- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം പിറന്നാൾ; കണ്ണൂരിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷം
കണ്ണൂർ: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷം കണ്ണുരിൽ തുടങ്ങി.ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയ ചൈതന്യം ആ വാഹിച്ച അവതാര പുരുഷനാണെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു.ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സേവാസമർപ്പൺ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരാണിക ഭാരതീയ സംസ്കാരത്തിൽ മുനിമാർ ചെയ്ത സുകൃതം ഇപ്പോൾ മോദിയിലുടെ ഭാരതത്തിന് ലഭിച്ചിരിക്കുകയാണെന്നും ലോകാ രാ നേതാവായി അദ്ദേഹം മാറിയിരിക്കുകയാണെന്നന്നും സി.കെ.പി പറഞ്ഞു അഫ്ഗാനിൽ താലിബൻ ഭരണകൂടത്തെ ലോകമെങ്ങും ഭയക്കുമ്പോഴും ഇന്ത്യ സധൈര്യം നിൽക്കുന്നത് മോദിയുടെ കീഴിലുള്ള ഭാരതത്തിന് ഇത്തരം ശക്തികളുടെ അന്ത്യം കുറിക്കാൻ കരുത്തുള്ളതുകൊണ്ടാണെന്നും സി.കെ.പി പറഞ്ഞു.
പന്ന്യന്നൂർ ചന്ദ്രൻ ഹാളിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ അ ധ്യക്ഷൻ എൻ.ഹരിദാസ് അധ്യക്ഷനായി.ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുപത്തിയൊന്ന് വ്യക്തികളെ ആദരിച്ചു.ബിജെപി നേതാക്കളായ കെ.കെ.വിനോദ് കുമാർ, യു.ടി.ജയന്തൻ ബിജു എളക്കുഴി തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ