- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ മൊബൈൽ റീച്ചാർജ്; പ്രോത്സാഹനവുമായി മധ്യപ്രദേശ് എംഎൽഎ
ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത ഓഫറുമായി എംഎൽഎ. തന്റെ മണ്ഡലത്തിൽ വാക്സിൻ എടുക്കുന്നവർക്ക് സൗജന്യ മൊബൈൽ റീച്ചാർജ് നൽകുമെന്നാണ് ബെരാസിയ എംഎൽഎ വിഷ്ണു ഖത്രിയുടെ വാഗ്ദാനം. വാക്സിനേഷൻ വേഗത്തിലാക്കാൻ ജൂൺ 30നകം വാക്സിൻ എടുക്കുന്നവർക്കാണ് എംഎൽഎ ഓഫർ പ്രഖ്യാപിച്ചത്.
കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും പ്രഖ്യാപനങ്ങൾ നടത്തി എംഎൽഎ വാർത്തകളിൽ നിറഞ്ഞിരുന്നു. സമ്പൂർണ വാക്സിനേഷൻ കൈവരിക്കുന്ന മണ്ഡലത്തിലെ പഞ്ചായത്തുകൾക്ക് 20 ലക്ഷം രൂപ നൽകുമെന്നായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ആദ്യം വാക്സിനേഷൻ പൂർത്തിയാക്കുന്ന പഞ്ചായത്തിന് 10ലക്ഷവും തൊട്ടുപിന്നിൽ വരുന്ന രണ്ടു പഞ്ചായത്തുകൾക്ക് യഥാക്രമം ഏഴും മൂന്നും ലക്ഷവും നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഫ്രീ മൊബൈൽ റീച്ചാർജ് ഓഫറുമായി എംഎൽഎ രംഗത്തുവന്നത്.
തെരഞ്ഞെടുക്കപ്പെട്ട പത്തു പഞ്ചായത്തുകളിൽ നിന്നായി 100 പേർക്ക് സൗജന്യ മൊബൈൽ റീച്ചാർജ് നൽകുമെന്നാണ് പ്രഖ്യാപനം. 199 രൂപയുടെ മൊബൈൽ റീച്ചാർജ് പ്ലാാനാണ് ഇതിനായി പരിഗണിക്കുന്നത്.
മറുനാടന് ഡെസ്ക്