- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആറു അഞ്ചാം പനി കേസുകൾ; പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മന്ത്രാലയത്തിന്റെ ആഹ്വാനം
ദോഹ: മൂന്നു മാസത്തിനുള്ളിൽ ആറു കുട്ടികളിൽ അഞ്ചാം പനി കണ്ടെത്തിയതിനെ തുടർന്ന് ഇതിനെതിരേയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ പബ്ലിക് ഹെൽത്ത് മന്ത്രാലയം. എംഎംആർ വാക്‌സിൻ ആണ് അഞ്ചാം പനിക്കെതിരേ എടുക്കുന്ന കുത്തിവയ്പ്. അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 17ന് ആരംഭിച്ച കാമ്പയിനിൽ ഇതുവരെ 160,000 കുട്ടികൾക്ക് വാക്‌സിനേഷൻ നടത്തിയെന്ന് മന്ത്രാലയം വെളിപ്പെടുത്തി. എംഎംആർ വാക്‌സിൻ എടുത്തിട്ടില്ലാത്ത കുട്ടികൾക്കാണ് അഞ്ചാംപനി പിടിപെട്ടതായി കണ്ടെത്തിയത്. രാജ്യത്തു നിന്ന് അഞ്ചാം പനി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. രണ്ടു ഡോസ് എംഎംആർ വാക്‌സിനാണ് നൽകേണ്ടത്. എംഎംആർ കാമ്പയിനിന്റെ ഭാഗമായി ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകിവരുന്നുണ്ട്. ഈ വർഷം ആദ്യം 22 പേർക്കാണ് അഞ്ചാം പനി ബാധിച്ചതായി കണ്ടെത്തിയത്. രാജ്യത്ത് ഇതിനെതിരേ കാമ്പയിൻ ശക്തമായ സാഹചര്യത്തിൽ നിലവിൽ ഈ തോത് ഏറെ കുറഞ്ഞുവരുന്നതായി പബ്ലിക് ഹെൽത്ത് മന്ത്രാലയം വെളിപ്പെടു
ദോഹ: മൂന്നു മാസത്തിനുള്ളിൽ ആറു കുട്ടികളിൽ അഞ്ചാം പനി കണ്ടെത്തിയതിനെ തുടർന്ന് ഇതിനെതിരേയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ പബ്ലിക് ഹെൽത്ത് മന്ത്രാലയം. എംഎംആർ വാക്‌സിൻ ആണ് അഞ്ചാം പനിക്കെതിരേ എടുക്കുന്ന കുത്തിവയ്പ്. അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 17ന് ആരംഭിച്ച കാമ്പയിനിൽ ഇതുവരെ 160,000 കുട്ടികൾക്ക് വാക്‌സിനേഷൻ നടത്തിയെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
എംഎംആർ വാക്‌സിൻ എടുത്തിട്ടില്ലാത്ത കുട്ടികൾക്കാണ് അഞ്ചാംപനി പിടിപെട്ടതായി കണ്ടെത്തിയത്. രാജ്യത്തു നിന്ന് അഞ്ചാം പനി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. രണ്ടു ഡോസ് എംഎംആർ വാക്‌സിനാണ് നൽകേണ്ടത്. എംഎംആർ കാമ്പയിനിന്റെ ഭാഗമായി ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകിവരുന്നുണ്ട്.
ഈ വർഷം ആദ്യം 22 പേർക്കാണ് അഞ്ചാം പനി ബാധിച്ചതായി കണ്ടെത്തിയത്. രാജ്യത്ത് ഇതിനെതിരേ കാമ്പയിൻ ശക്തമായ സാഹചര്യത്തിൽ നിലവിൽ ഈ തോത് ഏറെ കുറഞ്ഞുവരുന്നതായി പബ്ലിക് ഹെൽത്ത് മന്ത്രാലയം വെളിപ്പെടുത്തുന്നു. 2012-ൽ 160 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ 2015-ൽ ഇത് 18 ആയി കുറഞ്ഞിരുന്നു.
കാമ്പയിൻ തുടങ്ങിയിട്ട് ആറാഴ്ച പിന്നിടുമ്പോൾ 214 സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ 339 സ്‌കൂളുകളിൽ കുത്തിവയ്പ് നടത്തിക്കഴിഞ്ഞു. നവംബർ 30 വരെയാണ് കാമ്പയിൻ നീണ്ടുനിൽക്കുക. എല്ലാ പ്രൈമറി ഹെൽത്ത് സെന്ററിലും വാക്‌സിൻ ലഭ്യമാണ്. സ്വകാര്യ ക്ലിനിക്കുകൾ ഉൾപ്പെടെ വിവിധ ഹെൽത്ത് സെന്ററിലും ഇതു ലഭിക്കുമെന്ന് മന്ത്രാലയം അറിയിക്കുന്നു. ഒന്നു മുതൽ 13 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകേണ്ടത്.