- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരലടയാളം നല്കാത്തവരുടെ മൊബൈൽ കണക്ഷൻ ഇന്ന് റദ്ദാക്കും; സേവനം നിലച്ച സിം വീണ്ടും പ്രവർത്തിപ്പിക്കേണ്ടവർക്ക് 90 ദിവസത്തിനകം വിരലടയാളം നൽകാനും അവസരം
രാജ്യത്ത് വിരലടയാളം നൽകാത്തവരുടെ മൊബൈൽ ഫോൺ കണക്ഷനുകൾ ഇന്ന് റദ്ദു ചെയ്യുമെന്നു സൗദി ടെലികോം അഥോറിറ്റി അറിയിച്ചു. കഴിഞ്ഞ ജനുവരി 21 നാണ് മൊബൈൽ ഫോൺ ക്ണക്ഷൻ ലഭിക്കുന്നതിനു ടെലികോം അഥോറിറ്റി വിരലടയാളം നിർബന്ധമാക്കിയത്. എന്നാൽ കണക്ഷൻ റദ്ദു ചെയ്ത ദിവസം മുതൽ 90 ദിവസത്തിനകം വിരലടയാളം നൽകി കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയുമെന്നു സൗദി ടെലികോം അഥോറിറ്റി അറിയിച്ചു. ആരുടെ ഇഖാമ ഉപയോഗിച്ചാണോ മൊബൈൽ ഫോൺ കണക്ഷൻ എടുത്തതു അവർക്കായിരിക്കും ആ ഇഖാമ നമ്പറിലുള്ള മുഴുവൻ മൊബൈൽ ഫോൺ കണക്ഷന്റെയും പൂർണ ഉത്തരവാദിത്വമെന്നും ടെലികോം അഥോറിറ്റി വ്യക്തമാക്കി. പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷൻ ഉള്ളവരും ഡാറ്റാ സിം എടുത്തവരും വിരലയടയാളം നൽകിയിരിക്കണമെന്നാണ് ടെലികോം അഥോറിറ്റി അറിയിച്ചത്. നിലവിൽ മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരും തങ്ങളുടെ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകിയിരിക്കണമെന്ന് ടെലികോം അഥോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊബൈൽ കമ്പനികൾ ഏർപ്പെടുത്തിയ കേന്ദ്രത്തിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ വ്യക്തിക
രാജ്യത്ത് വിരലടയാളം നൽകാത്തവരുടെ മൊബൈൽ ഫോൺ കണക്ഷനുകൾ ഇന്ന് റദ്ദു ചെയ്യുമെന്നു സൗദി ടെലികോം അഥോറിറ്റി അറിയിച്ചു. കഴിഞ്ഞ ജനുവരി 21 നാണ് മൊബൈൽ ഫോൺ ക്ണക്ഷൻ ലഭിക്കുന്നതിനു ടെലികോം അഥോറിറ്റി വിരലടയാളം നിർബന്ധമാക്കിയത്.
എന്നാൽ കണക്ഷൻ റദ്ദു ചെയ്ത ദിവസം മുതൽ 90 ദിവസത്തിനകം വിരലടയാളം നൽകി കണക്ഷൻ പുനഃസ്ഥാപിക്കാൻ കഴിയുമെന്നു സൗദി ടെലികോം അഥോറിറ്റി അറിയിച്ചു. ആരുടെ ഇഖാമ ഉപയോഗിച്ചാണോ മൊബൈൽ ഫോൺ കണക്ഷൻ എടുത്തതു അവർക്കായിരിക്കും ആ ഇഖാമ നമ്പറിലുള്ള മുഴുവൻ മൊബൈൽ ഫോൺ കണക്ഷന്റെയും പൂർണ ഉത്തരവാദിത്വമെന്നും ടെലികോം അഥോറിറ്റി വ്യക്തമാക്കി.
പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷൻ ഉള്ളവരും ഡാറ്റാ സിം എടുത്തവരും വിരലയടയാളം നൽകിയിരിക്കണമെന്നാണ് ടെലികോം അഥോറിറ്റി അറിയിച്ചത്. നിലവിൽ മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരും തങ്ങളുടെ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ
വിരലടയാളം നൽകിയിരിക്കണമെന്ന് ടെലികോം അഥോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.
മൊബൈൽ കമ്പനികൾ ഏർപ്പെടുത്തിയ കേന്ദ്രത്തിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ വ്യക്തികളുടെ ഇലക്ട്രോണിക് സേവനത്തിന് ഏർപ്പെടുത്തിയ 'അബ്ഷിർ' വഴിയോ വിരലടയാളം രേഖപ്പെടുത്താവുന്നതാണ്.