- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോംപ്രമൈസ് ചെയ്യാത്തവർക്ക് മോഡൽ ആകാൻ പറ്റില്ല; തുടക്കക്കാർക്ക് ഒരു രാത്രിക്ക് 2 ലക്ഷം രൂപ കിട്ടുമ്പോൾ സൂപ്പർ മോഡലുകൾക്ക് 16 കോടി രൂപ വരെ പ്രതിഫലം; ലണ്ടനിലെ ഫാഷൻ വ്യവസായത്തിലെ വേശ്യാവൃത്തി വെളിപ്പെടുത്തി യുവ മോഡൽ രംഗത്ത്
ലോകത്തിലെ ഏത് മോഡലുകളെയും മോഹിപ്പിക്കുന്നതാണ് ലണ്ടനിലെ ഫാഷൻ വ്യവസായം. എന്നാൽ ഇതിന് പുറകിലെ ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടൻ മോഡലിങ് രംഗത്തെ യുവമോഡലും 20കാരിയുമായ സുന്ദരി ജാസ് ഈഗർ. ഇവിടെ കോംപ്രമൈസ് ചെയ്യാത്തവർക്ക് മോഡൽ ആകാൻ പറ്റില്ലെന്നാണ് ഈഗർ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ലണ്ടൻ മോഡലിങ് രംഗത്ത് വേശ്യാവൃത്തിയും ചൂഷണങ്ങളുമേറെയുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു. ഇത് പ്രകാരം തുടക്കക്കാർക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് കിട്ടുമ്പോൾ സൂപ്പർ മോഡലുകൾക്ക് രണ്ട് മില്യൺ വരെ പൗണ്ട് പ്രതിഫലം ലഭിക്കും. ധനികർക്കൊപ്പം ഉറങ്ങിയാൽ വൻ പ്രതിഫലം നൽകാമെന്ന ഓഫർ പലവട്ടം തനിക്ക് ലഭിച്ചിച്ചുണ്ടെന്നും ഈഗർ ഓർക്കുന്നു. ലണ്ടൻ ഫാഷൻ വ്യവസായത്തിലെ വലിയ ഏജൻസികളും പേര് കേട്ട മോഡലുകളും ഇത്തരം അവിഹിത ബന്ധങ്ങളിലേറെ ഭാഗഭാക്കാകുന്നുണ്ട്.ഒരു എക്സ്‌ക്ലൂസീവ് ലണ്ടൻ ക്ലബിൽ വച്ച് ഒരു ഏജന്റുമായി കൂടിക്കാഴ്ചയ്ക്ക് വിധേയമായതിന് ശേഷം താൻ കഴിഞ്ഞ ശേഷമാണ് തന്നടോ ആദ്യമായി വേശ്യാവൃത്തിക്ക് വിധേയയാകാൻ ആവശ്യപ്പെട്
ലോകത്തിലെ ഏത് മോഡലുകളെയും മോഹിപ്പിക്കുന്നതാണ് ലണ്ടനിലെ ഫാഷൻ വ്യവസായം. എന്നാൽ ഇതിന് പുറകിലെ ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലണ്ടൻ മോഡലിങ് രംഗത്തെ യുവമോഡലും 20കാരിയുമായ സുന്ദരി ജാസ് ഈഗർ. ഇവിടെ കോംപ്രമൈസ് ചെയ്യാത്തവർക്ക് മോഡൽ ആകാൻ പറ്റില്ലെന്നാണ് ഈഗർ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ലണ്ടൻ മോഡലിങ് രംഗത്ത് വേശ്യാവൃത്തിയും ചൂഷണങ്ങളുമേറെയുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു. ഇത് പ്രകാരം തുടക്കക്കാർക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് കിട്ടുമ്പോൾ സൂപ്പർ മോഡലുകൾക്ക് രണ്ട് മില്യൺ വരെ പൗണ്ട് പ്രതിഫലം ലഭിക്കും.
ധനികർക്കൊപ്പം ഉറങ്ങിയാൽ വൻ പ്രതിഫലം നൽകാമെന്ന ഓഫർ പലവട്ടം തനിക്ക് ലഭിച്ചിച്ചുണ്ടെന്നും ഈഗർ ഓർക്കുന്നു. ലണ്ടൻ ഫാഷൻ വ്യവസായത്തിലെ വലിയ ഏജൻസികളും പേര് കേട്ട മോഡലുകളും ഇത്തരം അവിഹിത ബന്ധങ്ങളിലേറെ ഭാഗഭാക്കാകുന്നുണ്ട്.ഒരു എക്സ്‌ക്ലൂസീവ് ലണ്ടൻ ക്ലബിൽ വച്ച് ഒരു ഏജന്റുമായി കൂടിക്കാഴ്ചയ്ക്ക് വിധേയമായതിന് ശേഷം താൻ കഴിഞ്ഞ ശേഷമാണ് തന്നടോ ആദ്യമായി വേശ്യാവൃത്തിക്ക് വിധേയയാകാൻ ആവശ്യപ്പെട്ടിരുന്നതെന്നും ഓസ്ട്രിയയിൽ ജനിച്ച ഈ മോഡൽ വേദനയോടെ വെളിപ്പെടുത്തുന്നു.
അന്ന് തന്നെ ചൂഷണം ചെയ്യാനൊരുങ്ങിയ ആൾ തനിക്ക് നല്ലൊരു മോഡലിങ് കരിയർ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഈഗർ പറയുന്നു. തന്നോട് സെക്സ് ചെയ്യാനായി ആവശ്യപ്പെട്ട് സമീപിച്ച കമ്പനിയുടെ പാർട്ണർ ക്ലൈന്റായി പ്രവർത്തിക്കുന്ന നിരവധി പ്രമുഖ മോഡലിങ് ഏജൻസികളുണ്ടെന്നും ഈഗർ പറയുന്നു. എന്നാൽ താൻ ഈ ആവശ്യം നിഷേധിക്കുകായിരുന്നുവെന്നും യുവതി പറയുന്നു. അധികം വൈകാതെ ജോർജ് എന്ന പേരിലുള്ള ഒരാൾ തന്നെ സമീപിപ്പിക്കുയും ഒരു പ്രമുഖ നടനൊപ്പം പ്രൈവറ്റ് ഡിന്നർ കഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നും ഈഗർ പറയുന്നു.
താൻ മോഡലാണെന്നും എസ്‌കോർട്ടല്ലെന്നും അയാളോട് പറഞ്ഞപ്പോൾ ഇത് ഈ വ്യവസാത്തിൽ സർവസാധാരണമാണെന്നാണ് അയാൾ മറുപടിയേകിയിരുന്നതെന്നും ഈഗർ വെളിപ്പെടുത്തുന്നു. പണക്കാരായ നല്ല പുരുഷന്മാരുമായി സെക്സ് ചെയ്ത് പണമുണ്ടാക്കുന്നത് അഭിമാനമായി കരുതുന്ന മോഡലുകൾ ഏറെയുണ്ടെന്നും ഈഗർ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ വെളിപ്പെടുത്തുന്നു. എന്നാൽ മോഡലിങ് രംഗത്ത് പിടിച്ച് നിൽക്കാനായി താൻ ഒരിക്കലും ശരീരം വിറ്റിട്ടില്ലെന്നും തന്റെ മൂല്യങ്ങളിൽ വിട്ട് വീഴ്ച ചെയ്തിട്ടില്ലെന്നും ഈഗർ പറയുന്നു. തന്നെ ഇതിലേക്ക് വലിച്ചിഴക്കാനായി മെസേജുകളിലൂടെയും കാളുകളിലൂടെയും ജോർജ് ശ്രമിച്ചിരുന്നെങ്കിലും താൻ വഴങ്ങിയില്ലെന്നും ഈഗർ അഭിമാനത്തോടെ പറയുന്നു.