റുനാടൻ മലയാളിയുടെ പ്രത്യേക മൊബൈൽ വെർഷൻ വൻ ജനപ്രിയമായി മുന്നേറുന്നതിനിടയിൽ വായനക്കാരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് മൊബൈൽ ആപ്ലിക്കേഷനും പുറത്തിറങ്ങി. ഐഫോൺ, ഐപാഡ് ഉപഭോക്താക്കൾക്കും ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്കുമായാണ് മറുനാടന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ രംഗത്ത് ഇറക്കിയത്. മറുനാടൻ മലയാളി എന്ന വെബ് അഡ്രസ്സ് ഏതെങ്കിലും ബ്രൗസറിൽ മൊബൈൽ ഫോണിലൂടെ ഓപ്പൺ ചെയ്താൽ മെബൈൽ വെർഷനാണ് ഒരു മാസം ലഭിക്കുന്നത്. എന്നാൽ ഓഫ്‌ലൈനിൽ ഇത് വായിക്കാൻ സാധിക്കാത്തതുകൊണ്ട് നെറ്റ് ഇല്ലാത്തപ്പോൾ വാർത്തകൾ അറിയാൻ സാധിച്ചെന്നു വരില്ല. അതിനുള്ള പരിഹാരമായും അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുന്ന വാർത്തകൾ അപ്പപ്പോൾ അറിയാനുമാണ് മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്.

എല്ലാത്തരം ആൻഡ്രോയ്ഡ് ഫോണുകൾക്കും വേണ്ടിയാണ് ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 16-ന് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മറുനാടൻ വരുന്നതിനു മുൻപ് വരെ രണ്ടു ആപ്ലിക്കേഷനുകളും ലഭ്യമായിരുന്നു. എന്നാൽ ഘടനയിലുണ്ടായ അടിസ്ഥാനപരമായ മാറ്റംമൂലം രണ്ട് ആപ്ലിക്കേഷനുകളും നിലച്ചു പോവുകയായിരുന്നു. ഐഫോൺ ആപ്ലിക്കേഷൻ മുൻപ് ഡൗൺലോഡ് ചെയ്തവർ അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതിയാകും. ഓട്ടോമാറ്റിക്ക് അപ്‌ഡേഷൻ സെറ്റ് ചെയ്തിട്ടുള്ളവർക്ക് ഒന്നും ചെയ്യാതെ തന്നെ പുതിയ വെർഷൻ വായിക്കാം. നിങ്ങൾ ഓൺലൈനിൽ ആകുമ്പോൾ ലേറ്റസ്റ്റ് അപ്‌ഡേഷൻ തനിയെ അപ്‌ഡേറ്റ് ആകുമെന്നതിനാൽ ഓഫ്‌ലൈനിൽ ആകുമ്പോഴും അതുവരെയുള്ള വാർത്തകൾ വായിക്കാം എന്ന പ്രത്യേകതയും ഉണ്ട്.

എല്ലാ ഐഫോണുകൾക്കും എല്ലാ ഐഎസ്ഒകൾക്കും അനുകൂലമായ രീതിയിലാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐഫോൺ 6നും 6പ്ലസിനും പറ്റുന്ന തരത്തിലാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ഐപാഡുകൾക്കും ഇത് തന്നെ ഡൗൺലോഡ് ചെയ്യുവാനുള്ളത്. ഐഫോൺ ആപ്ലിക്കേഷൻ ഇനിയും മൊബൈലിൽ ആഡ് ചെയ്തിട്ടില്ലാത്തവർ ആപ്‌സ് സ്റ്റോറിൽ പോയി മറുനാടൻ മലയാളി എന്ന് സെർച്ച് ചെയ്ത് കണ്ടെത്താം. അല്ലെങ്കിൽ ഗൂഗിളിൽ പോയി മറുനാടൻ മലയാളി ആപ്ലിക്കേഷൻ എന്ന് സെർച്ച് ചെയ്താലും മതി. നേരിട്ട് പോകേണ്ടവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.

എല്ലാ ആൻഡ്രോയ്ഡ് ഫോൺ ഉള്ളവർക്കും ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഉപയോഗിക്കാം. മറുനാടന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഓഗസ്റ്റ് 15-നു മുൻപ് ഡൗൺലോഡ് ചെയ്തിരുന്നവർ അത് മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തശേഷം പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. പഴയ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കാതെ പോയതുകൊണ്ടാണ് എല്ലാവരും ഡൗൺലോഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായത്. ആൻഡ്രോയ്ഡ് 4.0ക്കും മുകളിലോട്ടുമുള്ള ഫോണുകൾക്ക് അനുയോജ്യമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽപോയി മറുനാടൻ എന്ന് സെർച്ച് ചെയ്യുകയോ ഗൂഗിളിൽ ചെന്ന് മറുനാടൻ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ എന്ന് സെർച്ച് ചെയ്യുകയോ ചെയ്താൽ ഇത് കണ്ടെത്താം. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് നേരിട്ട് ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

വിൻഡോസ് ഫോണിനു പ്രത്യേകം ആപ്ലിക്കേഷൻ ഇറക്കിയിട്ടില്ല. എന്നാൽ എല്ലാ മെബൈൽ ഫോണിലും കാണാവുന്ന തരത്തിൽ പുതിയ മെബൈൽ വെർഷൻ ഇറങ്ങിയിട്ടുള്ളതിനാൽ വിൻഡോസ് ഫോൺ ഉള്ളവർക്ക് നേരിട്ട് മറുനാടൻ തുറന്ന് വായിക്കാവുന്നതാണ്. ആൻഡ്രോയ്ഡ് -ഐഫോൺ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയും അതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും റേറ്റിങ് നടത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. സ്മാർട്ട് ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയതുകൊണ്ടാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തു വായനക്കാർക്ക് സൗകര്യം ഒരുക്കിയത്. ഈ ആപ്ലിക്കേഷനുകൾ പൂർണ്ണമായും സൗജന്യമാണ്. വായനക്കാർക്ക് വാർത്തകൾ അപ്പപ്പോൾ അറിയാനുള്ള സൗകര്യമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്.