- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ദുരിതത്തിനിടയിൽ രക്ഷയുടെ കരങ്ങൾ നീട്ടിയ ജവാഹിറിന് പട്ടാപ്പകൽ ക്രൂര മർദ്ദനം; മലപ്പുറത്ത് നിന്നും ജോലി തേടി കൊച്ചിയിലെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് റസ്റ്റോറന്റ് ജീവനക്കാർ; ജവാഹിറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമത്തിൽ ജനകീയ പ്രതിഷേധം ശക്തം
കൊച്ചി: കേരളം പ്രളയക്കെടുതിയിൽ വലഞ്ഞ സമയം രക്ഷാപ്രവർത്തനത്തിനായി മുന്നിൽ നിന്ന ഒരു യുവാവുണ്ടായിരുന്നു. മലപ്പുറത്ത് നിന്നും കൊച്ചിയിൽ ജോലി തേടിയെത്തിയ ജവാഹിർ എന്ന യുവാവ്. യുബർ ഈറ്റ്‌സിന്റെ ഡെലിവറി ബോയിയായി ഇപ്പോൾ ജോലി ചെയ്യുന്ന ജവാഹിറിന് അതിക്രൂരമായ മർദ്ദനമാണ് കഴിഞ്ഞ ദിവസം നഗര മധ്യത്തിൽ വെച്ച് ഏറ്റ് വാങ്ങേണ്ടി വന്നത്. നഗരത്തിലെ റസ്റ്റോറന്റിൽ വച്ചാണ് ജവാഹിറിനെ ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്.ജവാഹിറിന് സംഭവിച്ച ദുരനുഭവത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ജവാഹിറിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പ്രചരിച്ച പോസ്റ്റ് ജവഹർ കാരടിനെ സഹൂഹമാധ്യമങ്ങളിൽ കുറച്ചുപേർക്കെങ്കിലും പരിചയമുണ്ടാവും. വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾമൊക്കെ മുൻപന്തിയിൽ നിന്ന ചെറുപ്പക്കാരനാണ്. ഇപ്പോഴും പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും വീടുപണിക്കും ഒക്കെ ഞങ്ങളോടൊപ്പം ഏറ്റവും അധികം ഉത്സാഹത്തോടെ നിൽക്കുന്ന ചെറുപ്പക്കാരൻ. മലപ്പുറം ജില്ലയിൽ നിന്നും തൊഴ
കൊച്ചി: കേരളം പ്രളയക്കെടുതിയിൽ വലഞ്ഞ സമയം രക്ഷാപ്രവർത്തനത്തിനായി മുന്നിൽ നിന്ന ഒരു യുവാവുണ്ടായിരുന്നു. മലപ്പുറത്ത് നിന്നും കൊച്ചിയിൽ ജോലി തേടിയെത്തിയ ജവാഹിർ എന്ന യുവാവ്. യുബർ ഈറ്റ്‌സിന്റെ ഡെലിവറി ബോയിയായി ഇപ്പോൾ ജോലി ചെയ്യുന്ന ജവാഹിറിന് അതിക്രൂരമായ മർദ്ദനമാണ് കഴിഞ്ഞ ദിവസം നഗര മധ്യത്തിൽ വെച്ച് ഏറ്റ് വാങ്ങേണ്ടി വന്നത്. നഗരത്തിലെ റസ്റ്റോറന്റിൽ വച്ചാണ് ജവാഹിറിനെ ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്.ജവാഹിറിന് സംഭവിച്ച ദുരനുഭവത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ജവാഹിറിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പ്രചരിച്ച പോസ്റ്റ്
ജവഹർ കാരടിനെ സഹൂഹമാധ്യമങ്ങളിൽ കുറച്ചുപേർക്കെങ്കിലും പരിചയമുണ്ടാവും. വെള്ളപ്പൊക്ക സമയത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾമൊക്കെ മുൻപന്തിയിൽ നിന്ന ചെറുപ്പക്കാരനാണ്. ഇപ്പോഴും പ്രളയ ബാധിതർക്കുള്ള ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും വീടുപണിക്കും ഒക്കെ ഞങ്ങളോടൊപ്പം ഏറ്റവും അധികം ഉത്സാഹത്തോടെ നിൽക്കുന്ന ചെറുപ്പക്കാരൻ. മലപ്പുറം ജില്ലയിൽ നിന്നും തൊഴിൽ തേടി കൊച്ചിയിൽ വന്നതാണ് ജവാഹിർ. ഇപ്പോൾ ഊബർ ഈറ്റ്‌സിന്റെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജവാഹറിനു ഇടപ്പള്ളി മരോട്ടിച്ചോടുള്ള താൾ റെസ്റ്റോറന്റിൽ (Thaal Restaurant) വച്ച് മൃഗീയമായി മർദ്ദമേറ്റു. ഇപ്പോൾ ഗുരുതര പരിക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റായിരിക്കുകയാണ് ജവാഹിർ. റസ്റ്റോറന്റ് ഉടമയും ഗുണ്ടകളും ചേർന്നാണ് മർദ്ദനം അഴിച്ചു വിട്ടത്. ജവഹറിന്റെ ദേഹമാസകലം ചതവും നീർട്ടുമുണ്ട്, കഴുത്തിനും തോളിനും സാരമായ പരിക്കുണ്ട്, ഇയർ ഡ്രമ്മിനു തകരാറുണ്ട്, രണ്ടു ചെവിക്കുള്ളിലും നീർക്കെട്ട് ഉണ്ട്. പത്തോളം ആളുകൾ റസ്റ്റൊറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അര മണിക്കൂറോളം തടഞ്ഞു വച്ച് മർദ്ദീക്കുകയായിരുന്നു. കൂടാതെ ജവാഹറിന്റെ മൊബൈല് ഫോണ് തകര്ക്കുകയും ടൂ വീലറിന്റെ ചാവി പിടിച്ചു വാങ്ങുകയും ചെയ്തു.
ഇത്രയും വലിയ ഒരു കയ്യേറ്റം ഉണ്ടാവാനായി ഈ ചെറുപ്പക്കാരൻ ചെയ്ത തെറ്റ് ഒരു ഓർഡർ എടുക്കാനായി അവിടെ ചെന്നപ്പോൾ റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില് നടുറോഡിലിട്ടു മര്ദ്ദിക്കുന്നത് കണ്ടു എന്താണ് കാര്യമെന്ന് ചോദിച്ചതാണ്. നാൽപ്പതു ലക്ഷം രൂപ മുടക്കി ഞാനിട്ട കടയില് എന്റെ ജോലിക്കാരെ എനിക്കിഷ്ടമുള്ളത് ചെയ്യും, നീയാരാടാ ചോദിക്കാൻ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നു. ഇതിനു ദൃക്‌സാക്ഷികള് ഉണ്ട്, കടയിലെ പരിസരത്തെ സി.സി.ടീവി ദൃശ്യങ്ങൾ പരിശോധിച്ചാലും വാസ്തവം വെളിവാകും. ഞങ്ങൾ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് ഈ റസ്റ്റോറന്റിലെ സ്ഥിരം സംഭവമാണ് എന്നാണു പരിസര വാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഇഷ്ടക്കേട് തോന്നിയാൽ കസ്റ്റമേഴ്‌സിനെയും തൊഴിലാളികളെയും ഇവർ കൈകാര്യം ചെയ്യും. പൊലീസിൽ അന്വേഷിച്ചപ്പോഴും ഇവർക്കെതിരെ സമാനമായ നിരവധി പരാതികൾ മുൻപും കിട്ടിയിട്ടുണ്ട്, പക്ഷെ കാര്യമായ ആക്ഷന് ഒന്നും തന്നെ എടുത്തിട്ടില്ല എന്നു മനസിലായി. ഇവിടെയും മലപ്പുറത്ത് നിന്നും തൊഴിലന്വേഷിച്ച് വന്ന ഒരു സാധു പയ്യൻ, ഊബര് ഈറ്റ്‌സിന്റെ ഡെലിവറി ബോയ്, തല്ലും വാങ്ങി മിണ്ടാതെ പൊയ്‌ക്കോളും എന്ന് കരുതി നടത്തിയ ഒരു കയ്യേറ്റമാണ് ഇത്. ഇനിയിവിടെ കണ്ടുപോകരുത്, കൊച്ചി വിട്ടു പോയ്‌കൊള്ളണം. എന്ന് ശക്തമായ താക്കീതും നല്കിയയാണ് ഇവർ മർദ്ദനം അവസാനിപ്പിച്ചത്.
രാത്രി രണ്ടുമണി വരെ തുറന്നു പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ആണിത്. കൊച്ചിയിലെ കടകള് സാധാരണ രാത്രി പതിനൊന്നിനു അടയ്ക്കാറുള്ളതാണ്, രണ്ടുമണി വരെ തുറന്നിരിക്കാൻ ഇവർക്ക് എന്തോ പ്രത്യേക അനുവാദമുണ്ട്. അതിഥി തൊഴിലാളികള് അടക്കമുള്ള തൊഴിലാളികളെ മർദ്ദിക്കാൻ വരെ അവർക്ക് അവകാശമുണ്ട് എന്ന് അവരുടെ തന്നെ വാക്കുകളിൽ നിന്നും കേട്ടതാണ്. ഇവർക്ക് പൊതുജനങ്ങളെയും കയ്യേറ്റം ചെയ്യാം. എവിടെയാണിത് നടക്കുന്നത്, എന്ത് തരം നിയമവാഴ്ചയാണ് ഇവിടെയുള്ളത്?
പശിയടക്കാനായി ഏതു നരകവും കടന്നു പോകുന്നവനാണ് മലയാളി. തൊഴിലന്വേഷിച്ചു കൊച്ചിയിലെത്തുന്ന പിള്ളേർക്ക് നേരെ ഇത്തരം കയ്യേറ്റങ്ങൾ അനുവദിക്കാവുന്നവയല്ല, അവർ എത്ര ശക്തരായിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ്. പരാതി പൊലീസ് അധികാരികളുടെ മുന്നിൽ എത്തിയിട്ടുണ്ട്.