ദോഹ: പെട്രോൾ സ്‌റ്റേഷനുകളുടെ കുറവ് ഇനി ദോഹയിൽ അനുഭവപ്പെടില്ല. സെൻട്രൽ ദോഹയിൽ ഈയാഴ്ച തന്നെ രണ്ട് മൊബൈൽ ഫ്യൂവൽ സ്റ്റേഷനുകൾ ആരംഭിക്കും. റവൗദാത്ത് അൽ ഖയിലിന് സമീപമുള്ള ജെയ്ദ ഫ്ളൈഓവറിനടത്തും അൽസാദ് മേഖലയിലുമാണ് ഇവ പ്രവർത്തിക്കുക. കാശു നൽകി മാത്രമേ ഇവിടെ നിന്നു പെട്രോൾ നിറയ്ക്കാൻ പറ്റൂ എന്ന പ്രത്യേകത ഉണ്ട്.

ഈ വാരാന്ത്യം തന്നെ ഇവ രണ്ടും പ്രവർത്തനം ആരംഭിക്കും. സൂപ്പർ, പ്രീമിയം പെട്രോളുകൾ ഇവയിൽ നിന്നു ലഭ്യമാകുമെങ്കിലും ഡീസൽ ലഭിക്കില്ല എന്നൊരു ന്യൂനത കൂടിയുണ്ട്.