലുള്ള കുരിശ് പൊളിച്ചുനീക്കിയ ഉദ്യോഗസ്ഥരുടെ നടപടിയിൽ ദുരൂഹതയുണ്ട്. കയ്യേറ്റവും കുടിയേറ്റവും വേർതിരിച്ചു കാണണം. കുടിയേറ്റ കർഷകരുടെ കൈവശഭൂമിക്കു പട്ടയം കൊടുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇത്തരം വിവാദങ്ങൾ ഉദ്യോഗസ്ഥർ മുഖേന ഉണ്ടാക്കുന്നതു ദുരുദ്ദേശ്യപരമാണെന്നു മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കലിനെ അനുവദിക്കാത്തത് മണിയാണെന്ന വാദം നേരത്തെ മുതൽ സജീവമാണ്. ഇതിന്റെ പേരിൽ ഇടതു മുന്നണിയിൽ സിപിഎമ്മും സിപിഐയും വലിയ തർക്കത്തിലുമാണ്. ഇതിനിടെയാണ് പെമ്പിളൈ ഒരുമയെ പോലും കളിയാക്കുന്ന തരത്തിലെ പ്രതികരണം. ഇതിനെ അനുകൂലിക്കാൻ മുഖ്യമന്ത്രി പിണറായിക്കും കഴിഞ്ഞില്ല. സ്ത്രീകളുടെ കൂട്ടായ്മയുടേതായ ഇടപെടലായിരുന്നു പെമ്പിളൈ ഒരുമൈ. അതു സംബന്ധിച്ച് എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതു ശരിയായ കാര്യമല്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ അദ്ദേഹത്തോടു വിശദീകരണം ചോദിക്കുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമായിട്ടുണ്ട്.
ശനിയാഴ്ച രാത്രി കുഞ്ചിത്തണി ഇരുപതേക്കറിൽ ഭാര്യാസഹോദരൻ കെ.എൻ. തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തിൽ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് ഞായറാഴ്ച രാഷ്ട്രീയകേരളത്തെ ചൂടുപിടിപ്പിച്ചത്. മാധ്യമപ്രവർത്തകരെ നിശിതമായഭാഷയിൽ വിമർശിച്ചു തുടങ്ങിയ പ്രസംഗത്തിൽ പെമ്പിളൈ ഒരുമ സമരത്തെ അശ്ലീലച്ചുവയോടെ ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.