- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരേ അബുദാബിയിൽ ബോധവത്ക്കരണ പരിപാടി
അബുദാബി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു വഴി ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇതിനെതിരേ ബോധവത്ക്കരണ പരിപാടിയുമായി അബുദാബി പൊലീസ്. ട്രാഫിക് ആൻഡ് പട്രോൾ ബ്രാഞ്ചുമായി സഹകരിച്ച് ഉം അൽ അറബ് എലിമെന്ററി സ്‌കൂളിലാണ് ബോധവത്ക്കരണ പരിപാടികൾ നടത്തിയത്. ബോധവത്ക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പൊതുജനങ്ങൾക്കിടയിൽ ബ്രോഷറുകളും മറ്റും വിതരണം ചെയ്തു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്ന സന്ദേശമാണ് ബ്രോഷറിലൂടെ ഡ്രൈവർമാർക്ക് കുട്ടികൾ നൽകുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിലൂടെ ശ്രദ്ധ പാളുന്നതായും അത് വൻ അപകടത്തിലേക്ക് നയിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെയുള്ള ബോധവത്ക്കരണത്തിൽ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അധികൃതർ പറയുന്നു.
അബുദാബി: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു വഴി ഒട്ടേറെ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇതിനെതിരേ ബോധവത്ക്കരണ പരിപാടിയുമായി അബുദാബി പൊലീസ്. ട്രാഫിക് ആൻഡ് പട്രോൾ ബ്രാഞ്ചുമായി സഹകരിച്ച് ഉം അൽ അറബ് എലിമെന്ററി സ്‌കൂളിലാണ് ബോധവത്ക്കരണ പരിപാടികൾ നടത്തിയത്.
ബോധവത്ക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പൊതുജനങ്ങൾക്കിടയിൽ ബ്രോഷറുകളും മറ്റും വിതരണം ചെയ്തു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്ന സന്ദേശമാണ് ബ്രോഷറിലൂടെ ഡ്രൈവർമാർക്ക് കുട്ടികൾ നൽകുന്നത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിലൂടെ ശ്രദ്ധ പാളുന്നതായും അത് വൻ അപകടത്തിലേക്ക് നയിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെയുള്ള ബോധവത്ക്കരണത്തിൽ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അധികൃതർ പറയുന്നു.
Next Story