- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈലിൽ ആർ.ടി.എ യുടെ പുതിയ മൊബൈൽ ആപ്പ് ഉണ്ടോ? എങ്കിൽ പാർക്കിങ് ഏരിയ തേടി ഇനി ദുബായിയിൽ അലയേണ്ട
പാർക്കിങ് ഏരിയകൾ വ്യക്തമാക്കി തരുന്ന പുതിയ മൊബൈൽ ആപ്പ് ദുബായ് ആർടിഎ പുറത്തിറക്കി. ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് എന്ന ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ലഭ്യമാക്കിയാൽ പാർക്കിങ് ഏരിയ സംബന്ധിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് മുമ്പിലെത്തും. ഈ ആപ്പിലൂടെ തന്നെ പാർക്കിങ് ഫീസ് അടയ്ക്കാനും വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാനും സൗകര്യമുണ്ട്. ഫീസ് അടയ്ക്കുന്നതിന് എസ്.എം.എസ് ചാർജ്ജുകളൊന്നും ഈടാക്കില്ല. പിഴകൾ സംബന്ധിച്ച അന്വേഷണവും പണമടക്കലും, നമ്പർ പ്ലേറ്റ് വാങ്ങലും, നഷ്ടപ്പെട്ട ലൈസൻസിന് പകരം പുതിയതിന് അപേക്ഷിക്കലും, പുതിയ വാഹന രജിസ്‌ട്രേഷൻ കാർഡിന് അപേക്ഷിക്കലും ആപ്പിലൂടെ നടക്കും. ദുബായ് മാൾ, ആർടിഎയുടെ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പാർക്കിങ് സംബന്ധിച്ചുള്ള വിവരങ്ങളാണ് വിരൽത്തുമ്പിലെത്തുക. ഭിന്നശേഷിക്കാർക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താനാകും. പൊതുഅവധി ദിനങ്ങളിലും മറ്റും സൗജന്യ പാർക്കിങ് സംബന്ധിച്ച അറിയിപ്പ് ആപ്പിലൂടെ ലഭിക്കും. ഇന്റർനാഷണൽ കമ്മീഷൻ ഫോർ ഡ്രൈവർ ടെസ്റ്റിങിന്റെ അംഗീകാരം ആപ്ലിക്കേഷ
പാർക്കിങ് ഏരിയകൾ വ്യക്തമാക്കി തരുന്ന പുതിയ മൊബൈൽ ആപ്പ് ദുബായ് ആർടിഎ പുറത്തിറക്കി. ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് എന്ന ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ലഭ്യമാക്കിയാൽ പാർക്കിങ് ഏരിയ സംബന്ധിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് മുമ്പിലെത്തും. ഈ ആപ്പിലൂടെ തന്നെ പാർക്കിങ് ഫീസ് അടയ്ക്കാനും വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് എന്നിവ പുതുക്കാനും സൗകര്യമുണ്ട്. ഫീസ് അടയ്ക്കുന്നതിന് എസ്.എം.എസ് ചാർജ്ജുകളൊന്നും ഈടാക്കില്ല.
പിഴകൾ സംബന്ധിച്ച അന്വേഷണവും പണമടക്കലും, നമ്പർ പ്ലേറ്റ് വാങ്ങലും, നഷ്ടപ്പെട്ട ലൈസൻസിന് പകരം പുതിയതിന് അപേക്ഷിക്കലും, പുതിയ വാഹന രജിസ്‌ട്രേഷൻ കാർഡിന് അപേക്ഷിക്കലും ആപ്പിലൂടെ നടക്കും.
ദുബായ് മാൾ, ആർടിഎയുടെ ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പാർക്കിങ് സംബന്ധിച്ചുള്ള വിവരങ്ങളാണ് വിരൽത്തുമ്പിലെത്തുക. ഭിന്നശേഷിക്കാർക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താനാകും. പൊതുഅവധി ദിനങ്ങളിലും മറ്റും സൗജന്യ പാർക്കിങ് സംബന്ധിച്ച അറിയിപ്പ് ആപ്പിലൂടെ ലഭിക്കും. ഇന്റർനാഷണൽ കമ്മീഷൻ ഫോർ ഡ്രൈവർ ടെസ്റ്റിങിന്റെ അംഗീകാരം ആപ്ലിക്കേഷനു ലഭിച്ചിട്ടുണ്ട്.
കൂടാതെ ദുബായിൽ രണ്ടു പുതിയ പാർക്കിങ് സോണുകൾ കൂടി ആരംഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. നിലവിലുള്ള എ, ബി, ഇ, എഫ് സോണുകൾക്കു പുറമെ സി, ഡി പാർക്കിങ് സോണുകളാണ് ഈ വർഷം ആരംഭിക്കുക. ഇതിന്റെ ഭാഗമായി സൂചനാ ബോർഡുകൾ നവീകരിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു കഴിഞ്ഞു.