ന്യൂഡൽഹി: ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളിൽ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഓണത്തിന്റെ സ്പർശം എല്ലായിടത്തും അനുഭവപ്പെടും. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറുന്നു' മൻ കി ബാത്തിനിടെ ഓണാശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഇത് ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് കാരണം ആളുകൾക്കിടയിൽ അച്ചടക്കബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് നമ്മുടെ രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നു. ലോകത്തെല്ലായിടത്തേക്കും കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കളിപ്പാട്ടങ്ങൾ വെറും വിനോദ ഉപകരണങ്ങൾ മാത്രമല്ല. കുട്ടികളുടെ സർഗ്ഗാത്മക പുറത്തെടുക്കുന്നവയാണ് മികച്ച കളിപ്പാട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കഴിവും ഉത്സാഹവും പ്രകടിപ്പിച്ച കർഷകരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. കമ്പ്യൂട്ടർ ഗെയിമുകളുടെ കാര്യത്തിലും ആത്മനിർഭർ ആകണമെന്ന് മോദിയുടെ ആഹ്വാനം ചെയ്തു