ധ്യവയസ്സെത്തുന്നതോടെ, സ്ത്രീകളിൽ പലർക്കും സെക്‌സിലുള്ള താത്പര്യം കുറയുന്നത് പതിവാണ്. എന്നാൽ, ദാമ്പത്യബന്ധം തുടരണമെന്ന അതിയായ മോഹവുമുണ്ടാകും. ഇത്തരം പ്രതിസന്ധിയിൽപ്പെട്ടവർക്കൊരു സഹായിയായി മാറുകയാണ് 47-കാരിയായ മുന്മോഡൽ ഗ്വെനെത്ത് ലീ. നൂറിലേറെ വിവാഹിതരായ പുരുഷന്മാരുമായി ബന്ധമുള്ള ഗ്വെനത്ത്, ഭാര്യമാരിൽനിന്ന് സെക്‌സ് ലഭിക്കാത്ത ഭർത്താക്കന്മാരുടെ ആശ്രയകേന്ദ്രമാണ്.

തനിക്ക് ബന്ധമുള്ള പുരുഷന്മാരിൽ പകുതിപേരുടെയും ഭാര്യമാർക്ക് ഈ വിവരം അറിയാമെന്നും ഗ്വെനത്ത് പറയുന്നു. അതവർ ഉൾക്കൊള്ളുന്നത് വിവാഹജീവിതം തുടരണമെന്ന ആഗ്രഹത്തിലാണ്. ഭർത്താക്കന്മാർ സന്തോഷത്തോടെയിരിക്കട്ടെ എന്ന ആഗ്രഹവും അതിന് പിന്നിലുണ്ട്. പ്ത്തുവർഷത്തിനിടെയാണ് ഗ്വെനത്ത് നൂറിലേറെ ഭർത്താക്കന്മാരുമായി പലതവണ കിടക്ക പങ്കിട്ടത്. ഇത്തരമൊരു വഴി തിരഞ്ഞെടുത്തതിൽ തനിക്കൊരു കുറ്റബോധവുമില്ലെന്നും താൻ ഒട്ടേറെപ്പോരുടെ ജീവിതം രക്ഷിക്കുകയാണ് ചെയ്തതെന്നും ഗ്വെനത്ത് പറയുന്നു.

ഭാര്യമാർക്ക് സെക്‌സിൽ താത്പര്യം കുറയുന്നതനുസരിച്ച് വിവാഹബന്ധത്തിൽ ഉലച്ചിൽ തട്ടിത്തുടങ്ങുമെന്ന് ഗ്വെനത്ത് പറയുന്നു. പുരുഷന്മാർക്ക് ആഗ്രഹപൂർത്തീകരണത്തിന് അവസരം ലഭിച്ചില്ലെങ്കിൽ അത് വിവാഹബന്ധം വേർപെടുന്ന തരത്തിലേക്കാവും മുന്നേറുക. ഇതൊഴിവാക്കാൻ അവർക്ക് താനുമായുള്ള ബന്ധം സഹായിക്കുന്നുണ്ടെന്നും ഗ്വെനത്ത് പറയുന്നു. ദമ്പതിമാരെ ഒന്നിച്ചുകൊണ്ടുപോകുന്നതിനുവേണ്ടിയാണ് താൻ ഈ വഴി തിരഞ്ഞെടുത്തത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കാര്യമാക്കാറില്ലെന്നും ഗ്വെനത്ത് പറയുന്നു.

പത്തോ പതിനഞ്ചോ വർഷം സന്തോഷത്തോടെ ഒരുമിച്ച് ജീവിച്ചവരാകും ജീവിതത്തിന്റെ സമ്മർദത്തിൽപ്പെട്ട് സെക്‌സിൽ താത്പര്യം നഷ്ടപ്പെട്ട നിലയിലേക്ക് എത്തുന്നത്. സ്ത്രീകൾ അവരുടെ ജോലിയിലും കുട്ടികളുടെ കാര്യങ്ങളിലും വ്യാപൃതരായി സന്തോഷം കണ്ടെത്തും. പക്ഷേ, പുരുഷന്മാർക്ക് സെക്‌സിനോളം ആശ്വാസം നൽകുന്ന മറ്റൊരു കാര്യമുണ്ടാകില്ല. അത്തരം പ്രതിസന്ധിയിൽനിൽക്കുന്നവർക്ക് താൻ തികഞ്ഞ സഹായിയാണെന്ന് ഗ്വെനത്ത് പറയുന്നു.

ജീവിതത്തിൽ കുറച്ച് സന്തോഷവും നല്ല സെക്‌സും-ഗ്വെനത്ത് ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ്. തന്നിൽനിന്ന് പുരുഷന്മാർ ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്ന് ഗ്വെനത്ത് പറയുന്നു. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ശയിക്കുമ്പോൾ അത് സമ്മർദം വളരെയേറെ കുറയ്ക്കും. സ്വന്തം കുടുംബത്തോട് പുരുഷന്മാരിൽ കൂടുതൽ സ്‌നേഹവും സൃഷ്ടിക്കും. അതവരുടെ ദാമ്പത്യം കൂടുതൽ ശത്മാക്കുകയും ചെയ്യുമെന്ന് ഗ്വെനത്ത് പറയുന്നു.

പത്തുവർഷത്തിനിടെ നൂറിലേറെ പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗ്വെനത്ത് പറയുന്നു. ഇതിലേറെയും ധനാഢ്യരായ ബിസിനസുകാരും മറ്റുമാണ്. ചിലരുമായുള്ള ബന്ധം വർഷങ്ങൾ നീണ്ടുനിന്നിട്ടുണ്ട്. മറ്റുചിലത് ഏതാനും ദിവസം മാത്രവും. ഇല്ലിസിറ്റ്എൻകൗണ്ടേഴ്‌സ് ഡോട്ട് കോമിലൂടെയാണ് താൻ പങ്കാളികളിലേറെ പേരെയും കണ്ടെത്തിയിട്ടുള്ളതെന്നും ഗ്വെനത്ത് പറയുന്നു.