- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.ഡി. ഒയുടെയും തഹസീൽദാരുടെയും പൊലീസ് വാഹനങ്ങളും അതിവേഗം പാഞ്ഞെത്തി; സംഘം അതിവേഗം കുന്നിൻ മുകളിലേ വീട്ടിലേയ്ക്ക്; പിന്നാലെ കണ്ടത് സ്ട്രെച്ചറിൽ യുവാവിനെ എത്തിച്ചു ആംബുലൻസിൽ കയറ്റുന്നത്; കുട്ടമ്പുഴക്കാർ അമ്പരന്ന ആ ആക്ഷൻ മോക്ഡ്രിൽ എന്നറിഞ്ഞപ്പോൾ ആശ്വാസം
കോതമംഗലം: ആർ ഡി ഒ യുടെയും തഹസീൽദാരുടെയും പൊലീസിന്റെയും വനംവകുപ്പിന്റെയുമെല്ലാം വാഹനങ്ങൾ അതിവേഗം എത്തി. പിന്നാലെ ആർഡിഒയും തഹസീൽദാരുമടക്കം ഉദ്യോഗസ്ഥ സംഘം അതിവേഗം കുന്നിൻ മുകളിലേ വീട്ടിലേയ്ക്ക്. വീടിന്റെ പിന്നിൽ കാണുന്നത് മണ്ണിടിച്ചിൽ അകപ്പെട്ട യുവാവിനെ. ഞൊടിയിടയിൽ ഫയർഫോഴ്സ് സംഘം സ്ട്രച്ചറുമായി എത്തി,പരിക്കേറ്റ യുവാവിനെ അതിവേഗം താഴെ എത്തിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിലിലേക്ക് പായുന്നു..
ഈ സമയം കൺമുന്നിൽ നടന്നത് കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു കാഴ്ചക്കാരിൽ ഒരു വിഭാഗം. സത്യസ്ഥതി അന്വഷിച്ച് അറിഞ്ഞതോടെയാണ് ഇവരുടെ ശ്വാസം നേരെ വീണത്. വിവരമറിഞ്ഞതിന്റെ ആശ്വാസത്തിൽ ഇക്കൂട്ടർ പിൻതിരിഞ്ഞ് നടക്കുമ്പോൾ ദൗത്യത്തിന്റെ ആദ്യഘട്ടത്തിലെ പിഴവുകൾ ഇഴകീറി പരിശോധിക്കുന്ന തിരക്കിലായിരുന്നു ഉദ്യോഗസ്ഥ സംഘം. ഇന്ന് രാവിലെ 11.30 തോടടുത്ത് കോതമംഗലം കുട്ടമ്പുഴ സത്രപ്പടിയിലാണ് കാഴ്ചക്കാരിൽ കുറച്ചുപേരെ അൽപ്പനേരത്തേയ്ക്കാണെങ്കിലും ആശങ്കയിലാഴ്തിയ സംഭവ പരമ്പകൾ അരങ്ങേറിയത്.
അടിയന്തിര ഘട്ടങ്ങൾ നേരിടുന്നത് സംബന്ധച്ച് ഓരോ വകുപ്പുകളും തങ്ങളുടെ ഉത്തരവാദിത്വം എങ്ങിനെ നിർവ്വഹിക്കുന്നു എന്ന് ബോദ്ധ്യപ്പെടുന്നതിനും വീഴ്ചകൾ തരിച്ചറിഞ്ഞ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച മോക്ഡ്രിൽ ആണ് നടന്നതെന്ന് ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥർ വിശദീകരിക്കുമ്പോഴാണ് ഓടിക്കൂടിയവരിൽ പലർക്കും കൃത്യമായി ബോദ്ധ്യമായത്.
പഞ്ചായത്ത് മെമ്പർ ഷീല രാജീവ് കോളനിയിലെ താമസക്കാരിൽ ഒട്ടുമിക്കവരെയും മോക് ഡ്രില്ലിന്റെ കാര്യം നേരത്തെ തന്നെ അറയിച്ചിരുന്നു.അതുകൊണ്ട് കോളനിക്കാർക്ക് പ്രത്യേക അങ്കലാപ്പോ പരിഭ്രമമോ ഉണ്ടായില്ല.ആളും ബഹളവും കണ്ടെത്തിയ വഴിയാത്രക്കാരും സമീപപ്രദേശങ്ങളിൽ നിന്നെത്തിയവരുമാണ് കാര്യങ്ങളുടെ കിടപ്പുവശം തിരിച്ചറിയാൻ വൈകിയത്.
സത്രപ്പടി ലക്ഷം വീടുകോളനിയിലാണ് മോക്ഡ്രില്ലിന്റെ ഭാഗമായി മണ്ണിടിച്ചിൽ രംഗം ആവിഷ്‌കരിച്ചത്.നേരത്തെ കോളനിയിൽ ഒരു വീടിന്റെ പിൻഭാഗത്ത് മണ്ണിടിഞ്ഞിരുന്നു.ഈ ഭാഗത്ത് കോളനിവാസിയായ യുവാവിനെ കിടത്തി,അപകട രംഗം രൂപപ്പെടുത്തുകയായിരുന്നു.
ഇതിലും തന്മയത്വത്തോടെയാണ് സമീപത്ത് പെരിയാറിൽ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷപെടുത്തുന്ന ' ദൗത്യം' രക്ഷപ്രവർത്തകർ പൂർത്തീകരിച്ചത്.നാട്ടുകാരും നീന്തലിൽ വിദഗ്ധരുമായ പെൺകുട്ടിയും ആൺകുട്ടിയും ചേർന്നാണ് ഇവിടെ പുഴയിൽ മുങ്ങിത്താഴുന്ന രംഗം കൊഴുപ്പിച്ചത്.സിവിൽ ഡിഫൻസ് സേന അംഗങ്ങളും ഫയർഫോഴ്സും ഇവടുത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് നേൃത്വം നൽകി.
കടവിന് തൊട്ടുമുകളിൽ നിന്നും നന്നായി ഒഴുക്കുള്ള പുഴയിലേയ്ക്ക് ചാടിയ കൂട്ടികളെ നീന്തിയെത്തി കരയ്ക്കെത്തിച്ച് ,ആമ്പുലൻസിൽ കയറ്റി ആശുപത്രിയിലേയ്ക്ക് അയക്കുന്നതുവരെയുള്ള കാര്യങ്ങളുടെ കൃത്യതയാണ് ഇവിടെ പരിശോധിച്ചത്. മൂവാറ്റുപുഴ ആർഡിഒ പി എൻ അനി ,തഹസീൽദാർമാരായ റെയിച്ചൽ കെ വറുഗീസ് ,കെ എം നാസ്സർ എന്നിവർ നേതൃത്വം നൽകി.ഫയർഫോഴ്സ് ,പൊലീസ് ,ഫോറസ്റ്റ്,മോട്ടോർ വാഹനവകുപ്പ് എന്നീവകുപ്പ് ഉദ്യോഗസ്ഥരും കൂട്ടമ്പുഴ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും വിവധ സന്നദ്ധ സംഘടനകളും മോക്ഡ്രില്ലിൽ പങ്കാളികളായി.
മറുനാടന് മലയാളി ലേഖകന്.