- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ ദുബൈ പൊലീസ്; പിഴ സംഖ്യ ഉയർത്തുന്ന കാര്യം ഉടൻ പരിഗണനയിൽ
മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കാര്യം ദുബൈ പൊലിസിന്റെ പരിഗണനയിൽ.അപകടരഹിത നഗരം എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വലിയ ശിക്ഷയും ബോധവത്കരണ പരിപാടികളുമാണ് നടപ്പാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ദുബൈ നഗരത്തിൽ സംഭവിക്കുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും അമിത വേഗതയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗവുമാണെന്നാണ് കണ്ടെത്തൽ. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക് 200 ദിർഹം ഫൈനും നാല് ബ്‌ളാക് പോയിന്റുമാണ് നിലവിലുള്ളത്. ഇത് ഉയർത്താനാണ് നീക്കം. നേരത്തെ ഫെഡറൽ കൗൺസിൽ മുന്നോട്ടു വച്ച നിർദേശപ്രകാരം ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക് ആയിരം ദിർഹം ഫൈനും 12 ബ്‌ളാക് പോയിന്റും ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടലുമായിരുന്നു ശിക്ഷ. നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും പുതിയ തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചന തന്നെയാണ് ദുബൈ പൊലിസ് നൽകുന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിനു തുല്യമാ
മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കാര്യം ദുബൈ പൊലിസിന്റെ പരിഗണനയിൽ.അപകടരഹിത നഗരം എന്ന ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വലിയ ശിക്ഷയും ബോധവത്കരണ പരിപാടികളുമാണ് നടപ്പാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ദുബൈ നഗരത്തിൽ സംഭവിക്കുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും അമിത വേഗതയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗവുമാണെന്നാണ് കണ്ടെത്തൽ. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക് 200 ദിർഹം ഫൈനും നാല് ബ്‌ളാക് പോയിന്റുമാണ് നിലവിലുള്ളത്. ഇത് ഉയർത്താനാണ് നീക്കം.
നേരത്തെ ഫെഡറൽ കൗൺസിൽ മുന്നോട്ടു വച്ച നിർദേശപ്രകാരം ഡ്രൈവിങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക് ആയിരം ദിർഹം ഫൈനും 12 ബ്‌ളാക് പോയിന്റും ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടലുമായിരുന്നു ശിക്ഷ. നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും പുതിയ തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചന തന്നെയാണ് ദുബൈ പൊലിസ് നൽകുന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിനു തുല്യമായി തന്നെ കാണേണ്ടതാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.