- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാ ലക്ഷ്മിക്കും ലക്ഷ്മി മേനോനും പിൻഗാമികൾ ഏറെ; ലോക ഫാഷൻ ഷോകളിൽ ഇന്ത്യൻ മോഡലുകളുടെ നിറവും നടപ്പും തരംഗമാകുന്നു; മദാമ്മമാർ നിറഞ്ഞുനിൽക്കുന്ന റാമ്പിൽ ചുവടുവെക്കുന്ന ഇന്ത്യൻ പെൺകുട്ടികൾക്ക് കൈയടി
അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ ഇന്ത്യൻ സുന്ദരിമാരുടെ സാന്നിധ്യം വളരെ വിരളമാണ്. പത്മ ലക്ഷ്മിയെയോ ലക്ഷ്മി മോനോനെയോ പോലെ പേരെടുത്ത മോഡലുകൾ കുറവ്. എന്നാൽ, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ ഇന്ത്യൻ സുന്ദരിമാരുടെ അഴകളവുകൾ തരംഗമായി മാറുകയാണെന്ന് ഈ രംഗത്തുനിന്നുള്ള പുതിയ വാർത്തകൾ തെളിയിക്കുന്നു. മുംബൈയിലെയും ഡൽഹിയിലെയും ഫാഷൻ സർക്യൂട്ടിൽനിന്ന് പാരിസിലെയും മിലാനിലെയും ന്യുയോർക്കിലെയും റാമ്പുകളിലേക്ക് കയറിച്ചെല്ലാൻ ഇന്ത്യൻ മോഡലുകൾക്ക് വലിയ തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ, ഉജ്വല റൗട്ടിനെയും പത്മയെയും ലക്ഷ്മിയെയും പോലുള്ളവർ ആ തടസ്സങ്ങൾ ഇല്ലാതാക്കി. മെലിഞ്ഞുനീണ്ട വെള്ളക്കാാരികൾ ക്യാറ്റ് വാക്ക് നടത്തുന്ന റാമ്പുകളിൽ, ഇരുണ്ട നിറമുള്ള ഇന്ത്യൻ സുന്ദരിമാരാണ് ഹരം. നീലം ഗിൽ, കെല്ലി ഗെയ്ൽ, സബ്രിന ബെഹി, പൂജ മോർ, ഭൂമിക അരോറ, നടാഷ രാമചന്ദ്രൻ, സ്മിത ലസ്രാഡോ, രസിക നവേർ തുടങ്ങിയ ഇന്ത്യൻ മോഡലുകൾ അന്താരാഷ്ട്ര ഫാഷൻ ഷോകളുടെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങി. ഫാഷനെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കൽപ്പങ്ങളും ഏറെ മ
അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ ഇന്ത്യൻ സുന്ദരിമാരുടെ സാന്നിധ്യം വളരെ വിരളമാണ്. പത്മ ലക്ഷ്മിയെയോ ലക്ഷ്മി മോനോനെയോ പോലെ പേരെടുത്ത മോഡലുകൾ കുറവ്. എന്നാൽ, ആ സ്ഥിതിക്ക് മാറ്റം വരികയാണ്. അന്താരാഷ്ട്ര ഫാഷൻ ഷോകളിൽ ഇന്ത്യൻ സുന്ദരിമാരുടെ അഴകളവുകൾ തരംഗമായി മാറുകയാണെന്ന് ഈ രംഗത്തുനിന്നുള്ള പുതിയ വാർത്തകൾ തെളിയിക്കുന്നു.
മുംബൈയിലെയും ഡൽഹിയിലെയും ഫാഷൻ സർക്യൂട്ടിൽനിന്ന് പാരിസിലെയും മിലാനിലെയും ന്യുയോർക്കിലെയും റാമ്പുകളിലേക്ക് കയറിച്ചെല്ലാൻ ഇന്ത്യൻ മോഡലുകൾക്ക് വലിയ തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ, ഉജ്വല റൗട്ടിനെയും പത്മയെയും ലക്ഷ്മിയെയും പോലുള്ളവർ ആ തടസ്സങ്ങൾ ഇല്ലാതാക്കി.
മെലിഞ്ഞുനീണ്ട വെള്ളക്കാാരികൾ ക്യാറ്റ് വാക്ക് നടത്തുന്ന റാമ്പുകളിൽ, ഇരുണ്ട നിറമുള്ള ഇന്ത്യൻ സുന്ദരിമാരാണ് ഹരം. നീലം ഗിൽ, കെല്ലി ഗെയ്ൽ, സബ്രിന ബെഹി, പൂജ മോർ, ഭൂമിക അരോറ, നടാഷ രാമചന്ദ്രൻ, സ്മിത ലസ്രാഡോ, രസിക നവേർ തുടങ്ങിയ ഇന്ത്യൻ മോഡലുകൾ അന്താരാഷ്ട്ര ഫാഷൻ ഷോകളുടെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങി.
ഫാഷനെക്കുറിച്ചുള്ള ലോകത്തിന്റെ സങ്കൽപ്പങ്ങളും ഏറെ മാറിയെന്ന് ബസാർ ഇന്ത്യയുടെ എഡിറ്റർ നോണിറ്റ കൽറ പറയുന്നു. ലോകത്തിന്റെ ഏതുഭാഗത്തുനിന്നുള്ള സൗന്ദര്യവും ഇപ്പോൾ സ്വീകരിക്കപ്പെടുന്നു. ഇന്റർനെറ്റിന്റെ വരവോടെ, സൗന്ദര്യത്തിന് അതിരുകളില്ലാതായി.
ഐശ്വര്യ റായിയുടെ വരവാണ് ഇന്ത്യൻ മോഡലുകളുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമെന്ന് ഫാഷൻ കോറിയോഗ്രാഫർ പ്രസാദ് ബിഡപ്പ പറയു്‌നു. ലോറീലിന്റെ മോഡലായി ഐശ്വര്യ വന്നതോടെ ഇന്ത്യൻ സൗന്ദര്യത്തെ അന്താരാഷ്ട്ര വേദികൾ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ, റാമ്പുകളിൽ ഇപ്പോഴുള്ളവരിൽ ഏറെയും വിദേശത്ത് ജനിച്ചുവളർന്ന ഇന്ത്യൻ വംശജരാണെന്നും ബിഡപ്പ പറയുന്നു.
എന്നാൽ, പൂജ മോറിനെപ്പോലുള്ള മോഡലുകൾ ഈ പ്രവണതയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റെല്ല മക്കാർട്ടിനി, റോബർട്ടോ കവേല്ലി, ലൂയിസ് വുയ്‌ത്തോൺ, അലക്‌സാണ്ടർ മക്വീൻ തുടങ്ങി അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തരായ ഡിസൈനർമാർ പൂജയെ അവരുടെ മോഡലാക്കി. ഇറ്റാലിയൻ വോഗിന്റെയും ന്യൂമറോ ചൈനയുടെയും എഡിറ്റിന്റെയും മുഖചിത്രമായും പൂജ മാറി. അന്താരാഷ്ട്ര വേദിയിൽ ഇന്നേറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഇന്ത്യൻ മോഡൽ കൂടിയാണ് ഉത്തർപ്രദേശുകാരിയായ പൂജ.
സിമ്മർമാൻ, ടെംപെർലി, പാൽമ ഹാർഡിങ്‌സ്, എമിലോ ഡി ലാ മോറേന, മിഷ നൂനോ എ്ന്നീ ഡിസൈനർമാരുടെ ഇഷ്ട മോഡലാണ് നടാഷ രാമചന്ദ്രൻ എന്ന പുണെക്കാരി. ഗസ്സിയബാദുകാരിയായ രസിക നവേർ സ്മാഷ്‌ബോക്‌സ് കോസ്‌മെറ്റിക്‌സിന്റെയും സെഫോറ കാനഡയുടെയും മേബെല്ലിന്റെയുമൊക്കെ മോഡലാണ്.