മെൽബൺ :- മെൽബൺ മലയാളി ഫെഡറേഷന്റെ വാർഷിക പെതുയോഗത്തിൽ പുതിയ നേതൃനിര രംഗത്ത്.പുതിയ പ്രസിഡന്റായി ജയ്‌സൺ മറ്റപ്പള്ളിയെ ഐകകണ്ണ്ടേന തെരഞ്ഞെടുത്തു.മെൽബണിലെ കലാ സാംസ്‌കാരിക രംഗത്ത് വലിയ മുന്നേറ്റം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ മെൽബൺ മലയാളി ഫെഡ റേഷൻ ജീവ കാരുണ്യപ്രവർത്തനരംഗത്തും വളരെ സജീവമാണ്.

അടുത്ത നാളിൽ പത്തനാപുരം ഗാന്ധി ഭവന് രണ്ടായിരം പേർക്ക് ഉടുപ്പുകൾ നൽകുകയും ചെയ്തു. മറ്റ് ഭാരവാനികൾ ഡോ.ഷാജി വർഗ്ഗീസ്(ചെയർ പേഴ്‌സൺ), കൊച്ചുമോൻ ഓരത്ത് (വൈസ് പ്രസി), ശ്രേയസ് മീധർ (സെക്രട്ടറി), ബിനേഷ് കുമാർ (ജോ.സെക്രട്ടറി, പ്രദീപ് പാർത്ഥൻ (ട്രഷറർ), എക്‌സിക്കുട്ടീവിലേയ്ക്ക് വിജേഷ് കെ.വിജയൻ, അജി പുനലൂർ, ക്ലീറ്റസ് ചാക്കോ, വിഷ്ണു പ്രഭാകർ, കിഷോർ ജോസ്, ചാക്കോ അരീക്കൽ, ബിന്ദു പോൾ , പി.വി.ബബീഷ്, ആന്റണി പടയാറ്റിൽ, എബിൻ ജോബോയി, വിനേജ് വർഗ്ഗീസ്, ബിന്നി ജോർജ്, സിന്റോ പാറേക്കാട്ടിൽ, രാജൻ വെൺ മണി, സുനിൽപോൾ എന്നിവരെ പൊതു യോഗം തെരഞ്ഞെടുത്തു.

അഡ് വൈസറി ബോർ ഡിലേയ്ക്ക് തോമസ് ജോസഫ്, പ്രതാപൻനായരേയും യോഗം തെര ഞ്ഞെടുത്തു, ഈ വർഷത്തെ ഓണം ഓഗസ്റ്റ് 26-ന് സ്പ്രിങ് വെയിൽ ടൗൺഹാളിൽ വച്ച് വളരെ വിപുലമായി നടത്തപ്പെടും.അതിന് മുന്നോടിയോയി ബാഡ്മിന്റൺ, ക്രിക്കറ്റ്, സോക്കർ മൽസരങ്ങൾ നടത്തുന്നതായിരിക്കും.നാളിതുവരെ മെൽബൺ മലയാളി ഫെഡ റേഷന് നൽകിവന്ന സഹായ സഹകരണങ്ങൾക്ക് കമ്മറ്റി നന്ദി രേഖപ്പെടുത്തി.