കോഴിക്കോട്: ബിജെപിയെ എതിരാളികൾ തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങൾക്കും മുസ്ലിങ്ങൾക്കും എതിരാണു പാർട്ടിയെന്നു വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ദേശീയ കൗൺസിലിൽ മോദി പറഞ്ഞു.

ബിജെപിയുടെ വളർച്ചയിൽ അസൂയ പൂണ്ട ശത്രുക്കളാണ് ഇത്തരത്തിൽ പ്രചാരണം അഴിച്ചുവിടുന്നത്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിൽ നിന്ന് മാറിയെങ്കിലും ലക്ഷ്യങ്ങളിൽ നിന്ന് പാർട്ടി ഒരിക്കലും വ്യതിചലിച്ചിട്ടില്ല. മൂല്യങ്ങളിൽവിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നും മോദി പറഞ്ഞു.

മുസ്ലിംകളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുകയാണ് ബിജെപിയുടെ നയം. മതനിരപേക്ഷതയ്ക്ക് പലരും നൽകുന്നത് വികൃതമായ അർഥമാണ്. ചിലരുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിന്റെ മുഖം നശിപ്പിച്ചു. രാഷ്ട്രീയക്കാരോടുള്ള സമീപനം മാറ്റിയെടുക്കാൻ ശ്രമിക്കണം. മുസ്ലിംകളെ തിരസ്‌കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്.

ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശതാബ്ദി വർഷത്തിൽ ഭരണത്തിൽ ബിജെപി പുത്തൻ ദിശയിലാണ്. സർക്കാരുണ്ടാക്കിയാൽ ലക്ഷ്യം പൂർത്തിയാകുന്നില്ല. വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ല രാഷ്ട്രീയ പ്രവർത്തനം. സമഗ്രമായ ജനക്ഷേമമാണ് ലക്ഷ്യം. ജനസംഘത്തിൽനിന്നു മാറിയെങ്കിലും ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചിട്ടില്ല. നമ്മുടെ രാജ്യം യുവാക്കളുടെ രാജ്യമാണ് അതിനാൽ നമ്മുടെ സ്വപ്നങ്ങൾക്കും യുവത്വമുണ്ടാകണം.

സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ മൂല്യങ്ങളിൽ ഉണ്ടായ ചോർച്ച ജനാധിപത്യത്തിനുതന്നെ ഭീഷണിയാണെന്നും മോദി പറഞ്ഞു. സ്വന്തമായ വ്യക്തിത്വം പ്രകടിപ്പിക്കാൻ പണ്ഡിറ്റ് ദീനദയാലിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങിവച്ച ആശയങ്ങളിലൂടെ സഞ്ചരിച്ചതിനാലാണ് ബിജെപി അധികാരത്തിലെത്തിയത്. ഭരണരംഗത്ത് ബിജെപി പുത്തൻ ദിശയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങൾക്കും ക്ഷേമം എന്ന പണ്ഡിറ്റ് ദീനദയാലിന്റെ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കണം. സമൂഹം ഒന്നിച്ചു നിന്നാലേ എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കാനാവൂ. ഇന്ത്യയുടെ സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

ശതാബ്ദി വർഷത്തിൽ ഭരണരംഗത്ത് ബിജെപി പുതിയ ദിശയിലാണ്. ഇന്ത്യ യുവാക്കളുടെ രാജ്യമാണ് അതിനാൽ നമ്മുടെ സ്വപ്നങ്ങൾക്കും യുവത്വമുണ്ടാകണം. സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രീയ മൂല്യങ്ങളിൽ ഉണ്ടായ ചോർച്ച ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നും മോദി ഓർമ്മിപ്പിച്ചു. മുസ്ലിംങ്ങളെ തിരസ്‌കരിക്കുകയല്ല അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന ദീൻദയാൽ ഉപാധ്യായയുടെ വാക്കുകൾ ഓർക്കണം. മുസ്ലീങ്ങളെ സഹോദരങ്ങളായി കാണണമെന്നും വോട്ടുബാങ്കായി കാണരുതെന്നും മോദി കൂട്ടിച്ചേർത്തു.