- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുകൊല്ലത്തിനുള്ളിൽ എല്ലാവർക്കും വീടെന്ന് ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക; ഡൽഹി ജനതയെ തിരിഞ്ഞുകുത്തിയവരാണ് ആപ്പെന്ന് മോദി
ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ ഡൽഹിയിൽ എല്ലാവർക്കും വീടു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഓരോ കുടുംബത്തിനും പ്രതിമാസം 20,000 ലിറ്റർ വെള്ളം സൗജന്യമായി നൽകുമെന്നും പത്രികയിൽ പറയുന്നുണ്ട്. ജൻലോക്പാൽ ബിൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും പത്രികയിൽ ആവർ
ന്യൂഡൽഹി: അഞ്ചു വർഷത്തിനുള്ളിൽ ഡൽഹിയിൽ എല്ലാവർക്കും വീടു നൽകുമെന്ന് വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഓരോ കുടുംബത്തിനും പ്രതിമാസം 20,000 ലിറ്റർ വെള്ളം സൗജന്യമായി നൽകുമെന്നും പത്രികയിൽ പറയുന്നുണ്ട്. ജൻലോക്പാൽ ബിൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ, ജനങ്ങളെ തിരിഞ്ഞു കുത്തിയവരാണ് ആം ആദ്മി പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴാണ് മോദി ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ചത്.
അധികാരം ജനങ്ങളിലേക്കെത്തിക്കാൻ സ്വരാജ് ബിൽ, ഡൽഹിക്കു പൂർണ സംസ്ഥാന പദവി, വൈദ്യുതി നിരക്ക് പകുതിയാക്കി കുറയ്ക്കും, സ്ത്രീ സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ, കുടുംബത്തിനു മാസം ഇരുപതിനായിരം കിലോ ലിറ്റർ സൗജന്യ ജലം, വൈദ്യുതി വിതരണ കമ്പനികളുടെ കണക്കുകൾ സിഎജി പരിശോധന, 500 പുതിയ സ്‌കൂളുകൾ, 20 സർക്കാർ കോളജുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,00,000 പബ്ലിക് ടോയ്‌ലറ്റുകൾ, സ്വകാര്യ സ്‌കൂളുകളുടെ ഫീസിൽ നിയന്ത്രണം, യമുനാ നദി പുനരുജ്ജീവിപ്പിക്കാൻ ബൃഹത്പദ്ധതി, നഗരത്തിൽ സൗജന്യ വൈഫൈ, ചെറുകിട വ്യാപാര മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ല, ഗ്രാമങ്ങൾക്കു പ്രത്യേക പരിഗണന തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ എഎപി പറയുന്നത്.
ഒരു വർഷം മുൻപ് വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമായാണ് ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിക്കു വോട്ടു ചെയ്തതെന്ന് മോദി പറഞ്ഞു. എന്നാൽ അതെല്ലാം തകർന്നു. ഡൽഹി ജനതയെ തിരിഞ്ഞു കുത്തിയവരാണ് ആം ആദ്മി പാർട്ടി. വിശ്വാസ വഞ്ചകർക്ക് ഡൽഹിയിലെ ജനങ്ങൾ ഇനി വോട്ട് ചെയ്യരുത്. വിശ്വസിക്കാവുന്ന നേതാവിനെ ജനങ്ങൾ തിരഞ്ഞെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരുമായി തോളോട് തോൾ ചേർന്നു ഡൽഹിയെ വളർച്ചയുടെ പടവുകളിലേക്ക് നയിക്കാൻ സാധിക്കുന്ന ബിജെപി സർക്കാരിനെ അധികാരത്തിലേറ്റാൻ ഡൽഹി നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ഡൽഹിക്കാവശ്യം സ്ഥിരതയുള്ള ഒരു സർക്കാരാണെന്നും മോദി പറഞ്ഞു. ഡൽഹിയെ ശരിക്കറിയാവുന്നയാളാണ് കിരൺ ബേദി. അവർക്ക് ഭരണ പരിചയമുണ്ട്. ഡൽഹിയെ വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് നയിക്കാൻ അവർക്കാകും. കോൺഗ്രസ് തുടർച്ചയായി ഭരിച്ചിട്ടും ഡൽഹിയിലും ഹരിയാനയിലും വെള്ളമില്ല. അടുത്തിടെ ഹരിയാനയിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ അവിടെ വെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും മോദി ചൂണ്ടിക്കാട്ടി.