- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശീവൽക്കരണം: സൗദിയിലെ മൊബൈൽ കടകളിൽ വ്യാപക പരിശോധന; മലയാളികൾ ആശങ്കയിൽ
സൗദിയിലെ മൊബൈൽ ഷോപ്പുകളിൽ സ്വദേശിവത്കരണം നിലവിൽ വന്നതോടെ, മൊബൈൽ ഫോൺ വിൽപന, റിപ്പയറിങ് രംഗങ്ങളിൽ കർശന പരിശോധന തുടങ്ങി.മക്കയും മദീനയും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ കടകളിലാണ് കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്..പരിശോധന ശക്തമായതോടെ മലയാളികളും ആശങ്കയിലായിരിക്കുകയാണ്. ആയിരക്കണക്കിന് മലയാളികൾ സൗദിയിലെമ്പാടുമായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തൽ. നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നൂറ് ശതമാനം സ്വദേശീവൽക്കരണം വന്നാൽ പതിനായിരക്കണക്കിനു മൊബൈൽ കടകൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സൂചനആറു മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ മൊബൈൽ കടകളിലും നൂറ് ശതമാനം സ്വദേശീവൽക്കരണം നടപ്പിലാക്കാൻ സൗദി തൊഴിൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി മൊബൈൽ കടകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. പൊലീസും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പരിശോധന നടത്തുന്നത്. ഒട്ടേറെ മലയാളികളുടെ കടകൾക്ക് തൊഴിൽ മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്. തൊഴിൽ നഷ്ടമാക
സൗദിയിലെ മൊബൈൽ ഷോപ്പുകളിൽ സ്വദേശിവത്കരണം നിലവിൽ വന്നതോടെ, മൊബൈൽ ഫോൺ വിൽപന, റിപ്പയറിങ് രംഗങ്ങളിൽ കർശന പരിശോധന തുടങ്ങി.മക്കയും മദീനയും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ കടകളിലാണ് കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്..പരിശോധന ശക്തമായതോടെ മലയാളികളും ആശങ്കയിലായിരിക്കുകയാണ്. ആയിരക്കണക്കിന് മലയാളികൾ സൗദിയിലെമ്പാടുമായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തൽ.
നിരവധി നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. നൂറ് ശതമാനം സ്വദേശീവൽക്കരണം വന്നാൽ പതിനായിരക്കണക്കിനു മൊബൈൽ കടകൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സൂചനആറു മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ മൊബൈൽ കടകളിലും നൂറ് ശതമാനം സ്വദേശീവൽക്കരണം നടപ്പിലാക്കാൻ സൗദി തൊഴിൽ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി മൊബൈൽ കടകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. പൊലീസും തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പരിശോധന നടത്തുന്നത്.
ഒട്ടേറെ മലയാളികളുടെ കടകൾക്ക് തൊഴിൽ മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്. തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് മലയാളികൾ.
നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഉറപ്പായതോടെ പല മൊബൈൽ ഫോൺ കടക്കാരും വിദേശികളെ ഒഴിവാക്കാൻ ഒരുങ്ങുകയാണ്. കടകൾ അടച്ചിട്ട് മാറി നിൽക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ വരുമ്പോഴും തൊഴിൽ നഷ്ടമുണ്ടാകുന്നത് മലയാളികളടക്കമുള്ള ജീവനക്കാർക്കാണ്.
മറ്റു സ്‌പോൺസർമാർക്ക് കീഴിൽ ജോലി ചെയ്യുക, ഇഖാമയിൽ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുക തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാനപ്പെട്ട നിയമലംഘനങ്ങൾ. മക്ക, മദീന, അസീർ അല്ജൂഫ്, ദമാം, ഖൽവ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പരിശോധന നടന്നു.
അതേസമയം മൊബൈൽ മൊത്തവിപണിയുടെ 95ശതമാനവും കൈകാര്യം ചെയ്യുന്നത് വിദേശികൾ ആണെന്ന് പ്രമുഖ അറബ് പത്രം നടത്തിയ സർവേയിൽ കണ്ടെത്തി. മൊബൈൽ കടകളിൽ അറുപത് ശതമാനവും ബിനാമി സ്ഥാപനങ്ങൾ ആണെന്നും പത്രം റിപ്പോർട്ട് ചെയ്തു. ബിനാമി സ്ഥാപനങ്ങൾ ഒഴിവാക്കി പൂർണമായും സൗദിവൽക്കരണം നടപ്പിലാക്കുമ്പോൾ ചുരുങ്ങിയത് മുപ്പതിനായിരം മൊബൈൽ കടകളെങ്കിലും അടച്ചു പൂട്ടേണ്ടി വരുമെന്നാണ് സൂചന. നിയമലംഘനം കണ്ടെത്തിയാൽ 19911 എന്ന നമ്പരിൽ അറിയിക്കണമെന്ന് തൊഴിൽ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.