ത്തറിൽ ാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെയുള്ള നടപടി ശക്തമാകുന്നു. നിലവിലുള്ള പിഴത്തുക കൂട്ടണമെന്നാണ് നിർ്‌ദ്ദേശം ഉയരുന്നച്. ഇാപ്പോൾ പിഴ 500 റിയാലാണ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ഈ പിഴ പര്യാപ്തമല്ലെന്ന് പൊതുഗതാഗത ഡയറക്ട്രേറ്റ് ഡയറക്ടർ ജനറൽ മുഹമ്മദ് സാദ് അൽ ഖർജി പറഞ്ഞു.

ട്രാഫിക് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഗതാഗത ബോധവൽകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലിവിലുള്ള നിയമപ്രകാരം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളോ കൈയിൽ പിടിക്കുകയോ, വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷൻ ദൃശ്യങ്ങൾ കാണുകയോ ചെയ്താൽ ഈടാക്കാവുന്ന പിഴ 500 റിയാലാണ്. പിഴത്തുക വർധിപ്പിക്കുന്നതടക്കമുള്ള ശുപാർശകൾ ആഭ്യന്തരമന്ത്രാലയത്തിനു കൈമാറിയതായി അൽ ഖർജി അറിയിച്ചു.

അമിതവേഗവും ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തുന്നതിന് ഖത്തറിലെ റോഡുകളിൽ പുതിയ സ്മാർട്ട് കാമറകൾ സ്ഥാപിച്ചതോടെ അപകട മരണങ്ങൾ കുറയ്ക്കാനായി. നിലവിലുള്ള കാമറകൾ പരിഷ്‌കരിച്ചതോടെ തെറ്റായ വരിയിലൂടെ ട്രാഫിക് സിഗ്‌നലുകൾ മറികടക്കുന്ന വാഹനങ്ങൾ കണ്ടെത്താനും പിഴചുമത്താനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം
പറഞ്ഞു.