- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഡ്രൈവിങിനിടെ സ്വിച്ച് ഓഫ് ചെയ്ത് വച്ച മൊബൈൽ ഫോൺ കയ്യിലെടുത്താലും പിഴ ഉറപ്പ്; നിയമലംഘകർക്ക് 150 റിയാൽ മുതൽ 300റിയാൽ വരെ പിഴ
റിയാദ്: സൗദിയിൽ ഡ്രൈവിംഗിനിടെ സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ കൈയിൽ എടുത്താലും പിഴ ഉറപ്പ്.ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ ഡ്രൈവിംഗിനിടെ കയ്യിൽ എടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തും. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 150 റിയാൽ മുതൽ 300റിയാൽ വരെയാണ് പിഴ. നിയമലംഘനം രജിസ്റ്റർ ചെയ്ത് ഒരുമാസത്തിനകമാണെങ്കിൽ 150 റിയാലും ഒരുമാസം കഴിഞ്ഞാണെങ്കിൽ 300 റിയാലുമാണ് പിഴയായി അടക്കേണ്ടത്. ആവർത്തിച്ചു നിയമലംഘനം നടത്തുന്നവർക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്കും പിഴക്കുപുറമെ 24 മണിക്കൂർ തടവും
റിയാദ്: സൗദിയിൽ ഡ്രൈവിംഗിനിടെ സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ കൈയിൽ എടുത്താലും പിഴ ഉറപ്പ്.ഫോൺ കോളുകൾ സ്വീകരിക്കുന്നതിനും വിളിക്കുന്നതിനും മാത്രമല്ല സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ ഡ്രൈവിംഗിനിടെ കയ്യിൽ എടുത്താലും ഗതാഗത നിയമ ലംഘനം രേഖപ്പെടുത്തി പിഴ ചുമത്തും.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 150 റിയാൽ മുതൽ 300റിയാൽ വരെയാണ് പിഴ. നിയമലംഘനം രജിസ്റ്റർ ചെയ്ത് ഒരുമാസത്തിനകമാണെങ്കിൽ 150 റിയാലും ഒരുമാസം കഴിഞ്ഞാണെങ്കിൽ 300 റിയാലുമാണ് പിഴയായി അടക്കേണ്ടത്. ആവർത്തിച്ചു നിയമലംഘനം നടത്തുന്നവർക്കും പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയവർക്കും പിഴക്കുപുറമെ 24 മണിക്കൂർ തടവും
Next Story