മനാമ :ബഹ്‌റിനിൽ മൊബൈൽ റസ്‌റ്റോറന്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം.ഭക്ഷണസാധനങ്ങൾ വഹിച്ചു കൊണ്ടുള്ള ട്രക്കുകൾ രാജ്യത്ത് കൂടുതൽ വളർന്നു വരുന്ന സാഹചര്യത്തിൽ ഇതിനു നിയന്ത്രണം ഏർപ്പെടുത്താനാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ബഹ്റിൻ സമൂഹത്തിൽ ഇത്തരം ട്രക്കുകളുടെ ജനപ്രീതി വർദ്ധിച്ചു വരികയാണ്. അതിനാൽ തന്നെ ഭാവിയിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ റസ്റ്റോറന്റുകൾ ഈ മേഖലയിൽ ഉണ്ടാകും. അതുകൊണ്ട് ഇത്തരം റെസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള ഒരു പ്രമേയം ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു.