- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഖിൽ പൈലിക്കു സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്തു പോകേണ്ടിവരും; ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് ഓടിക്കും; പ്രകോപനം നിർത്താതെ സിപിഎം ഇടുക്കി സെക്രട്ടറി; വർദ്ദീസിനെതിരെ കേസെടുക്കാനാകാതെ പൊലീസും; എംഎം മണിയുടെ പിൻഗാമി കളം പിടിക്കുമ്പോൾ
നെടുങ്കണ്ടം: വീണ്ടും കലി തുള്ളി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. ഏറെ പ്രകോപനമുണ്ടാക്കുന്ന പ്രസംഗമാണ് നടത്തുന്നത്. എന്നാൽ പൊലീസ് കേസെടുക്കുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ള നേതാവായതാണ് ഇതിന് കാരണം. എംഎം മണിയുടെ പിൻഗാമിയാണ് താനെന്ന് പ്രഖ്യാപിക്കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ വർഗ്ഗീസ്.
എസ്എഫ്‌ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കു സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്തു പോകേണ്ടിവരുമെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ മുന്നറിയിപ്പ്. നിഖിൽ പൈലിയുടെ ശിഷ്ടജീവിതം കാരാഗൃഹത്തിനുള്ളിലായിരിക്കുമെന്നു സിപിഎം ഉറപ്പു വരുത്തുമെന്നും സി.വി.വർഗീസ് പറഞ്ഞു.
''നിഖിൽ പൈലിയെ പുറത്തിറക്കാൻ കെ.സുധാകരനല്ല, കോൺഗ്രസ് ഒന്നാകെ വന്നാലും അതിനു ഞങ്ങൾ അനുവദിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്ന് ഓടിക്കുമെന്നും'' സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗിച്ചു. എസ്എഫ്‌ഐ നേതാവ് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സി. വി.വർഗീസ്.
എസ്എഫ്‌ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കു സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്തു പോകേണ്ടിവരുമെന്നു പറയുന്നിടത്താണ് കൊലപാതക ഭീഷണിയുള്ളത്. നിഖിൽ പൈലിയേയും കൂട്ടുകാരേയും വകവരുത്തുമെന്ന ധ്വനി അതിനുണ്ട്. പ്രവർത്തകരെ പ്രകോപിപ്പിക്കുകയാണ് നേതാവ്. എന്നിട്ടും പൊലീസ് കേസെടുക്കുന്നില്ല.
അടുത്ത തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽനിന്ന് ഓടിക്കുമെന്നത് രാഷ്ട്രീയ പ്രസംഗമാണ്. കണ്ടാൽ സുമുഖനാണെങ്കിലും ഡീൻ കുര്യാക്കോസ് കുരുടനാണെന്നും തേരാപ്പാരാ നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനംപോലും ഇദ്ദേഹത്തെക്കൊണ്ട് ഇല്ലെന്നും സി.വി. വർഗീസ് പറഞ്ഞു.
തന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീൻ വിളിച്ചത്. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാൻ താൻ കവലച്ചട്ടമ്പിയാകും. തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിനിടെയാണ് അനീഷ് രാജൻ കൊല്ലപ്പെട്ടതെന്നും സി.വി. വർഗീസ് പറഞ്ഞു. അങ്ങനെ ഡീൻ കുര്യാക്കോസിനെ എല്ലാ അർത്ഥത്തിലും ശത്രുവായി പ്രഖ്യാപിക്കുകയാണ് ഇടുക്കി സിപിഎം സെക്രട്ടറി.
മറുനാടന് മലയാളി ബ്യൂറോ