- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാസേട്ടന്റെ പിറന്നാൾ ദിനത്തിൽ സംഗീതവിരുന്നൊരുക്കി യുകെയിലെ ഗായകർ; ഞായറാഴ്ച്ച നടക്കുന്ന സംഗീത വിരുന്നിൽ അണിനിരക്കുക അമ്പതോളം ഗായകർ
ദാസേട്ടന്റെ പിറന്നാൾ ദിനത്തിൽ സംഗീതവിരുന്നൊരുക്കി യുകെയിലെ ഗായകർ. ജനുവരി 10 ന് 81 ആം പിറന്നാൾ ആഘോഷിക്കുന്ന ദാസേട്ടന് അമ്പതോളം ഗായകർ ചേർന്നാണ് ജന്മദിന സമ്മാനം നല്കുന്നത്.ദാസേട്ടൻ പാടിയ81 സൂപ്പർ ഹിറ്റ്ഗാനങ്ങളുമായാണ് സംഗീത വിരുന്ന് അണിയിച്ചൊരുക്കുക.
യുകെയിലെ ഗായകരുടെയും സംഗീത പ്രേമികളുടെയും ഏറ്റവും വലിയ കൂട്ടായ്മയായ മലയാളം മ്യൂസിക്ക് ലവേഴ്സ് - MML ന്റെ വകയായി plan ചെയുന്ന സംഗീത വിരുന്നിലേയ്ക് എല്ലാ MML സുഹൃത്തുക്കളുടെയും സാന്നിധ്യം ക്ഷണിക്കുന്നു.
ദാസേട്ടന്റെ 81 അനശ്വര ഗാനങ്ങൾ കോർത്തിണക്കി ചെയുന്ന chain song MML കൂട്ടായ്മയിലെ അൻപതോളം ഗായകർ തന്നെയാണ് പാടുന്നത് എന്ന് UKയിലെ ഫേസ് ബുക്ക് ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ്ദാസേട്ടന് വേണ്ടിയുള്ള ഈ സംഗീതത്തോണി MML ഗായകർ ചേർന്ന് തുഴയുന്ന സംഗീത കാഴ്ച നേരിൽ കണ്ട് ആസ്വദിക്കുവാൻ എല്ലാ സംഗീത പ്രേമികളെയും MML ന്റെ FB ലൈവ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നു.
ദാസേട്ടന്റെ എൺപത്തിയൊന്നാം ജന്മദിനമായ ജനു 10 ഞായറാഴ്ച UK സമയം 6:30 ന് ആണ്ഈ സംഗീത പരിപാടി ലൈവ് ആയി അവതരിപ്പിക്കുന്നത്.ഈ സംഗീത വിരുന്ന് ആസ്വദിക്കുന്നതിനായി MML ന്റെ പേജ് സന്ദർശിക്കുക: ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
https://fb.me/e/10fOc0iWk