- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി മീഡിയ ഫോറം ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കുവൈത്ത്: മലയാളി മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എം.എം.എഫിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം ഫർവാനിയ ഹൈത്തം ഓഡിറ്റോറിയത്തിൽ ഡിസംബർ 31 ന് നടന്നു. മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ സാം പൈനംമൂട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ നാടക പ്രവർത്തകൻ ബാബു ചാക്കോള ഉദ്ഘാടനം നിർവഹിച്ചു. സജിവ് പീറ്റർ ,തോമസ് കടവിൽ, റിയാസ് അയനം, നിക്‌സൺ ജോർജ്ജ് , അസീസ് തിക്കൊടി, ഹിക്മത്ത് ടി.വി, നിജാസ് കാസിം, മുസ്തഫ, നൗഫൽ മൂടാടി , മുനീർ , അനിൽ.പി.അലക്‌സ് എന്നീവർ ആശംസകൾ നേർന്നു. ക്രിസ്മസ് സന്ദേശം പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ നൽകി. തുടർന്ന് കുവൈത്തിലെ പ്രശസ്ത ഗായകൻ ബിജു തിക്കൊടിയുടെ നേതൃത്വത്തിൽ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. കൺവീനർ ഇസ്മായിൽ പയ്യോളി സ്വാഗതവും, സലിം കോട്ടയിൽ നന്ദിയും പറഞ്ഞു.
കുവൈത്ത്: മലയാളി മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എം.എം.എഫിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം ഫർവാനിയ ഹൈത്തം ഓഡിറ്റോറിയത്തിൽ ഡിസംബർ 31 ന് നടന്നു. മലയാളി മീഡിയ ഫോറം ജനറൽ കൺവീനർ സാം പൈനംമൂട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ നാടക പ്രവർത്തകൻ ബാബു ചാക്കോള ഉദ്ഘാടനം നിർവഹിച്ചു.
സജിവ് പീറ്റർ ,തോമസ് കടവിൽ, റിയാസ് അയനം, നിക്‌സൺ ജോർജ്ജ് , അസീസ് തിക്കൊടി, ഹിക്മത്ത് ടി.വി, നിജാസ് കാസിം, മുസ്തഫ, നൗഫൽ മൂടാടി , മുനീർ , അനിൽ.പി.അലക്‌സ് എന്നീവർ ആശംസകൾ നേർന്നു. ക്രിസ്മസ് സന്ദേശം പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ നൽകി. തുടർന്ന് കുവൈത്തിലെ പ്രശസ്ത ഗായകൻ ബിജു തിക്കൊടിയുടെ നേതൃത്വത്തിൽ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. കൺവീനർ ഇസ്മായിൽ പയ്യോളി സ്വാഗതവും, സലിം കോട്ടയിൽ നന്ദിയും പറഞ്ഞു.
Next Story