- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാവോമി റെഡ് മി നോട്ട് 4 ഫോൺ പൊട്ടിത്തെറിച്ചു; മൊബൈൽ ഷോപ്പ് ഉടമയ്ക്ക് കയ്യിൽ പൊള്ളലേറ്റു; ഫോൺ പൊട്ടിത്തെറിച്ചത് ബംഗലുരുവിലെ ഷോപ്പിൽ; അന്വേഷിക്കുമെന്ന് ഷാവോമി
ബാംഗളൂരു: ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈൽ കടയിലാണ് സംഭവം. ഫോൺ നന്നാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ കടയുടമയ്ക്ക് പൊള്ളലേറ്റു. സിം കാർഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിനായാണ് അർജ്ജുൻ എന്ന യുവാവാണ് കടയിലെത്തിയത്. കടയുടമ ഫോൺ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഫോൺ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം സംഭവം ഷവോമി അന്വേഷിച്ചു വരികയാണ് കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നൽക്കുന്നത്. ജൂണിൽ ഈ കടയിൽ നിന്നു തന്നെയാണ് അർജ്ജുൻ ഫോൺ എടുത്തത്.
ബാംഗളൂരു: ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈൽ കടയിലാണ് സംഭവം. ഫോൺ നന്നാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ കടയുടമയ്ക്ക് പൊള്ളലേറ്റു.
സിം കാർഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിനായാണ് അർജ്ജുൻ എന്ന യുവാവാണ് കടയിലെത്തിയത്. കടയുടമ ഫോൺ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഫോൺ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
അതേസമയം സംഭവം ഷവോമി അന്വേഷിച്ചു വരികയാണ് കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ പ്രാധാന്യം നൽക്കുന്നത്. ജൂണിൽ ഈ കടയിൽ നിന്നു തന്നെയാണ് അർജ്ജുൻ ഫോൺ എടുത്തത്.
Next Story