മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷമായ മെൽബൺ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പ്രമുഖ യുവ സിനിമാതാരം ഉണ്ണി മുകുന്ദനാണ്.

സ്പ്രിങ് വേൽ ടൗൺ ഹാളിലാണ് ഈ വർഷവും ഓണാഘോഷ പരിപാടികൾ അരങ്ങേറുക. സെപ്റ്റംബർ 10നു (ശനി) രാവിലെ 10 മുതൽ പെയ്ന്റിങ്, കളറിങ് മത്സരങ്ങളും 10.30 മുതൽ ഓൾ ഓസ്‌ട്രേലിയ വടംവലി മത്സരവും ഉച്ചയക്ക് 12 മുതൽ കേരളത്തനിമയിലുള്ള ഓണ സദ്യയും നടക്കും. മൂന്നു മുതൽ സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ചു ചെണ്ടമേളം, ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിനു മാറ്റുകൂട്ടും.

വിവരങ്ങൾക്ക്: ഡോ. ഷാജി വർഗീസ് 401865790, അജി പുനലൂർ 0401426932,

വിജേഷ് വിജയത് 0411221382.