- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോമാലിയയിൽ നിന്നും ഒൻപതാം വയസ്സിൽ കടൽ കടന്നെത്തിയത് ഒരു വീട്ടിലെ വേലയ്ക്കായി; അവിടെ നിന്നും ചാടി പോയപ്പോൾ രക്ഷിച്ചത് ഒരു അദ്ധ്യാപകൻ; ലോകം അറിയപ്പെടുന്ന അത്ലറ്റ് ആയ കഥ മോ ഫറ ബി ബി സിയിലൂടെ പറഞ്ഞപ്പോൾ കണ്ണു തുടച്ച് പ്രേക്ഷകർ; അടിമപ്പണിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടീഷ് പൊലീസ്
ലണ്ടൻ: വീടു പണിക്ക് അടിമയായി സൊമാലിയയിൽ നിന്നും തന്നെ കള്ളപ്പേരിൽ ബ്രിട്ടനിൽ എത്തിക്കുകയായിരുന്നു എന്ന മോ ഫറയുടെ വെളിപ്പെടുത്തൽ അക്ഷരർത്ഥത്തിൽ തന്നെ ബ്രിട്ടനിലൊരു ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസും സ്ഥിരീകരിച്ചു. സ്വന്തം പിതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് കള്ളപ്പേരിൽ ബ്രിട്ടനിലെത്തിച്ച കഥ കഴിഞ്ഞ ദിവസം ബി ബി സിയോടായിരുന്നു 39 കാരനായ ഈ ഒളിം-പിക് ജേതാവ് പറഞ്ഞത്. സോമാലിയയിൽ നിന്നും തന്നെ ബ്രിട്ടനിൽ എത്തിച്ചവരുടെ വീട്ടിൽ ഒരു വീടുപണിക്കാരനായി ജോലി ചെയ്ത കഥയും മോ ഫറ തുറന്നു പറഞ്ഞിരുന്നു. വീട് വൃത്തിയാക്കുക, പാത്രം കഴുകുക, ആ വീട്ടിലെ കുട്ടികളെ നോക്കുക തുടങ്ങിയവയൊക്കെയായിരുന്നു തന്റെ ജോലി എന്നായിരുന്നു മ ഫറ വെളിപ്പെടുത്തിയത്.
തന്നെ കടത്തിക്കൊണ്ടുവന്ന സ്ത്രീയുമായി വീണ്ടുമൊരിക്കൽ കൂടി സംസാരിക്കാൻ താത്പര്യം ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മനുഷ്യക്കടത്തിനായി എന്തിന് തന്നെ തിരഞ്ഞെടുത്തു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണെന്നും മോ പറഞ്ഞിരുന്നു. തിരികെ സോമാലിയയിലാണെങ്കിൽ, മോ ഫറയുടെ ബന്ധുക്കൾ വളരെയധികം സന്തോഷത്തിലാണ്. കാണാതെപോയ തങ്ങളുടെ പ്രിയപ്പെട്ടവൻ കായികലോകം കീഴടക്കിയ വിവരം അറിഞ്ഞ് സന്തോഷിക്കുകയാണ് അവർ. അവന് സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്നു മാത്രമായിരുന്നു അടുത്ത ബന്ധുവായ ഹാരൂൺ അഡേനിന്റെ പ്രതികരണം.
സൗത്ത് വെസ്റ്റ് ലണ്ടനിലെ ഫെൽത്താം കമ്മ്യൂണിറ്റി കോളേജിൽ ജാവെലിൻ ക്ലാസ്സിനിടയിൽ കായിക അദ്ധ്യാപകനായ വാട്ട്കിൻസണിനെ പരിചയപ്പെടുന്നതോടെയാണ് മോ ഫറയുടെ ജീവിതം തന്നെ മാറി മറയുന്നത്. താൻ ഇപ്പോൾ ജീവിക്കുന്നവരുടെ വീട്ടിലെ കുട്ടിയല്ല താനെന്നും, തന്നെ ബന്ധുക്കളിൽ നിന്നും അടർത്തിമാറ്റി കൊണ്ടുവരികയായിരുന്നു എന്നും മോ ഫറ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. തുടർന്ന് ആ അദ്ധ്യാപകൻ തന്നെയായിരുന്നു മോവിനെ അടിമത്തത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചതും, ബ്രിട്ടീഷ് പൗരത്വം നേടിയെടുക്കാൻ സഹായിച്ചതുമെല്ലാം. ഒരു യഥാർത്ഥ അദ്ധ്യാപകൻ എന്താണെന്ന് ലോകത്തെ പഠിപ്പിച്ചു കൊടുത്തത് വിറ്റ്കിൻസൺ ആണെന്നാൺഭ ട്വീറ്ററിൽ ഒഴുകുന്ന കമന്റുകൾ വിളിച്ചു പറയുന്നത്.
ഏതായാലും പൊലീസ് ഈ മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മോ ആരോപിച്ച അടിമവേലയെ കുറിച്ചും അന്വേഷണം ഉണ്ടാകും. സോമാലിയയിൽ നിന്നും വെസ്റ്റ് ലെണ്ടനിലേ തന്റെ ഫ്ളാറ്റിലേക്ക് മോയെ കള്ളപ്പേരിൽ കൊണ്ടു വന്നത് നിംകോ ഫറ എന്ന വനിതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ അവർ പക്ഷെ വീട്ടിൽ ഉണ്ടായിരുന്നില്ല. അവരുടെ ബന്ധു എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി പറഞ്ഞത് അവർ വിദേശത്താണെന്നും തിരിച്ചു വന്നാൽ മാത്രമെ ഇക്കാര്യത്തിലെ സത്യം വെളിപ്പെടുകയുള്ളു എന്നുമാണ്. അവരുടെ മുൻ ഭർത്താവായ, മാഞ്ചസ്റ്ററിൽ താമസിക്കുന്ന മുക്താർ ഫറ പക്ഷെ മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു.
ഇയാളെയായിരുന്നു നേരത്തേ മോ ഫറ തന്റെ പിതാവായി പറഞ്ഞിരുന്നത്. ഒരു ഐ ടി കൺസൾട്ടന്റ് ആയ മുക്താർ അല്ല തന്റെ യഥാർത്ഥ പിതാവെന്നും,, തന്റെ പിതാവ് ഒരു കർഷകനായിരുന്നു എന്നും. സോമാലിയയിലെ ആഭ്യന്തര യുദ്ധത്തിൽ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും മൊ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പതിനൊന്നാം വയസ്സിൽ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് തന്റെ കായികാ അദ്ധ്യാപകനെ പരിചയപ്പെടുന്നതും, മുക്താറിന്റെ വീട്ടിൽ നിന്നും മാറി ഒരു സുഹൃത്തിന്റെ അമ്മയ്ക്ക് ഒപ്പം താമസിക്കാൻ ആരംഭിച്ചതു. അദ്ധ്യാപകനായ വിറ്റ്കിൻസൺ തന്നെ മുൻകൈ എടുത്തിട്ടായിരുന്നു ഇത് സാദ്ധ്യമാക്കിയത്.
മുക്താറിന്റെ സഹോദരി കൂടിയായ കിൻസി എന്ന സ്ത്രീയായിരുന്നു പിന്നീട് മോവിനെ വളർത്തിയത്. തന്റെ സഹോദര പത്നി ഒരു മനുഷ്യക്കുഞ്ഞിനു വേണ്ടിയല്ല മോവിനെ കൊണ്ടുവന്നത് എന്ന് അവരായിരുന്നു മോവിനോട് തുറന്നു പറഞ്ഞത്. ആന്റി എന്ന നിലയിൽ സോഷ്യൽ കെയറിൽ നിന്നും അവർ മോവിന്റെ ഉത്തരവാദിത്തം ഏറ്റുവാങ്ങുകയായിരുന്നു. ഇവർ ഏറെ കനിവുള്ള ഒരു സ്ത്രീയാണെന്ന് മോ തന്നെ പറഞ്ഞിട്ടുമുണ്ട്.
ബ്രിട്ടീഷ് നിയമപ്രകാരം, അവിശുദ്ധ മാർഗ്ഗത്തിലൂടേയാണ് പൗരത്വം സമ്പാദിച്ചത് എന്ന് തെളിഞ്ഞാൽ അത് റദ്ദാക്കുന്നതിനുള്ള വകുപ്പുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അത് ഉപയോഗിക്കുകയില്ല എന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. അത് ഏറെ ആശ്വാസം നൽകുന്നു എന്നും, ഇതാണ് എന്റെ രാജ്യമെന്നുമായിരുന്നു മോ ഫറയുടെ പ്രതികരണം. ഏതായാലും മോവിനെ അനധികൃതമായി ബ്രിട്ടനിലേക്ക് കൊണ്ടുവരികയും അടിമപ്പണി ചെയ്യിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ദമ്പതിമാർക്കെതിരെ അന്വേഷണം ഉണ്ടാകും എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്