- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സഞ്ചരിക്കുന്ന സ്തനപരിശോധനാ യൂണിറ്റ് ദോഹയിൽ ആരംഭിച്ചു; സ്തനാർബുദം കണ്ടെത്തുന്നതിനുള്ള മാമ്മോഗ്രാം ഉൾപ്പെടെയുള്ള പരിശോധനാ സൗകര്യം
ദോഹ: സ്തനാർബുദത്തിനും ഗർഭാശയ കാൻസറിനും എതിരേയുള്ള കാമ്പയിന്റെ ഭാഗമായി ദോഹയിൽ സഞ്ചരിക്കുന്ന സ്തനപരിശോധനാ യൂണിറ്റ് ആരംഭിച്ചു. ദോഹയിലെമ്പാടും സഞ്ചരിച്ച് ആവശ്യമുള്ളവർക്ക് ഇതിൽ പരിശോധന നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ദോഹയിലെ വിവിധ മേഖലകളിൽ സഞ്ചരിച്ച് സ്തനാർബുദ പരിശോധനയെ പ്രോത്സാഹിപ്പിക്കുകയാണ് ബസിൽ സജ്ജീകരിച്ചിട്ടുള്ള പരിശോധനാ യൂണിറ്റിന്റെ ലക്ഷ്യം. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് സ്തനാർബുദം കണ്ടെത്തുന്നതിനുള്ള പരിശോധനയായ മാമ്മോഗ്രാം ഉൾപ്പെടുള്ള പരിശോധന നടത്തിക്കൊടുക്കും. പരിശീലനം സിദ്ധിച്ച വനിതാ മാമ്മോഗ്രാഫി ടെക്‌നോളജിസ്റ്റിന്റേയും നഴ്‌സിന്റെയും സാന്നിധ്യത്തിൽ തികച്ചും സ്വകാര്യമായിട്ടായിരിക്കും പരിശോധനയ്ക്ക് സംഘാടകർ ഉറപ്പു നൽകുന്നു. രാജ്യത്ത് സ്തനാർബുദം സർവസാധാരണമായിരിക്കുകയാണ്. 31ശതമാനം അർബുദരോഗികളെ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിൽ 56 പേർക്ക് സ്തനാർബുദമുണ്ട്. മധ്യപൂർവ്വ ദേശത്തെയും ഉത്തര ആഫ്രിക്കയിലെയും മൊത്തം ശരാശരിയെക്കാൾ അൽപ്പം കൂടുതലാണിത്. ഇവിടെ ഒരു ലക്ഷത്തിൽ
ദോഹ: സ്തനാർബുദത്തിനും ഗർഭാശയ കാൻസറിനും എതിരേയുള്ള കാമ്പയിന്റെ ഭാഗമായി ദോഹയിൽ സഞ്ചരിക്കുന്ന സ്തനപരിശോധനാ യൂണിറ്റ് ആരംഭിച്ചു. ദോഹയിലെമ്പാടും സഞ്ചരിച്ച് ആവശ്യമുള്ളവർക്ക് ഇതിൽ പരിശോധന നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ദോഹയിലെ വിവിധ മേഖലകളിൽ സഞ്ചരിച്ച് സ്തനാർബുദ പരിശോധനയെ പ്രോത്സാഹിപ്പിക്കുകയാണ് ബസിൽ സജ്ജീകരിച്ചിട്ടുള്ള പരിശോധനാ യൂണിറ്റിന്റെ ലക്ഷ്യം. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് സ്തനാർബുദം കണ്ടെത്തുന്നതിനുള്ള പരിശോധനയായ മാമ്മോഗ്രാം ഉൾപ്പെടുള്ള പരിശോധന നടത്തിക്കൊടുക്കും. പരിശീലനം സിദ്ധിച്ച വനിതാ മാമ്മോഗ്രാഫി ടെക്‌നോളജിസ്റ്റിന്റേയും നഴ്‌സിന്റെയും സാന്നിധ്യത്തിൽ തികച്ചും സ്വകാര്യമായിട്ടായിരിക്കും പരിശോധനയ്ക്ക് സംഘാടകർ ഉറപ്പു നൽകുന്നു.
രാജ്യത്ത് സ്തനാർബുദം സർവസാധാരണമായിരിക്കുകയാണ്. 31ശതമാനം അർബുദരോഗികളെ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിൽ 56 പേർക്ക് സ്തനാർബുദമുണ്ട്. മധ്യപൂർവ്വ ദേശത്തെയും ഉത്തര ആഫ്രിക്കയിലെയും മൊത്തം ശരാശരിയെക്കാൾ അൽപ്പം കൂടുതലാണിത്. ഇവിടെ ഒരു ലക്ഷത്തിൽ 43 പേർക്ക് മാത്രമാണ് രോഗമുള്ളത്. മുൻകൂട്ടിയുള്ള പരിശോധനകൾ നേരത്തെ അസുഖം കണ്ടെത്താൻ സഹായകമാകുമെന്ന് വർഷങ്ങളായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പുതിയ സഞ്ചരിക്കുന്ന ബസ് സേവനം കൂടുതൽ പേർക്ക് സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.
ഹമദ് മെഡിക്കൽ കാർഡുള്ള നാൽപ്പത്തഞ്ചിനും 69നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ സേവനം ലഭ്യമാണ്. പിഎച്ച്സിസികളിൽ വിളിച്ച് മാമോഗ്രാം പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. 8001112ലേക്ക് വിളിച്ചാൽ മതിയാകും.