മേർസൽ എന്ന സിനിമയ്ക്ക് ശേഷം ഇളയദളപതി വിജയ് നായകനാവുന്ന സിനിമയാണ് ദളപതി 62.ഹിറ്റ് മേക്കർ എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന തന്റെ 62ാം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാൽ തന്റെ സഹപ്രവർത്തകർക്ക് വിജയ്‌യുടെ വക ഒരു കർശന നിർദ്ദേശം ലഭിച്ചു എന്നാണ് അണിയറയിൽ നിന്നുള്ള വിവരം.

സെറ്റിൽ ആരും മൊബൈൽ ഫോൺ ഉപയാഗിക്കരുതെന്നതാണ് ആ നിർദ്ദേശം. സിനിമയിലെ വിജയ്‌യുടെ ലുക്ക് കുറച്ച് മാസത്തേക്ക് എങ്കിലും പുറത്തുവിടാതെ സൂക്ഷിക്കുന്നതിനു വേണ്ടിയാണത്രേ ഇത്. നേരത്തെ മുരുഗദോസ് ചിത്രത്തിനായി വിജയ് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ദീപാവലി റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. ഇതുവരെ ചെയ്തിരുന്നതിൽ നിന്നും വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലായിരിക്കും സിനിമയിൽ വിജയ് അഭിനയിക്കുന്നതൊന്നാണ് പറയുന്നത്. മുടിയും താടിയുമെല്ലാം അതിന് വേണ്ടി പല പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ് അറിയുന്നത്.