- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- ADVERTORIAL
വീട്ടിൽ ഇരുന്നുകൊണ്ട് ഇനി ആർക്കും മൊബൈൽ റീചാർജ്ജ് ചെയ്യാം; വീട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി വിദേശത്ത് ഇരുന്ന് പ്രവാസികൾക്കും റീചാർജ്ജ് നടത്തിക്കൊടുക്കാം: മറുനാടൻ ഒരുക്കുന്ന പുതിയ സേവനം ഒറ്റക്ലിക്കിൽ നിങ്ങൾക്ക് സ്വന്തം
തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ മൊബൈൽ കമ്പനികളുടെ ഓഫീസിൽ പോകുകയോ കടകളിൽ പോയി ക്യൂ നിൽക്കുകയോ ചെയ്ത് വിഷമിക്കുന്നവർക്ക് ഇനി അനായാസം അത് സാധിക്കും. നിങ്ങളുടെ മൊബൈൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പോയി ആശയക്കുഴപ്പം ഉണ്ടാകുകയും വേണ്ട. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായി ഉടൻ ആരംഭിക്കാൻ ഇരിക്കുന്ന സേവന പോർട്ടലായ മെട്രോമലയാളി ഏ
തിരുവനന്തപുരം: മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ മൊബൈൽ കമ്പനികളുടെ ഓഫീസിൽ പോകുകയോ കടകളിൽ പോയി ക്യൂ നിൽക്കുകയോ ചെയ്ത് വിഷമിക്കുന്നവർക്ക് ഇനി അനായാസം അത് സാധിക്കും. നിങ്ങളുടെ മൊബൈൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പോയി ആശയക്കുഴപ്പം ഉണ്ടാകുകയും വേണ്ട. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായി ഉടൻ ആരംഭിക്കാൻ ഇരിക്കുന്ന സേവന പോർട്ടലായ മെട്രോമലയാളി ഏറ്റവും ഒടുവിൽ ആരംഭിച്ച മൊബൈൽ റീചാർജ്ജിങ്ങ് സംവിധാനമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കെല്ലാം ഉപകാരമായി മാറുക. എല്ലാ കമ്പനികളുടെയും റീചാർജ്ജിങ്ങ് നടക്കും എന്നു മാത്രമല്ല വേണ്ട ഓഫറുകൾ തെരഞ്ഞെടുത്ത് റീചാർജ്ജ് നടത്താനും ഇതിൽ സൗകര്യം ഉണ്ട്.
മൊബൈൽ റീചാർജ് സേവനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് പ്രവാസിമലയാളികൾക്കായിരിക്കും. മാതാപിതാക്കൾക്കും നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സുഹൃത്തുക്കൾക്കും മൊബൈൽ റീചാർജ് ചെയ്യാൻ പ്രവാസികൾക്ക് അവരുടെ രാജ്യത്തെ താമസസ്ഥലത്ത് ഇരുന്ന് ചെയ്യാം. നിങ്ങളുടെ എൻആർഐ അക്കൗണ്ടിൽ ഓൺലൈൻ ബാങ്കിങ്ങ് അനുവദിക്കണം എന്നുമാത്രം. നിങ്ങൾക്ക് 100 രൂപ മുതൽ 1000 രൂപ വരെയുള്ള റീചാർജിങ്ങ് ലോകത്തിന്റെ ഏത് കോണിൽ ഇരുന്ന് ഏത് മൊബൈൽ കമ്പനിക്ക് വേണ്ടിയും ചെയ്യാം എന്നതാണ് പ്രത്യേകത.
റീചാർജ്ജ് ചെയ്യാനായി നിങ്ങൾ ചെയ്യേണ്ടത് മെട്രോ മലയാളിയുടെ വെബ്‌സൈറ്റിൽ പോയി വലതുവശത്ത് നൽകിയിരിക്കുന്ന ബൂക്ക് യുവർ സർവീസ് മെനുവിൽ നിന്നും റീചാർജ്ജ് മൊബൈൽ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുകയാണ്. മൊബൈൽ നമ്പൻ അടിച്ച് ഏത് കമ്പനിയുടേതാണ് റീചാർജ്ജ് ചെയ്യേണ്ടതെന്ന് സെലക്ട് ചെയ്താൽ ഓഫറുകൾ എന്തൊക്കെയാണ് ഉള്ളതെന്ന വിശദമായ വിവരവും നിങ്ങൾക്ക് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ പൊതു ഓഫറുകളും വാലിഡിറ്റി ഓഫറുകളെ കുറിച്ചും അറിയാൻ പ്രത്യേകം അവസരമുണ്ട്. ഇത് സെലക്ട് ചെയ്താൽ വലതുവശത്ത് ഓഫറുകൾ എന്തൊക്കെയുണ്ടെന്ന് വ്യക്തമാകും. ഇതുപോലെ തന്നെയാണ് മറ്റ് സ്വകാര്യ കമ്പനികളുടെ വിവരങ്ങളും മെട്രോ മലയാളിയിലൂടെ ലഭ്യമാകും.
ഏത് മേഖലയിലാണ് നിങ്ങൾ ഉള്ളതെന്നും അതിന് അനുസരിച്ച് ഓഫറുകൾ തെരഞ്ഞെടുക്കാനുള്ള അവസരവും ലഭ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മൊബൈലും റീചാർജ്ജ് ചെയ്യാൻ അവസരം ഒരുങ്ങുമെന്നതാണ് ഈ സേവനത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. എത്രരൂപയ്ക്കാണോ റീചാർജ്ജ് ചെയ്യേണ്ടത് ആ തുക കൂടി രേഖപ്പെടുത്തിയാൽ റീചാർജ്ജ് ബട്ടനിൽ ക്ലിക് ചെയ്യാം. മെട്രോ മലയാളിയുടെ ഈ സേവനത്തിനായി രജിസ്റ്റർ ചെയ്തവർ തുടർന്ന് നിങ്ങളുടെ അക്കൗണ്ട് നമ്പറിന്റെ വിശദാംശം നൽകി റീചാർജ്ജ് ചെയ്യാവുന്നതാണ്. ഈ സേവനത്തിനായി മെട്രോ മലയാളിയിൽ പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർചെയ്യേണ്ടതുമാണ്.
മെട്രോ മലയാളിയിലൂടെ മൊബൈൽ റീച്ചാർജ് ചെയ്യുന്നതിനായുള്ള സ്റ്റെപ്പുകൾ ചുവടെ ചേർക്കുന്നു:-
- മെട്രോ മലയാളിയുടെ ഹോം പേജിലെ റീച്ചാർജ് മൊബൈൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പരും കമ്പനിയുടെ വിവരങ്ങളും റീച്ചാർജ് ചെയ്യേണ്ട പ്ലാൻ, തുക തുടങ്ങിയ വിവരങ്ങളും സെലക്ട് ചെയ്യുക. ബി എസ് എൻ എൽ നമ്പരിൽ റീച്ചാർജ് ചെയ്യുന്നതിനായി തുക എന്റർ ചെയ്ത് നല്കിയാൽ മതിയാകും.
- തുടർന്ന് ലഭിക്കുന്ന പേജിൽ നിങ്ങളുടെ മെട്രോ മലയാളി രജിസ്ട്രേഷൻ ഐഡി, ഫേസ് ബുക്ക് ഐഡി, ട്വിറ്റർ ഐഡി, ഗൂഗിൾ പ്ലസ് ഐഡി മുതലായവയിലൂടെയോ പുതിയതായി മെട്രോ മലയാളി രജിസ്ട്രേഷൻ നടത്തിയോ നിങ്ങൾക്ക് ലോഗിൻ ചെയ്യാവുന്നതാണ്.
- ഇനി നിങ്ങളുടെ മെയിൽ ഐഡിയും മറ്റു വിവരങ്ങളും നല്കി പ്രൊസീഡ് ടു പേയ്മെന്റ് ക്ലിക്ക് ചെയ്യുക.
- നെറ്റ് ബാങ്കിങ് വഴിയോ കാർഡ് പേയ്മെന്റ് വഴിയോ നിങ്ങൾക്ക് പേയ്മെന്റ് നടത്താവുന്നതാണ്.
മൊബൈൽ റീചാർജ്ജ് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിന് പുറമേ ഡിടിഎച്ചും ഡേറ്റാകാർഡും റീച്ചാർജ്ജ് ചെയ്യാനുള്ള അവസരവും മെട്രോ മലയാളി ഒരുക്കുന്നുണ്ട്. എന്നാൽ, തൽക്കാലം പൂർണ്ണമായ തോതിൽ ഉപയോഗപ്പെടുത്താൻ സാധിക്കുക മൊബൈൽ റീചാർജ്ജാണ്. മറ്റ് രണ്ട് സേവനങ്ങളും താമസിയാതെ തന്നെ പൂർണ്ണമായ വിധത്തിൽ സജ്ജമാകും. വളരെ എളുപ്പത്തിലും അനായാസവുമായി നിങ്ങൾക്ക് മൊബൈൽ റീചാർജ്ജ് ചെയ്യാനുള്ള സേവനമാണ് മെട്രോ മലയാളി ഒരുക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് പോലും നാട്ടിലുള്ളവരുടെ മൊബൈൽ റീചാർജ്ജ് ചെയ്യാൻ മെട്രോ മലയാളിയിലൂടെ സാധിക്കും. പ്രവാസികളായവർക്ക് വീട്ടിലുള്ള ഭാര്യയ്‌ക്കോ മാതാപിതാക്കളുടെ മൊബൈൽ നമ്പറോ റീചാർജ്ജ് ചെയ്യാം. ഓൺലൈൻ വഴിയാകുമ്പോൾ ഏത് സമയത്തും റീചാർജ്ജ് ചെയ്യാൻ സാധിക്കും എന്നതുമാണ് ഈ സേവനത്തിന്റെ പ്രത്യേകത.