- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൻഐയ്ക്ക് ഔദ്യോഗിക തുടക്കമായി; ഐഎൻഎംഒയോട് ചേർന്ന് പ്രവർത്തിക്കും
ഡബ്ലിൻ: മൈഗ്രന്റ് നഴ്സിങ്ങ് തൊഴിലാളികൾ ഏറെകാലമായി ആഗ്രഹിച്ചിരുന്ന അവരുടേതായ ഒരു സംഘടന എന്ന സ്വപ്നം യാഥാർഥ്യമായി. നവംമ്പർ 9 തിങ്കളാഴ്ച അയർലണ്ടിൽ കുടിയേറിയ നേഴ്സുമാരുടെ സംഘടനയായ Migrant Nurses Ireland (MNI) -യും അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ Irish Nurses and Midwives Organisation (INMO) യും തമ്മിലുള്ള പങ്കാളിത്തം ഇന്ത്യൻ അംബാസിഡർ, ഐഎൻഎംഒയുടെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, മറ്റു ഭാരവാഹികൾ, എംഎൻഐയുടെ ഭാരവാഹികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി അംഗീകരിച്ചു. രണ്ടു സംഘടനകളും പരസ്പരം സഹരിക്കുന്നതിനുള്ള കരാർ ഐഎൻഎംഒയുടെയും എംഎൻഐയുടെയും ഭാരവാഹികൾ ഒപ്പുവെക്കുകയും ചെയ്തു.
ഐഎൻഎംഒ യുമായുള്ള പങ്കാളിത്ത കരാർ ഏറെ സ്വാഗതം ചെയ്യുന്നുവെന്നും, അയർലണ്ടിലെ തൊഴിലിടങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും, ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് ഉയർന്ന ചുമതലകളിൽ എത്തിച്ചേരാനുള്ള അവസരങ്ങൾ ഉടലെടുക്കുമെന്നും യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ അംബാസിഡർ . സന്ദീപ് കുമാർ പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്തു ത്യാഗസന്നദ്ധമായി പ്രവർത്തിച്ച എല്ലാ നഴ്സുമാരെയും താൻ സല്യൂട്ട് ചെയ്യുന്നുവെന്ന്ഇന്ത്യൻ അംബാസിഡർ പറഞ്ഞു.
ഇന്ത്യൻ നഴ്സുമാർ ഉൾപ്പെടുന്ന കുടിയേറ്റ നഴ്സുമാരോട് സഹകരിച്ചു പ്രവർത്തിച്ചതിന്റെ സുദീർഘമായ പാരമ്പര്യമുള്ള സംഘടനയാണ് ഐഎൻഎംഒ എന്നും എംഎൻഐ-യുമായുള്ള സഹവർത്തിത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് തങ്ങൾ നോക്കിക്കാണുന്നതെന്നും ഐഎൻഎംഒ ജനറൽ സെക്രട്ടറി പ്രസ്താവിച്ചു. കോവിഡ് 19 ന്റെ പശ്ചാതലത്തിൽ മൈഗ്രന്റ് നഴ്സുമാർ നേരിടുന്ന പ്രത്യേക പ്രശനങ്ങളേ ഐഎൻഎംഒ മനസ്സിലാക്കുന്നു എന്നും അത്തരം പ്രശ്നങ്ങളേ നേരിടാൻ എംഎൻഐയോടൊപ്പം മുന്നിട്ടിറങ്ങും എന്നും ഐഎൻഎംഒ പ്രസിഡന്റ് കാരൻ മക്ഗോവൻ ഐഎൻഎംഒ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അഭിപ്രായപ്പെട്ടു. എംഎൻഐയുടെ കൺവീനർ വർഗീസ് ജോയിയും യോഗത്തിൽ സംസാരിച്ചു.
ഡബ്ലിനിൽ CNM-3 ആയി ജോലി ചെയ്യുന്ന വർഗ്ഗീസ് ജോയി ആണ് എംഎൻഐ യുടെ കൺവീനർ. സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ നഴ്സ്സായ ഐബി തോമസ്സ് ആണ് ജോയിന്റ് കൺവീനർ. വിനു കൈപ്പിള്ളി (Conolly Hospital, Blanchardstown) മെമ്പർഷിപ്പ് കോ ഓർഡിനേഷനും, ഗാൾവേയിൽ നിന്നുള്ള ആഗ്നസ് ഫെബിന പബ്ലിക്ക് റിലേഷനും എംഎൻഐ-ക്ക് വേണ്ടി കൈകാര്യം ചെയ്യും.
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് ഏറേ പരിചിതരായ രാജിമോൾ മനോജ് (ഡബ്ലിൽ), സിസ്സിലിയമ്മ പുളിമൂട്ടിൽ (കിൽക്കെനി ), അനൂപ് ജോൺ (വാട്ടർഫോർഡ്) , ജോർജ് ഫിലിപ്പ് (ഗാൾവേ), അനുപ അച്ചുതൻ (വാട്ടർഫോർഡ്), മിട്ടു ഫാബിൻ (ഡബ്ലിൽ), വിനോദ് ജോർജ് (ഗാൾവേ), പ്രീതി മനോജ് (ഡബ്ലിൽ), സോമി തോമസ്സ് (ഡബ്ലിൽ), ചിത്ര നായർ (വിക്ക്ലോ), വിജയ് ശിവാനന്ദൻ (ഡബ്ലിൽ), ഷിന്റോ ജോസ് (കോർക്ക്) തുടങ്ങിയവർ എംഎൻഐ-യുടെ കേന്ദ്ര കമ്മിറ്റി ഭാഗമായി സംഘടനയെ നയിക്കും.