- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോൺ കടകൾക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാൻ അനുമതി; അനുമതി നൽകിയത് മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ
തിരുവനന്തപുരം: മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൊബൈൽ റീട്ടെയ്ൽ കടകൾക്ക് ആഴ്ചയിൽ 2 ദിവസം പ്രവർത്തിക്കാൻ കേരള സർക്കാർ അനുമതി നൽകി.ചൊവ്വ, ശനി ദിവസങ്ങളിലാവും കടകൾ പ്രവർത്തിക്കുക.
സ്കൂൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടെലികോം ഉപകരണങ്ങളും പഠനാവിശ്യത്തിനുള്ള ടാബുകൾ, ലാപ്ടോപ്പുകൾ എന്നിവ വിദ്യാർത്ഥികൾക്ക് നൽകുന്നതിന്റെ പ്രാധാന്യം ചൂണ്ടികാണിച്ച് ആൾ ഇന്ത്യ മൊബൈൽ റീട്ടെയ്ൽ അസോസിയേഷൻ കേരള ഘടകവും മൊബൈൽ വ്യാപാര സംഘടനകളും സർക്കാരിന് നിവേദനം നൽകിയിരുന്നു.ഇതിനെത്തുടർന്നാണ് നടപടി.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ എന്നും വ്യപാരികളോട് സംഘടന ഭാരവാഹികൾ നിർദ്ദേശം നൽകി.ഇത്തരത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവിൽ നന്ദി രേഖപ്പെടുത്തിയതായി സംസ്ഥാന മുഖ്യ രക്ഷാധികാരി ഷിഹാൻ ബഷി , സംസ്ഥാന വൈസ് പ്രസിഡന്റ് സാജിദ് ഓച്ചിറ ,ജില്ലാ ഭാരവാഹികൾ ആയ ഷിഹാബ് , റിയാസ് , സിദ്ദിഖ് ,അഷ്റഫ് ,റാഫി എന്നിവർ അറിയിച്ചു