- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഗേജ് നിയമങ്ങൾ ഇനി മൊബൈൽ ആപ്പ് വഴി; ഇന്ത്യൻ വിമാനയാത്രക്കാർക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി ഭാരത സർക്കാർ
കുവൈറ്റ് സിറ്റി: ഇന്ത്യക്കാരായ വിമാനയാത്രക്കാർക്ക് ബഗേജ് നിയമങ്ങളെക്കുറിച്ചും മറ്റും വിശദമായി ഇനി മൊബൈൽ ആപ്പ് വഴി മനസിലാക്കാം. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ കസ്റ്റംസ്- ഗൈഡ് ടു ട്രാവലേഴ്‌സ് എന്ന പേരിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. ഗൾഫ് നാടുകളിൽനിന്നുൾപ്പെടെ ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്‌ളിക്കേഷൻ ആൻഡ്രോയിഡ്, ഐ.ഒ.എസ്, വിൻഡോസ് പ്‌ളാറ്റുഫോമുകളിൽ ലഭ്യമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസ് ആണ് മൊബൈൽ ആപ് തയാറാക്കിയത്. ഗൂഗിൾ പ്‌ളേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. കസ്റ്റംസ് വകുപ്പിന്റെ cbec.gov.in എന്ന വെബ്‌സൈറ്റിൽ ഡൗൺലോഡിങ് ലിങ്ക് നൽകിയിട്ടുമുണ്ട്. കസ്റ്റംസ് നടപടിക്രമങ്ങളെ കുറിച്ച് ലളിതമായി വിവരിക്കുന്ന മൊബൈൽ ആപ്‌ളിക്കേഷനിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക
കുവൈറ്റ് സിറ്റി: ഇന്ത്യക്കാരായ വിമാനയാത്രക്കാർക്ക് ബഗേജ് നിയമങ്ങളെക്കുറിച്ചും മറ്റും വിശദമായി ഇനി മൊബൈൽ ആപ്പ് വഴി മനസിലാക്കാം. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ കസ്റ്റംസ്- ഗൈഡ് ടു ട്രാവലേഴ്‌സ് എന്ന പേരിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്.
ഗൾഫ് നാടുകളിൽനിന്നുൾപ്പെടെ ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്‌ളിക്കേഷൻ ആൻഡ്രോയിഡ്, ഐ.ഒ.എസ്, വിൻഡോസ് പ്‌ളാറ്റുഫോമുകളിൽ ലഭ്യമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസ് ആണ് മൊബൈൽ ആപ് തയാറാക്കിയത്.
ഗൂഗിൾ പ്‌ളേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. കസ്റ്റംസ് വകുപ്പിന്റെ cbec.gov.in എന്ന വെബ്‌സൈറ്റിൽ ഡൗൺലോഡിങ് ലിങ്ക് നൽകിയിട്ടുമുണ്ട്. കസ്റ്റംസ് നടപടിക്രമങ്ങളെ കുറിച്ച് ലളിതമായി വിവരിക്കുന്ന മൊബൈൽ ആപ്‌ളിക്കേഷനിൽ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്.
വിദേശരാജ്യങ്ങളിൽനിന്ന് വരുമ്പോൾ ഇന്ത്യൻ സ്വദേശികൾക്ക് ബാധകമായ നിയമങ്ങൾ, വിദേശികൾക്കുള്ള നിയമങ്ങൾ, നിരോധിത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ ആപ്‌ളിക്കേഷൻ വഴി അറിയാം.
ഭാരത സർക്കാറിന്റെ പബ്‌ളിക് ഗ്രീവൻസ് പോർട്ടലിലേക്കുള്ള ലിങ്കും ആപ്‌ളിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഡൗൺലോഡ് ചെയ്താൽ പിന്നീട് ഓഫ്‌ലൈനായും പ്രവർത്തിക്കുന്ന ആപ്‌ളിക്കേഷൻ ഉപയോഗപ്പെടുത്താൻ ഇന്ത്യയിലേക്കുള്ള മുഴുവൻ യാത്രക്കാരോടും എംബസി അധികൃതർ അഭ്യർത്ഥിച്ചു.