കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് സൂചന. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നിട്ടും അറസ്റ്റു ചെയ്തായി പൊലീസ് സ്ഥിരീകരിക്കുന്നു പോലുമില്ല. സൈജുവിന്റെ റിമാൻഡ് റിപ്പോർട്ടിലും ഇവരെ കുറിച്ചുള്ള വിവരമുണ്ട്. ഡിജെയായ സനയെ അല്ല പൊലീസ് പിടികൂടിയതെന്ന് വ്യക്തമായിട്ടുണ്ട്.

കോഴിക്കോട്ടെ രഹസ്യ താവളത്തിൽനിന്ന് പൊലീസ് പിടിയിലായ യുവതി മോഡലുകൾ പങ്കെടുത്ത നിശാപാർട്ടി നടന്ന ഒക്ടോബർ 31നു രാത്രി ഫോർട് കൊച്ചി നമ്പർ 18 ഹോട്ടലിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളിൽ യുവതിക്കും പങ്കാളിത്തമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. എന്നിട്ടും ഇവരെ അറസ്റ്റു ചെയ്തുവെന്ന് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. ഇത് ദുരൂഹമാണ്.

സൈജുവിനൊപ്പം നിശാപാർട്ടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന യുവതി, ലഹരിമരുന്ന് ഇടപാടുകൾക്കു വേണ്ടി സൈജുവിനു 10 ലക്ഷം രൂപ നൽകിയ മുംബൈ മലയാളി വനിതയ്‌ക്കൊപ്പം താമസം തുടങ്ങിയതോടെ സൈജുവിൽനിന്ന് അകന്നുവെങ്കിലും ലഹരിമരുന്ന് ഇടപാടുകൾ തുടർന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. 10 ലക്ഷം രൂപ തിരികെ ലഭിക്കാതായപ്പോൾ സൈജുവിനെതിരെ വഞ്ചനാക്കുറ്റത്തിനു പരാതി നൽകി മുംബൈ സ്വദേശിനി കൊച്ചി വിട്ടിരുന്നു. എന്നാൽ, നമ്പർ 18 ഹോട്ടലിൽ ഷൂട്ട് ചെയ്ത സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് സൈജു അവരെ ഭീഷണിപ്പെടുത്തി പരാതിയിൽനിന്നു പിന്മാറ്റിയെന്നു പൊലീസ് പറയുന്നു.

മോഡലുകൾ കൊല്ലപ്പെട്ടതിനു ശേഷം 2021 നവംബർ 7 മുതൽ 9 വരെ ഗോവയിൽ സൈജു നടത്തിയ 11 ലഹരിപാർട്ടികളുടെ വിഡിയോകളും പൊലീസ് പിടിച്ചെടുത്തിരുന്നു്. അവിടെനിന്നു ബെംഗളൂരുവിൽ എത്തിയതിനു ശേഷം നടത്തിയ പാർട്ടികളുടെ ദൃശ്യങ്ങളുമുണ്ടായിരുന്നു 2021 ഒക്ടോബർ 9ലെ 5 വിഡിയോകൾ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നടത്തിയ നിശാപാർട്ടികളുടേതാണ്. ബാക്കി വിഡിയോകളുടെ ഉറവിടത്തെപ്പറ്റി സൈജു പൊലീസിന് മൊഴിയും നൽകി. ഈ വീഡിയോകളിൽ മിക്കതിലും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലുള്ള യുവതിയുമുണ്ട്.

2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിൽ സലാഹുദീൻ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിൽ അമൽ പപ്പടവട, നസ്ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു (വെള്ളസാരിയുടുത്തത്) എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോയാണ്. തലേന്ന് അതേ ഫ്‌ളാറ്റിൽ അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്-ഇതാണ് ഒരു വിഡിയോയെ കുറിച്ചുള്ള മൊഴി. ഈ മൊഴിയിൽ പറയുന്ന പേരുകാരിയാണ് പിടിയിലായതെന്നാണ് സൂചന.

നേരത്തേ, നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി സൈജു ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലിൽ റിക്കോർഡ് ചെയ്ത് ബ്ലാക്‌മെയിൽ ചെയ്തതായും വിവരം ലഭിച്ചു. നവംബർ ഒന്നിനു പുലർച്ചെ എറണാകുളം വൈറ്റിലയിലുണ്ടായ വാഹനാപകടത്തിലാണ്, മോഡലുകളായ അഞ്ജന ഷാജനും അൻസി കബീറും കൊല്ലപ്പെട്ടത്.

ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്തു പുലർച്ചെ മടങ്ങുമ്പോഴായിരുന്നു അപകടം. ഇവരെ സൈജു ഔഡി കാറിൽ പിന്തുടർന്നതായി കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ലഹരിയുടെ വലക്കണ്ണികൾ ഓരോന്നായി.