- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈലിൽ സംസാരിച്ചാലും ചാറ്റ് ചെയ്താലും പിഴ ഉറപ്പ്; അബുദബിയിൽ നിയമലംഘകർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ഈടാക്കാൻ പൊലീസ്
അബുദാബി: ഇനി റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈലിൽ സംസാരിച്ചാലും ചാറ്റ് ചെയ്താലും പിഴ ഉറപ്പ്. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈലുകളിൽ ചാറ്റ് ചെയ്യുന്നതും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നതും നിയമ ലംഘനമാണെന്നും ഇത്തരക്കാർക്ക് കനത്ത പിഴ ഈടാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.. നിയമത്തിന്റെ പുതിയ ഭേദഗതി പ്രകാരം റോഡ് മറികടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ലഭിക്കും.സിഗ്നലുകളിൽ ട്രാഫിക്ക് ലൈറ്റുകൾ പ്രകാശിക്കാതെ റോഡ് മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാർക്ക് 4,00 ദിർഹം പിഴ ലഭിക്കും. റോഡ് അപകടങ്ങളുടെ സാധ്യതകളെ കാൽനടയാത്രക്കാർക്ക് ബോധ്യപ്പെടുത്തുന്നതിന് വിവിധ ഭാഷകളിൽ ട്രാഫിക് പൊലീസ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വിതരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
അബുദാബി: ഇനി റോഡ് ക്രോസ് ചെയ്യുമ്പോൾ മൊബൈലിൽ സംസാരിച്ചാലും ചാറ്റ് ചെയ്താലും പിഴ ഉറപ്പ്. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈലുകളിൽ ചാറ്റ് ചെയ്യുന്നതും ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കുന്നതും നിയമ ലംഘനമാണെന്നും ഇത്തരക്കാർക്ക് കനത്ത പിഴ ഈടാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്..
നിയമത്തിന്റെ പുതിയ ഭേദഗതി പ്രകാരം റോഡ് മറികടക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ലഭിക്കും.സിഗ്നലുകളിൽ ട്രാഫിക്ക് ലൈറ്റുകൾ പ്രകാശിക്കാതെ റോഡ് മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാർക്ക് 4,00 ദിർഹം പിഴ ലഭിക്കും. റോഡ് അപകടങ്ങളുടെ സാധ്യതകളെ കാൽനടയാത്രക്കാർക്ക് ബോധ്യപ്പെടുത്തുന്നതിന് വിവിധ ഭാഷകളിൽ ട്രാഫിക് പൊലീസ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വിതരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
Next Story