ഡെറാഡൂൺ : കേദാർനാഥ ക്ഷേത്രത്തിൽ ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 5 നാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തുക. തുടർന്ന് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ശ്രീ ആദിശങ്കരാചാര്യരുടെ പുനർനിർമ്മിച്ച സമാധിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അദ്ദേഹത്തിന്റെ പ്രതിമയും അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

130 കോടി ചെലവഴിച്ച് നിർമ്മിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനമാകും നരേന്ദ്ര മോദി നിർവ്വഹിക്കുക. 2022 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

സംങ്കം ഘാട്ട്, വിനോദ സഞ്ചാര കേന്ദ്രം, അഡ്‌മിൻ ഓഫീസ്, ആശുപത്രി, രണ്ട് ഗസ്റ്റ് ഹൗസ്, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടലും നടത്തും. 180 കോടി രൂല ചെലവിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.