- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു മോഫാറ വീണ്ടും; അത്ലറ്റിക്സ് ചരിത്രം തിരുത്തി കുറിക്കപ്പെട്ടത് അപൂർവ്വ റെക്കോർഡ്
റിയോഡിജനിറോ: റിയോ ട്രാക്കിൽ മോഫാറ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് .10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു കൊണ്ടാണ് റിയോ ട്രാക്കിൽ മോഫാറ വീണ്ടും ശ്രദ്ധേയമാകുന്നത്. ഒളിമ്പിക്‌സ് ട്രാക്കിൽ ഡബിൾ തികയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് അത്‌ലറ്റ് എന്ന അപൂർവ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് മോഫാറ. അമോരിക്കൻ അത്‌ലറ്റിനെ തട്ടിത്തടഞ്ഞു മോഫാറ നിലത്തു വീണു, വീണ്ടൂം വാശിയോടെ പൊരുതി മെഡൽ സ്വന്തമാക്കിയ അത്യപൂർവ്വ നിമിഷത്തിനും റിയോ ഒളിമ്പിക്‌സ് വേദിയായിരുന്നു. ഒളിമ്പിക്‌സ് ട്രാക്കിൽ 10000, 5000 മീറ്ററുകളിൽ ഡബിൾ തികയ്ക്കുന്ന രണ്ടാമത്തെ അത്‌ലറ്റ്, ബ്രിട്ടീഷ് ചരിത്രത്തിൽ ഒന്നാമത്തെ താരവും കൂടിയാണ് മോഫാറ. മോഫാറ ഇല്ലെങ്കിൽ 27ാം സ്വർണം എന്ന ബ്രിട്ടന്റെ സ്വപ്‌നം പൂവണിയില്ലായിരുന്നു. ഡബിൾ തികച്ചുകൊണ്ട്, 2012 ലെ ലണ്ടൺ ഒളിമ്പിക്‌സിലെ മെഡൽ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ബ്രിട്ടൺ. മോഫാറ ഇതിനോടകം തന്നെ നാല് ഒളിമ്പിക്‌സ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, നേട്ടങ്ങളുടെ പട്ടിക ഉയർന്നു ക
റിയോഡിജനിറോ: റിയോ ട്രാക്കിൽ മോഫാറ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് .10,000 മീറ്ററിലും 5000 മീറ്ററിലും ഒളിമ്പിക്‌സ് ഡബിൾ ആവർത്തിച്ചു കൊണ്ടാണ് റിയോ ട്രാക്കിൽ മോഫാറ വീണ്ടും ശ്രദ്ധേയമാകുന്നത്.
ഒളിമ്പിക്‌സ് ട്രാക്കിൽ ഡബിൾ തികയ്ക്കുന്ന ആദ്യ ബ്രിട്ടീഷ് അത്‌ലറ്റ് എന്ന അപൂർവ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് മോഫാറ.
അമോരിക്കൻ അത്‌ലറ്റിനെ തട്ടിത്തടഞ്ഞു മോഫാറ നിലത്തു വീണു, വീണ്ടൂം വാശിയോടെ പൊരുതി മെഡൽ സ്വന്തമാക്കിയ അത്യപൂർവ്വ നിമിഷത്തിനും റിയോ ഒളിമ്പിക്‌സ് വേദിയായിരുന്നു.
ഒളിമ്പിക്‌സ് ട്രാക്കിൽ 10000, 5000 മീറ്ററുകളിൽ ഡബിൾ തികയ്ക്കുന്ന രണ്ടാമത്തെ അത്‌ലറ്റ്, ബ്രിട്ടീഷ് ചരിത്രത്തിൽ ഒന്നാമത്തെ താരവും കൂടിയാണ് മോഫാറ.
മോഫാറ ഇല്ലെങ്കിൽ 27ാം സ്വർണം എന്ന ബ്രിട്ടന്റെ സ്വപ്‌നം പൂവണിയില്ലായിരുന്നു. ഡബിൾ തികച്ചുകൊണ്ട്, 2012 ലെ ലണ്ടൺ ഒളിമ്പിക്‌സിലെ മെഡൽ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ബ്രിട്ടൺ.
മോഫാറ ഇതിനോടകം തന്നെ നാല് ഒളിമ്പിക്‌സ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, നേട്ടങ്ങളുടെ പട്ടിക ഉയർന്നു കൊണ്ടിരിക്കുമ്പോഴും തനിക്ക് ഇതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. എല്ലാം ഒരു സ്വപ്‌നം പോലെ എന്നു പറയാനാണ് മോഫാറയ്ക്ക് ഇഷ്ടം. എല്ലാ മത്സരങ്ങൾക്കു മുമ്പും ഒരു മെഡൽ എങ്കിലും ലഭിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
എന്നിട്ടും ഈയൊരു യാത്രയിൽ ഇനിയും ഒരു പാട് മുന്നോട്ടു പോകാനുണ്ട്. അതിനു വേണ്ടി കഠിന പ്രയത്‌നം തന്നെ വേണ്ടിവരും . മോഫാറ പറയുന്നു. പലപ്പോഴും ഞാൻ എന്റെ മക്കളെ പോലും മിസ് ചെയ്യുന്നു. ഈ നേട്ടങ്ങൾ എല്ലാം അവർക്ക് സമർപ്പിക്കുന്നു. മോഫാറ പറയുന്നു.