സൗദിയിൽ മൊബൈൽ സിംകാർഡിന് പുതിയ നിയമം ഇന്ന് മുതൽ പ്രബല്യത്തിൽ ആയി. പുതിയ സിം കാർഡ് എടുക്കുന്നതിന് നാഷനൽ അഡ്രസ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതാണ് പ്രധാന മാറ്റം. കൂടാതെ നിലവിലെ സിം കാർഡുകളും നാഷണൽ അഡ്രസുമായി ബന്ധിപ്പിക്കണം. ഇക്കാര്യമറിയിച്ചത് മൊബൈൽ കമ്പനികൾ സന്ദേശം അയച്ചുതുടങ്ങി.

വ്യക്തികൾക്ക് താമസിക്കുന്ന കെട്ടിടവും സ്വകാര്യ കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും തങ്ങളുടെ അഡ്രസും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ളതാണ് നാഷനൽ അഡ്രസ് സംവിധാനം. കെട്ടിടത്തിന്റെ നാലക്ക നമ്പറും മാപ്പിൽ കാണുന്ന ലൊക്കേഷനും ഉറപ്പുവരുത്തിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. രജിസ്റ്റർ ചെയ്തവർക്ക് അതിന്റെ റഫറൻസ് നമ്പർ മൊബൈൽ വഴി ലഭിക്കും. ഒന്നിലധികം പേർ ഒന്നിച്ചുകഴിയുന്ന കെട്ടിടത്തിലെയും ഫ്‌ളാറ്റുകളിലെയും താമസക്കാർക്ക് ഒരേ നമ്പർ ഉപയോഗിച്ച് ഒന്നിലധികം പേർക്ക് രജിസ്റ്റർ ചെയ്യാനും സംവിംധാനമുണ്ട്. രാജ്യത്ത് സുരക്ഷ കൂട്ടാനും സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും പദ്ധതിയ സഹായിക്കും.

പുതിയ സിം എടുക്കാനും ലാൻഡ് ലൈൻ സ്ഥാപിക്കുന്നതിനും നാഷണൽ അഡ്രസ് നിർബന്ധമാണ്. നിലവിൽ മൊബൈൽ കണക്ഷൻ ഉള്ളവർ നാഷണൽ അഡ്രസ് രജിസ്റ്റർ ചെയ്ത് അതുമായി ബന്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ബാങ്ക് അക്കൗണ്ടുകൾക്കും ഏപ്രിൽ 13 മുതൽ നാഷണൽ അഡ്രസ് നിർബന്ധമാണെന്ന് വിവിധ ബാങ്കുകൾ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ അഡ്രസ് ഓൺലൈൻ വഴി ബന്ധിപ്പിക്കാത്തവരുടെ എക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സൗദി ബാങ്കുകളുടെ മേൽനോട്ടമുള്ള അഥോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൗദി പോസ്റ്റിന്റെ കീഴിലുള്ള വെബ്‌സൈറ്റിൽ ലളിതമായ നടപടിയിലൂടെ നാഷണൽ അഡ്രസ് റജിസ്‌ട്രേഷൻ പൂർത്തിയാക്കാം