- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ആപ്പുവഴി ലോണെടുത്ത് ചതിയിൽപ്പെട്ടു യുവാവ്; തന്റെ സോഷ്യൽ മീഡിയ പേജുകളും ഫോണും ഹാക്ക് ചെയ്തതായി കോട്ടയ്ക്കൽ സ്വദേശിയുടെ പരാതി; കുറഞ്ഞ പലിശനിരക്കിൽ ഈടൊന്നും വെക്കാതെ മൊബൈൽ ആപ്പുവഴി ലോണെടുക്കാൻ ഒരുങ്ങന്നുവർ ശ്രദ്ധിക്കുക
മലപ്പുറം: കുറഞ്ഞ പലിശനിരക്കിൽ ഈടൊന്നുംവെക്കാതെ പത്തുലക്ഷംവരെ ലോണെടുക്കാം. വേഗത്തിൽ പണമിടപാടുകൾ നിങ്ങൾക്കരികിൽ. തുടങ്ങിയ മൊബൈൽ ആപ്പുകളിലൂടെയുള്ള പരസ്യങ്ങളും പ്രലോഭനങ്ങളും കേട്ട് ലോണെടുക്കാൻ പോകുന്നവർ സൂക്ഷിക്കുക. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈലോൺസംവിധാനം പലപ്പോഴും ചതികുഴികളായി മാറിക്കൊണ്ടിരിക്കുന്നതായി നിരവധി പരാതികളാണ് അടുത്തിടെ പൊലീസ് സ്റ്റേഷനുകളിലെത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ലോണെടുത്തു പ്രതിസന്ധിയിൽപ്പെട്ടുപോയിരിക്കുകയാണ് മലപ്പുറം കുഴിപ്പുറം സ്വദേശി തെക്കേതിൽ മുഹമ്മദ് നവാസ്. ഇതിനെ തുടർന്ന് അദ്ദേഹം കോട്ടക്കൽ പൊലീസിനു പരാതി നൽകി. കഴിഞ്ഞ ദിവസമാണ് കോട്ടക്കൽ പൊലീസ് ഈ കേസ് രജിസ്റ്റർ ചെയ്തത്. നവാസ് ഏഴുദിവസത്തേക്കാണ് ലോണെടുത്തത്.
പണം തിരിച്ചടക്കാൻ ഒരു ദിവസം വൈകിയതിനെ തുടർന്ന് അവർ അദ്ദേഹത്തോട് മോശമായി സംസാരിച്ചു. മാത്രമല്ല നേരത്തെ പറഞ്ഞുറപ്പുച്ചതിനേക്കാൾ കൂടുതലായി പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. അതികപണം തരാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടർന്ന് ഫോണിലുള്ള കോൺടാക്ട് നമ്പറുകൾ ഇവർ എടുത്ത ശേഷം ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഇദ്ദേഹത്തിന്റെ പാൻകാർഡ്, ആധാർകാർഡ് വിവരങ്ങൾ പങ്കുവെച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളും ഫോണുകളും ഹാക്ക് ചെയ്തതായി പരാതിയില് പറയുന്നു.
ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള പരസ്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്. കുറഞ്ഞ പലിശനിരക്കുകൾ മാത്രമേ ഇവർ ഈടാക്കുകയോള്ളൂവെന്നു വിശ്വസിക്കുന്നു. പക്ഷെ മറ്റു പലരീതിയിൽ ഇവർ ഉപപോക്താവിന്റെ കൈകളിൽ നിന്നും ഈ നിരക്കുകൾ ഈടാക്കുന്നു. കോവിട് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഇത്തരക്കാർ മുതലെടുക്കുമ്പോൾ ഇതിന്റെ മറുപുറമറിയാതെ പലരും ഇതിൽ അകപെട്ടുപോവുന്നു. പിന്നീട് പണമടക്കാത്ത പക്ഷം ഇവർ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നു.
തുടർന്ന് ഇത്തരക്കാരുടെ മൊബൈൽ വിവരങ്ങൾ ചോർത്തുന്നു. ആ ർ ബി ഐ ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു മൊബൈൽ ആപ്പ് ഉപയോഗിച്ച് പേർസണൽ ലോൺ കൊടുക്കാൻ അനുമതി നൽകുന്നുണ്ട്. പക്ഷെ അവർ കൃത്യമായി നിയമങ്ങൾ പാലിക്കണം. മാത്രവുമല്ല ഇത്തരത്തിലുള്ള ഒരു മോശമായ പെരുമാറ്റങ്ങളും അംഗീകരിക്കുന്നില്ല.