- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഷീർ വാദിച്ചത് സ്വർണ്ണമുതലാളിമാർക്ക് ആശ്വാസമുണ്ടാക്കാൻ; 'പാവപ്പെട്ട' സ്വർണ്ണവ്യാപാരികളുടെ വേദനകാണാതെ മൊബൈൽ ഫോണിന് വിലകൂട്ടി ധനമന്ത്രി തോമസ് ഐസക്കും; ഇനി ചാർജ്ജറിനും നികുതി കൊടുക്കണം
തിരുവനന്തപുരം: മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾക്കു ബജറ്റിലൂടെ നികുതി ഇളവു പ്രഖ്യാപിച്ച മന്ത്രി പാവപ്പെട്ട സ്വർണ വ്യാപാരികളെ വാങ്ങൽ നികുതി ഈടാക്കി പിഴിയുന്നുവെന്ന ലീഗ് എംഎൽഎ പി.കെ.ബഷീറിന്റെ ആരോപണം ധനമന്ത്രി തോമസ് ഐസക്കിനെ പ്രകോപിപ്പിച്ചു. പ്രതിപക്ഷ എംഎൽഎയുടെ വിമർശനം ഉൾക്കൊണ്ട് മൊബൈൽ ഫോണിന് വിലകൂട്ടാനായിരുന്നു മന്ത്രിയുടെ തീരുമാന. സ്വർണ്ണ വ്യാപാരികൾക്ക് വാങ്ങൽ നികുതി തുടരുകയും ചെയ്യും. അങ്ങനെയെങ്കിൽ മൊബൈൽ ഫോൺ ചാർജറുകൾക്ക് 14.5% നികുതിയെന്ന യുഡിഎഫ് സർക്കാരിന്റെ ബജറ്റ് നിർദ്ദേശം അപ്പടി തന്നെ നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു. ഫോണിനൊപ്പം ലഭിക്കുന്ന അനുബന്ധ ഉപകരണമായതിനാൽ ചാർജറിനു മാത്രമായി 14.5% നികുതി ഏർപ്പെടുത്തുന്നതു പ്രായോഗികമല്ലെന്നു കണ്ടാണ് ഇതു പിരിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചിരുന്നത്. പകരം അഞ്ചു ശതമാനം നികുതി മാത്രമാണ് ഈടാക്കുന്നത്. എന്നാൽ ചാർജർ മാത്രമായി വാങ്ങുമ്പോൾ 14.5% നികുതി നൽകണം. മന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനമനുസരിച്ചു ഫോണിനൊപ്പം ലഭിക്കുന്ന ചാർജറിനും 14.5% നികുതി ബാധകമാകും. അങ
തിരുവനന്തപുരം: മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾക്കു ബജറ്റിലൂടെ നികുതി ഇളവു പ്രഖ്യാപിച്ച മന്ത്രി പാവപ്പെട്ട സ്വർണ വ്യാപാരികളെ വാങ്ങൽ നികുതി ഈടാക്കി പിഴിയുന്നുവെന്ന ലീഗ് എംഎൽഎ പി.കെ.ബഷീറിന്റെ ആരോപണം ധനമന്ത്രി തോമസ് ഐസക്കിനെ പ്രകോപിപ്പിച്ചു. പ്രതിപക്ഷ എംഎൽഎയുടെ വിമർശനം ഉൾക്കൊണ്ട് മൊബൈൽ ഫോണിന് വിലകൂട്ടാനായിരുന്നു മന്ത്രിയുടെ തീരുമാന. സ്വർണ്ണ വ്യാപാരികൾക്ക് വാങ്ങൽ നികുതി തുടരുകയും ചെയ്യും.
അങ്ങനെയെങ്കിൽ മൊബൈൽ ഫോൺ ചാർജറുകൾക്ക് 14.5% നികുതിയെന്ന യുഡിഎഫ് സർക്കാരിന്റെ ബജറ്റ് നിർദ്ദേശം അപ്പടി തന്നെ നടപ്പാക്കുമെന്നു മന്ത്രി അറിയിച്ചു. ഫോണിനൊപ്പം ലഭിക്കുന്ന അനുബന്ധ ഉപകരണമായതിനാൽ ചാർജറിനു മാത്രമായി 14.5% നികുതി ഏർപ്പെടുത്തുന്നതു പ്രായോഗികമല്ലെന്നു കണ്ടാണ് ഇതു പിരിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചിരുന്നത്. പകരം അഞ്ചു ശതമാനം നികുതി മാത്രമാണ് ഈടാക്കുന്നത്. എന്നാൽ ചാർജർ മാത്രമായി വാങ്ങുമ്പോൾ 14.5% നികുതി നൽകണം. മന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനമനുസരിച്ചു ഫോണിനൊപ്പം ലഭിക്കുന്ന ചാർജറിനും 14.5% നികുതി ബാധകമാകും. അങ്ങനെ സ്വർണ്ണ വ്യാപാരികൾക്ക് നേട്ടം ഉണ്ടായതുമില്ല. മൊബൈൽ വില കൂടുകയും ചെയ്തു.
യുഡിഎഫ് സർക്കാരിന്റെ കാലത്തു ഫോണിനൊപ്പമുള്ള ചാർജറിനും 14.5% നികുതി നിശ്ചയിച്ചിരുന്നെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് പിരിച്ചിരുന്നില്ല. ഇതു കാരണം 15 കോടി രൂപ സർക്കാരിനു നഷ്ടപ്പെട്ടതായി സിഎജി കണ്ടെത്തിയിരുന്നു. ഇതു കൂടി മനസ്സിൽ വച്ചാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം. കമ്പനി നിയമ പ്രകാരം വെറും 5,000 രൂപയുടെ മുദ്രപ്പത്ര നിരക്കു മാത്രം നൽകി കോടിക്കണക്കിനു രൂപയുടെ ഭൂമി കൈമാറ്റം കമ്പനികൾ തമ്മിൽ നടത്തുന്നുത് മറികടക്കാൻ മഹാരാഷ്ട്ര മോഡൽ നിയമം കൊണ്ടു വരും.
60 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ അനുമാന നികുതി നൽകിയപ്പോൾ സംഭവിച്ച പിഴവു കാരണം പിഴ അടയ്‌ക്കേണ്ടി വരുന്നത് ഇളവു ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. പകരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം അവർ പ്രയോജനപ്പെടുത്തണം. 24% നികുതിയും സെസും അടക്കം ബീഡിയുടെ നികുതി 40 ശതമാനമായി ഉയരും. ഈ മേഖല തകരാതിരിക്കാൻ നികുതി പിരിച്ച ശേഷം അവർക്കു തന്നെ മടക്കി നൽകുക എന്ന മാർഗമാണു മുന്നിലുള്ളത്.
ബസുകൾക്കും മറ്റും സീറ്റുകളുടെ എണ്ണമനുസരിച്ചു ചുമത്തിയിരുന്ന നികുതി തറവിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റിയതു ക്രമാതീത വർധനയ്ക്കു കാരണമായിട്ടുണ്ടെന്നു ബോധ്യപ്പെട്ടാൽ പുനഃപരിശോധിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.