- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ യാത്രയ്ക്കിടെ കീശയിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; മെഡിക്കൽ വിദ്യാർത്ഥിയെ പരിയാരത്തേക്ക് മാറ്റി
കണ്ണൂർ : ബസിൽ യാത്ര ചെയ്യുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിക്കു പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരുക്കേറ്റു. പരിയാരം ഗവ.മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു വടകര സ്വദേശി റോഷി(21)യെയാണു പരുക്കുകളോടെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബസിൽ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിർത്തിയിരിക്കുകയായിരുന്നു.
ഇതിനിടയിലാണു റോഷിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. കാലുകൾക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടൻ തന്നെ മറ്റു യാത്രക്കാരും ജീവനക്കാരും ചേർന്ന്ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരുക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story