- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി കൊള്ളാത്തവൻ, കാശു വേണ്ടെന്നു വയ്ക്കാനുമില്ല; കേന്ദ്ര സർക്കാരിനെ എതിർക്കുക മാത്രം ചെയ്തിട്ടു പരസ്യത്തിലൂടെ പുകഴ്ത്തി ദേശാഭിമാനിയും {{മാധ്യമവും}} തേജസും; ശരിതെറ്റുകൾ ചർച്ച ചെയ്ത് നവമാദ്ധ്യമങ്ങൾ
തിരുവനന്തപുരം: ആരാണ് നരേന്ദ്ര മോദി? ദേശാഭിമാനിക്കാരോട് ചോദിച്ചാൽ ആദ്യ മറുപടി വർഗ്ഗീയവാദിയെന്ന് തന്നെയാകും. മാധ്യമം ദിനപത്രത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രിയെ പറ്റി ഇതു തന്നെയാകും അഭിപ്രായം. ഈ രണ്ട് പത്രങ്ങളുടേയും വായനക്കാർ ഇന്ന് സംശയത്തിലാണ്. എന്താണ് മാധ്യമത്തിനും ദേശാഭിമാനിക്കും സംഭവിച്ചത്. പരസ്യം വാങ്ങുമ്പോൾ പാലും പത്രത്ത
തിരുവനന്തപുരം: ആരാണ് നരേന്ദ്ര മോദി? ദേശാഭിമാനിക്കാരോട് ചോദിച്ചാൽ ആദ്യ മറുപടി വർഗ്ഗീയവാദിയെന്ന് തന്നെയാകും. {{മാധ്യമം}} ദിനപത്രത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രിയെ പറ്റി ഇതു തന്നെയാകും അഭിപ്രായം. ഈ രണ്ട് പത്രങ്ങളുടേയും വായനക്കാർ ഇന്ന് സംശയത്തിലാണ്.
എന്താണ് {{മാധ്യമത്തിനും}} ദേശാഭിമാനിക്കും സംഭവിച്ചത്. പരസ്യം വാങ്ങുമ്പോൾ പാലും പത്രത്തിന്റെ വിശ്വാസ പ്രമാണങ്ങൾ തകരരുതെന്ന് നിർബന്ധമുള്ളവരാണ് മാനേജ്‌മെന്റിലെ എല്ലാവരും. എന്നിട്ടും കേന്ദ്രസർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ആഘോഷം കണ്ടില്ലെന്ന് നടക്കാൻ ദേശാഭിമാനിക്കും {{മാധ്യമത്തിനും}} കഴിഞ്ഞില്ല. ഏതായാലും ചർച്ച സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.
ബിജെപി സർക്കാരിന്റെ കടുത്ത വിമർശകരാണ് ദേശാഭിമാനിയും {{മാധ്യമവും}}. മോദി എന്ത് ചെയ്താലും കുറ്റം മാത്രം. എന്നിട്ടും കേന്ദ്ര സർക്കാരിന്റെ വാർഷികാഘോഷ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ പരസ്യം രണ്ട് പേർക്കും വേണം. മോദിയുടെ ചിത്രത്തോടെയുള്ള വലിയ നെടുനീളൻ പരസ്യം പത്രത്തിന്റെ മുൻ പേജിൽ തന്നെ {{മാധ്യമവും}} ദേശാഭിമാനിയും നൽകി. മോദിക്കില്ലാത്ത കുറ്റമില്ല.... എന്നും പത്രമിറങ്ങുന്നതു തന്നെ മോദിയുടെ കുറ്റം പറയാനാണ്. പക്ഷേ പണം പണം തന്നെയാണ്. അതിനു മീതെ ഒന്നുമില്ല- {{മാധ്യമത്തിനും}} ദേശാഭിമാനിക്കുമെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനമാണ് ഇത്. മോദിയെ കടന്നാക്രമിക്കുന്ന മറ്റൊരു പത്രമായ തേജസും പരസ്യം കൊടുത്തു. എന്നാൽ മോദിയുടെ ചിത്രം ഒഴിവാക്കി. {{മാധ്യമവും}}ദേശാഭിമാനിയും അതു പോലും ചെയ്തില്ല.
പരസ്യങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ ചില ചിട്ടകൾ തങ്ങൾക്കുണ്ടെന്ന് പറയുകയും അതിന് തികച്ചും വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വരുന്നത് ചിരി തന്നെയാണ്. ഇത്രയേ ഉള്ളൂ എല്ലാ വിരോധവും. പരസ്യം കിട്ടുന്നതു വരെ. ഇന്ന് മോദിയുടെ ഒന്നാം വാർഷികമായിട്ട് പരസ്യമല്ലാത്ത ഒരു വരി ഒന്നാം പേജിലില്ല എന്നതും കൗതുകകരം. സർക്കാർ പരസ്യമാണ് എല്ലാവരും വാങ്ങി , ഒക്കെ സത്യം. പക്ഷേ വാക്കും പ്രവൃത്തിയും തമ്മിൽ കുറച്ചു കൂടി ഒരുമയാകാം.. അല്ലെങ്കിൽ വലിയ ആദർശം പറയരുത്. ആളുകൾ ഇതു പോലെ ചിരിക്കും. അപ്പോൾ ഇനി മോദി വാർത്തകൾ വല്ലാതെ വളച്ചൊടിക്കേണ്ട. 4 കൊല്ലം കൂടി പരസ്യം കിട്ടാനുള്ളതാണ്. എൻബി: ദേശാഭിമാനി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം വാങ്ങുന്നതിലെ അപാകതയൊക്കെ നമ്മെ എഴുതി അറിയിക്കുന്നതും ഇതേ പത്രമാണ്-{{മാധ്യമത്തിന്റെ}} ഒന്നാം പേജ് പരസ്യത്തിനെതിരായ വികാരം സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ളതാണ് {{മാധ്യമം}} പത്രം. പരസ്യങ്ങൾ വാങ്ങുന്നതിൽ ധാർമികത ഏറെ പുലർത്തുന്ന പത്രം. ആളുകളെ വഴിതെറ്റിക്കുന്നതൊന്നും പരസ്യമായി നൽകില്ലെന്നാണ് വാദം. അത് ഏറെ കുറെ പാലിക്കാറുമുണ്ട്. പക്ഷേ മോദിയെ കുറ്റം പറയുന്നവർ സർക്കാരിന്റെ വാർഷിക പരസ്യം കൊടുത്തു. അത് കടന്നകൈയാണെന്നാണ് പൊതുവേ ഉയരുന്ന വാദം.
ദേശാഭിമാനിയെ സംബന്ധിച്ച് മറ്റൊരു സംഭവം കൂടിയുണ്ട്. പാർട്ടി താൽപ്പര്യങ്ങൾ ഹനിക്കുന്നതൊന്നും കൊടുക്കരുതെന്ന് പത്രമാനേജ്‌മെന്റിനോട് സിപിഐ(എം) ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് പാർട്ടി പ്ലീനം നടക്കുമ്പോൾ ചാക്ക് രാധാകൃഷ്ണന്റെ പേരിലെ പരസ്യം കൊടുത്തത് വിവാദമായിരുന്നു. ഈ വിഷയം സംസ്ഥാന നേതൃത്വം കാര്യമായി ചർച്ച ചെയ്തു. അതിന് ശേഷം ദേശാഭിമാനിയുടെ ചമതലയുള്ള ഇപി ജയരാജനോട് കൂടുതൽ ശ്രദ്ധവേണമെന്ന് സിപിഐ(എം) ആവശ്യപ്പെടുകയും ചെയ്തു.
ആ കരുതൽ മോദിയുടെ പരസ്യം നൽകുന്നതിൽ ദേശാഭിമാനിയിൽ ഉണ്ടായില്ലെന്നാണ് വിമർശനം. വി എസ് അച്യുതാനന്ദൻ പക്ഷം ഈ വിഷയം പാർട്ടിയിൽ ചർച്ചയാക്കുമെന്നാണ് സൂചന.