- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയ്യൂരിൽ മാത്രമല്ല പ്രത്യേക സൗകര്യങ്ങൾ കണ്ണൂരിലും; സെൻട്രൽ ജയിലിൽനിന്ന് പിടിച്ചത് മൊബൈൽഫോണുകളും ചാർജറുകളും; ഫോണിൽ സിംകാർഡ് ഇല്ലാത്തതിനാൽ തിരച്ചിൽ ഊർജിതമാക്കി
കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജറുകളും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈൽ ഫോണുകളും മൂന്ന് പവർ ബാങ്കുകളും അഞ്ച് മൊബൈൽ ചാർജറുകളും പിടിച്ചെടുത്തത്. അതേസമയം, പിടിച്ചെടുത്ത മൊബൈലുകളിൽ സിംകാർഡുകൾ ഇല്ലെന്നാണ് വിവരം. ചില തടവുകാർ മൊബൈൽ ഒരിടത്തും സിംകാർഡ് മറ്റൊരിടത്തുമാണ് സൂക്ഷിക്കാറുള്ളത്. അതിനാൽ സിംകാർഡുകൾ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണുകളും സിംകാർഡുകളും പിടിച്ചെടുത്തിരുന്നു. ജയിലിൽനിന്ന് പുറത്തേക്ക് വ്യാപകമായി കോളുകൾ പോകുന്നതായും ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് ജയിലിൽനിന്ന് നിർദ്ദേശം നൽകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിലും പരിശോധന നടത്തിയത്.
ഓഗസ്റ്റ് 11-ന് വിയ്യൂർ ജയിലിൽ കഴിയുന്ന വിചാരണത്തടവുകാരിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചിരുന്നു. ഓഗസ്റ്റ് 19-ാം തീയതി കൊടി സുനിയിൽനിന്ന് മൊബൈൽ ഫോണും ഹെഡ്സൈറ്റും സിംകാർഡും കത്രികയും പിടിച്ചെടുത്തു. ഓഗസ്റ്റ് 26-ന് മുൻ കോൺഗ്രസ് നേതാവിന്റെ പക്കൽനിന്ന് കഞ്ചാവും മൊബൈൽ ഫോണും ചാർജറും പിടിച്ചു. ഇതിനുപിന്നാലെ ജയിലിലെ ബ്യൂട്ടി പാർലറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവവും വിയ്യൂരിലുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ