- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായലിൽ ഹാർഡ് ഡിസ്‌ക് എറിഞ്ഞുവെന്നത് പച്ചക്കള്ളം; അത് ഒളിപ്പിച്ചത് സുരക്ഷിത സ്ഥലത്ത്; ലക്ഷ്യം കൊലപാതകത്തെ എക്‌സൈസ് കേസാക്കലും പിന്നലെ ഭാവിയിലെ ബ്ലാക് മെയിലിംഗും! നമ്പർ 18 ഹോട്ടലിൽ എത്തിയ വിഐപിക്ക് ഇനി എന്നും തലവേദന; ഒടുവിൽ മോഡലുകളുടെ മരണത്തിൽ പൊലീസിന് പുനർചിന്തനം
കൊച്ചി: മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടു തിരുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. സിബിഐ അന്വേഷണ സാധ്യതകൾ തേടി മോഡലുകളുടെ കുടുംബം രംഗത്ത് വന്നതോടെയാണ് ഈ നീക്കം. അതിനിടെ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞുവെന്നത് പച്ചക്കള്ളമാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാർഡ് സിസ്‌കുകൾ മാറ്റിയത്. നാടകം കളിച്ച് അത് കായലിൽ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ എന്നാണ് സൂചന.
ഈ ഹാർഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയിൽ വിഐപിയെ ബ്ലാക് മെയിൽ ചെയ്യാനും കഴിയും. അതിനിടെയാണ് കേസിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടുമായി റോയ് വയലാട്ട് എത്തുന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്‌ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നു കമ്മിഷണർ പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ അവധിയിലായിരുന്ന കമ്മിഷണർ ഇന്നലെയാണു തിരികെയെത്തിയത്. ഇതിന് ശേഷം അന്വേഷണം നേരിട്ട് ഏറ്റെടുത്തു.
നിർണായക തെളിവുകൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്ന പ്രതികളുടെ മൊഴി വിശ്വസിച്ചാണു പൊലീസിന്റെ അന്വേഷണം. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടെ സഹകരണത്തോടെ ഇന്നലെയും കായലിൽ തിരച്ചിൽ തുടർന്നു. ഫലം ഉണ്ടായിട്ടില്ല. അതിനിടെയാണ് ഹാർഡ് ഡിസ്‌ക് ഇപ്പോഴും രഹസ്യ കേന്ദ്രത്തിൽ ഉണ്ടെന്ന സൂചനകൾ പുറത്തു വരുന്നത്. എന്നാൽ റോയ് വയലാട്ടും ഹോട്ടൽ ജീവനക്കാരും കായൽ മൊഴിയിൽ ഉറച്ചു നിൽക്കുകായണ്. കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്‌ക് കടലിൽ എത്താനും സാധ്യതയുണ്ട്. എക്‌സൈസ് കേസാക്കി മോഡലുകളുടെ മരണത്തെ മാറ്റുന്നതിനൊപ്പം ഭാവിയിലെ ബ്ലാക് മെയിൽ സാധ്യതയും ഹാർഡ് ഡിസ്‌ക് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നിലെ ഉദ്ദേശമാണ്.
സംഭവദിവസം നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കുമെന്നു കമ്മിഷണർ പറഞ്ഞു. ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിച്ചതാണു കേസ് ദുരൂഹമാക്കിയത്.അപകടം നടന്നപ്പോൾ മോഡലുകളുടെ കാറിനെ മറ്റൊരു കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചൻ, അപകടത്തിൽ അകപ്പെട്ട വാഹനം ഓടിച്ച അബ്ദുൽ റഹ്മാൻ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. സൈജു ഒളിവിലാണ്. മോഡലുകളുടേയും അബ്ദുൽ റഹ്മാന്റേയും സുഹൃത്തായ സൽമാനും നിർണ്ണായക വിവരങ്ങൾ അറിയാം. റോയ് വയലാട്ടിനെ രക്ഷിക്കാൻ സൽമാൻ രംഗത്തു വന്നിരുന്നു. ഒളിവിൽ പോകാത്ത സൽമാനെ ശാസ്ത്രീയമായി ചോദ്യം ചെയ്താൽ തന്നെ സത്യം പുറത്തു വരും.
അന്ന് രാത്രി സൽമാനേയും മോഡലുകളിൽ ഒരാൾ ഫോൺ ചെയ്തിരുന്നു. ഈ ഫോൺ എന്തിനാണെന്ന് തിരക്കിയാൽ തന്നെ സത്യം അറിയാമെന്നതാണ് വസ്തുത. അപകടത്തിൽ ദുരൂഹതയില്ലെന്നും റോയ് വയലാട്ട് നല്ലപിള്ളയാണെന്നും സൽമാൻ പരസ്യമായി പ്രതികരിച്ചിരുന്നു. സൈജുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്നലെ തീർപ്പാക്കി. സൈജു നിലവിൽ പ്രതിയല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതിനെത്തുടർന്നാണിത്. അന്വേഷണം തുടരുകയാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ നോട്ടിസ് നൽകിയേ വിളിപ്പിക്കൂവെന്നും സർക്കാർ വ്യക്തമാക്കി.
അതിനിടെ കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ച മോഡൽ അൻസി കബീറിന്റെ അച്ഛൻ അബ്ദുൽ കബീറും അമ്മാവൻ എ.നസീമും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അപകടത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണം ഊർജിതമായി മുന്നോട്ടു പോകുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്നു നസീം പറഞ്ഞു.
കേരളപ്പിറവി ദിനത്തിൽ കേരളം ഉണരുന്നത് ഞെട്ടലോടെയാണ്. 2019ലെ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ചെന്ന വാർത്ത മലയാളികൾക്ക് വിശ്വസിക്കാനായില്ല. ഉറ്റചങ്ങാതിമാരായ ഇരുവരുടെയും മരണം സുഹൃത്തുക്കളെയും ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി . റാമ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അവർ ഉറ്റകൂട്ടുകാരായി മാറുകയായിരുന്നു. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനനാളുകൾക്കിടയിൽ അൻസിക്കും അൻജനയും ഇടയിൽ തുടങ്ങിയ സൗഹൃദം മരണത്തിലും അതുപോലെ തുടർന്നു.
അതേസമയം മരണത്തിലേക്കുള്ള യാത്രക്ക് മുൻപ് മുൻ മിസ് കേരള അൻസി കബീർ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് വിങ്ങലാകുന്നു 'പോകാനുള്ള സമയമായി' എന്നാണ് അൻസി കബീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവച്ചാണ് അൻസി ഇങ്ങനെ കുറിച്ചത്. ഇന്ന് പുലർച്ചെ എറണാകുളം ബൈപ്പൈസ് റോഡിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു.
സമീപത്തെ മരത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാർ ഇടിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് ആൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അഞ്ജന ഷാജൻ.
മറുനാടന് മലയാളി ബ്യൂറോ