വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുന്നതിന് ട്രാഫിക് വിഭാഗത്തിനായിരുന്നു ഇത് വരെ ചുമതല എങ്കിൽ. ഇനി മുതൽ ദൗരിയാത്ത് എന്നപേരിലറിയപ്പെടുന്ന പെട്രോളിഗ് വിഭാഗത്തിനും, ഹൈവേകളിൽ പ്രത്യേകം നിശ്ചയിക്കുന്ന റോഡ് സുരക്ഷാ വിഭാഗത്തിനും നിയമ ലംഘനം രേഖപ്പെടുത്താനും പിഴ ചുമത്താനും അനുമതിയുണ്ടാകും. രേഖാമൂലമോ, ട്രാഫിക് വിഭാഗം അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്‌ളിക്കേഷൻ വഴിയോ പിഴ ചുമത്താകുന്നതാണ്.

വർധിച്ചുവരുന്ന അപകടങ്ങളിൽ മൊബൈൽ ഉപയോഗം ഗണ്യമായ പക് വഹിക്കുന്നതായ പഠനത്തിന്റെ പശ്ചാതലത്തിൽ കൂടിയാണ് നിയമം കർശനമായി നടപ്പാക്കാൻ ട്രാഫിക് വിഭാഗം തീരുമാനിച്ചിരിക്കുന്നത്. നിയമ ലംഘകർക്ക് 150 മുതൽ 300 റിയാൽ വരെ പിഴ ചുമത്തും. ഒന്നിലധികം തവണ നിയമ ലംഘനം നടത്തുന്നവരെ കൂടുതൽ ശിക്ഷ നൽകുന്നതിന് ഉന്നതാധികാര സമിതിക്ക് വിടും. ഈ സമിതിയുടെ തീരുമാനമായിരിക്കും ശിക്ഷയായി നടപ്പിലാക്കുക.

ചുവപ്പ് സിഗ്‌നൽ മറികടക്കുന്നതിനുൾപ്പെടെ വിവിധ നിയമ ലംഘന ൾക്ക് വലിയതോതിൽ പിഴ ഉയർത്തിക്കൊണ്ട് അടുത്തിടെയാണ് ട്രാഫിക് നിയമ ൾ പരിഷ്‌ക്കരിച്ചത്. കൂടുതൽ അധികാര കേന്ദ്ര ൾക്ക് പിഴ ചുമത്താനുള്ള അനുമതിയായതോടെ ട്രാഫിക് വിഭാഗത്തിന്റെ കണ്ണിൽ പെടാതെ പോകുന്ന നിയമ ലംഘനങ്ങൾ കൂടി രേഖപ്പെടുത്തപ്പെടും.