- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹാറ ഗ്രൂപ്പ് 40 കോടി മോദിക്ക് നൽകി; ബിർളയിൽ നിന്നും പിടിച്ചെടുത്ത 25 കോടി മോദിക്ക് നൽകാൻ സൂക്ഷിച്ചത്; ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രധാനമന്ത്രി വൻ അഴിമതി നടത്തിയെന്ന് ആരോപിച്ച് കെജ്രിവാളും പ്രശാന്ത് ഭൂഷണും രംഗത്ത്
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആദിത്യ ബിർള ഗ്രൂപ്പിൽനിന്ന് 25 കോടിരൂപ നരേന്ദ്ര മോദി കൈപ്പറ്റിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിനേതാവുമായ അരവിന്ദ് കെജ്രിവാൾ. 2012ലായിരുന്നു ഇതെന്നായിരുന്നു ആരോപണം. നോട്ട് അസാധുവാക്കൽ ചർച്ചചെയ്യാൻചേർന്ന ഡൽഹി നിയമസഭയുടെ പ്രത്യേകയോഗത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. അതിനിടെ സഹാറ, ബിർള കമ്പനികളിൽ ആദായനികുതിവകുപ്പും സിബിഐ.യും നടത്തിയ റെയ്ഡിൽ ഉന്നതരാഷ്ട്രീയക്കാർക്ക് കൊടുത്ത പണത്തിന്റെ കണക്ക് കണ്ടെത്തിയിരുന്നെന്ന് പ്രമുഖ അഭിഭാഷകനും അഴിമതിവിരുദ്ധ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണും ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുമെന്നും വ്യക്തമാക്കി.പിടിച്ചെടുത്ത രേഖകളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അദ്ദേഹം കേന്ദ്ര പ്രത്യക്ഷനികുതിബോർഡിന് കത്തു നൽകിയിരുന്നു. ഡൽഹി നിയമസഭയിലായിരുന്നു കെജ്രിവാളിന്റെ അഴിമതി ആരോപണം. ബിർളഗ്രൂപ്പിന്റെ ചിലപദ്ധതികൾക്ക് അനുമതി നൽകാനാണ് മോദി കൈക്കൂലി വാങ്ങിയതെന്നും കെജ്ര
ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആദിത്യ ബിർള ഗ്രൂപ്പിൽനിന്ന് 25 കോടിരൂപ നരേന്ദ്ര മോദി കൈപ്പറ്റിയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിനേതാവുമായ അരവിന്ദ് കെജ്രിവാൾ. 2012ലായിരുന്നു ഇതെന്നായിരുന്നു ആരോപണം. നോട്ട് അസാധുവാക്കൽ ചർച്ചചെയ്യാൻചേർന്ന ഡൽഹി നിയമസഭയുടെ പ്രത്യേകയോഗത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
അതിനിടെ സഹാറ, ബിർള കമ്പനികളിൽ ആദായനികുതിവകുപ്പും സിബിഐ.യും നടത്തിയ റെയ്ഡിൽ ഉന്നതരാഷ്ട്രീയക്കാർക്ക് കൊടുത്ത പണത്തിന്റെ കണക്ക് കണ്ടെത്തിയിരുന്നെന്ന് പ്രമുഖ അഭിഭാഷകനും അഴിമതിവിരുദ്ധ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണും ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുമെന്നും വ്യക്തമാക്കി.പിടിച്ചെടുത്ത രേഖകളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം അദ്ദേഹം കേന്ദ്ര പ്രത്യക്ഷനികുതിബോർഡിന് കത്തു നൽകിയിരുന്നു.
ഡൽഹി നിയമസഭയിലായിരുന്നു കെജ്രിവാളിന്റെ അഴിമതി ആരോപണം. ബിർളഗ്രൂപ്പിന്റെ ചിലപദ്ധതികൾക്ക് അനുമതി നൽകാനാണ് മോദി കൈക്കൂലി വാങ്ങിയതെന്നും കെജ്രിവാൾ ആരോപിച്ചു. ഇതിന്റെ രേഖയും പിന്നീട് ട്വിറ്ററും ഫേസ്‌ബുക്കും വഴി ആം ആദ്മി പാർട്ടി പുറത്തുവിട്ടു. 2013ൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയപ്പോഴാണ് മോദിക്ക് പണം നൽകിയതിന്റെ രേഖകൾ ലഭിച്ചത് 2012 നവംബർ 16ന് അയച്ച ഇമെയിലിലാണ് ഈ വിവരമുള്ളത് അദ്ദേഹം ആരോപിച്ചു.
വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്ക് വൻ തുക കൈമാറിയതായി രേഖകളിൽ പറയുന്നു. കൈക്കൂലി, കള്ളപ്പണം, അഴിമതി അടക്കമുള്ള സുപ്രധാന വിഷയത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതുസംബന്ധിച്ച കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർപേഴ്‌സനും അദ്ദേഹം ഒക്ടോബറിൽ പരാതി നൽകിയിട്ടുണ്ട്. പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തിങ്കളാഴ്ച കോടതിയുടെ മുന്നിലെത്തും.
നോട്ട് അസാധുവാക്കൽ റദ്ദാക്കാൻ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി നിയമസഭ പ്രത്യേക പ്രമേയവും പാസാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിക്ക് നേട്ടമുണ്ടാക്കാനാണ് പദ്ധതിയെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ സുപ്രീംകോടതി നിരീക്ഷണത്തിലുള്ള സമിതി അന്വേഷിക്കണം. കെജ്രിവാളാണ് പ്രമേയമവതരിപ്പിച്ചത്. ഉന്നതസ്ഥാനത്തിരിക്കുന്നവർ ബിർള, സഹാറ ഗ്രൂപ്പുകളിൽനിന്നും കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണം സുപ്രീംകോടതി മേൽനോട്ടത്തിലുള്ള സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കള്ളപ്പണത്തിനെതിരെ നരേന്ദ്ര മോദി സർക്കാർ സുപ്രധാന നടപടികൾ പ്രഖ്യാപിച്ച് ഒരാഴ്ചയാകുമ്പോഴാണ് ഗുരുതര ആരോപണങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളും പ്രശാന്ത് ഭൂഷണും രംഗത്തെത്തിയത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കെ കള്ളപ്പണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച കേന്ദ്രസർക്കാരിനെതിരെയുള്ള തുറുപ്പുചീട്ടായി പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കും.



