- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച ശേഷം അര മണിക്കൂർ തുടർച്ചയായി ഹുക്ക വലിച്ചു ! ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലേറ്റ് പ്രശസ്ത മോഡലിന് ദാരുണാന്ത്യം; ജെന്നിഫർ മുനോസിന്റെ ഹൃദയമിടിപ്പ് സാധാരണത്തെക്കാൾ 16 എണ്ണം കൂടി വർധിച്ചുവെന്നും റിപ്പോർട്ട് ; ശ്വാസകോശത്തിലെ സങ്കീർണത കാരണം ഇവർ കോമയിലേക്ക് വീണെന്നും ഡോക്ടർമാർ
എസ്പറാൻസ: അമിത അളവിൽ ഹുക്ക വലിച്ചതിന് പിന്നാലെ മോഡലിന് ദാരുണാന്ത്യം. പ്രശസ്ത മോഡലായ ജെന്നിഫർ മുനോസാണ് മരിച്ചത്. ഹുക്ക വലിച്ചതിന് പിന്നാലെ ഹൃദസ്തംഭനമുണ്ടായാണ് ഇവർ മരിച്ചതെന്നാണ് വിവരം. അർജന്റീനയിലെ ഒരു ക്ലബിൽ കൂട്ടുകാർക്കൊപ്പം ആഘോഷിക്കവേയാണ് ജെന്നിഫറിന് നെഞ്ചുവേദനയുണ്ടായത്. ഹുക്ക വലിക്കും മുൻപ് ജെന്നിഫർ നന്നായി മദ്യപിച്ചിരുന്നു. ജെന്നിഫർ തളർന്ന് വീണയുടൻ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ഇൻജക്ഷൻ നൽകിയെന്നും വിവരമുണ്ട്. ശ്വാസകോശത്തിലുണ്ടായ സങ്കീർണത കാരണം ജെന്നിഫർ കോമയിലേക്ക് വീണതായും ഡോക്ടർമാർ പറഞ്ഞു. ഹുക്ക വലിച്ചതിനെ തുടർന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലുണ്ട്. ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് ജെന്നിഫർ. സിഗരറ്റിനേക്കാൾ അപകടകാരിയാണ് ഹുക്കയെന്നാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകർ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുൻപും ശേഷവും ഇവരുടെ ഹൃദയമിടിപ്പ് രക്തസമ്മർദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്
എസ്പറാൻസ: അമിത അളവിൽ ഹുക്ക വലിച്ചതിന് പിന്നാലെ മോഡലിന് ദാരുണാന്ത്യം. പ്രശസ്ത മോഡലായ ജെന്നിഫർ മുനോസാണ് മരിച്ചത്. ഹുക്ക വലിച്ചതിന് പിന്നാലെ ഹൃദസ്തംഭനമുണ്ടായാണ് ഇവർ മരിച്ചതെന്നാണ് വിവരം. അർജന്റീനയിലെ ഒരു ക്ലബിൽ കൂട്ടുകാർക്കൊപ്പം ആഘോഷിക്കവേയാണ് ജെന്നിഫറിന് നെഞ്ചുവേദനയുണ്ടായത്. ഹുക്ക വലിക്കും മുൻപ് ജെന്നിഫർ നന്നായി മദ്യപിച്ചിരുന്നു. ജെന്നിഫർ തളർന്ന് വീണയുടൻ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ഇൻജക്ഷൻ നൽകിയെന്നും വിവരമുണ്ട്. ശ്വാസകോശത്തിലുണ്ടായ സങ്കീർണത കാരണം ജെന്നിഫർ കോമയിലേക്ക് വീണതായും ഡോക്ടർമാർ പറഞ്ഞു. ഹുക്ക വലിച്ചതിനെ തുടർന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലുണ്ട്. ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് ജെന്നിഫർ. സിഗരറ്റിനേക്കാൾ അപകടകാരിയാണ് ഹുക്കയെന്നാണ് പഠനങ്ങൾ പറയുന്നത്. ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകർ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഹുക്ക വലിക്കുന്നതിന് മുൻപും ശേഷവും ഇവരുടെ ഹൃദയമിടിപ്പ് രക്തസമ്മർദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്കോട്ടിന്റെ അളവ്, പുറത്തുവിടുന്ന കാർബൺ മോണോക്‌സൈഡിന്റെ അളവ് എന്നിവ പരിശോധിച്ചു. 30 മിനിറ്റ് ഹുക്ക വലിക്കാനാണ് സംഘം ആവശ്യപ്പെട്ടത്. അരമണിക്കൂർ ഹുക്ക വലിച്ച ശേഷം ഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാൾ 16 എണ്ണം വർധിച്ചതായി കണ്ടെത്തി. ഇവരുടെ രക്തസമ്മർദ്ദവും ക്രമാതീതമായി വർദ്ധിച്ചിരുന്നു.